തളിപ്പറമ്പ്(കണ്ണൂർ): ( www.truevisionnews.com ) കണ്ണൂർ തളിപ്പറമ്പ് ഗവ. താലൂക്ക് ആശുപത്രി പരിസരത്തെ വിവിധ ഹോട്ടലുകളില്‍ നഗരസഭാ ഹെല്‍ത്ത് എന്‍ഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ് പരിശോധന നടത്തി. കരിമ്പം ബ്ലോക്ക് ഓഫീസിന് മുന്‍വശത്തെ ടേസ്റ്റി ഹബ്ബ് റസ്റ്റോറന്റില്‍ നിന്ന് പഴകിയ ചോറ്, പഴകിയ മീന്‍ വറുത്തത്, പഴകിയ കറികള്‍ എന്നിവ പിടികൂടി.
പ്രദേശത്തെ കേരളാ ഹോട്ടല്‍, ബ്ലോക്ക് വനിതാ കാന്റീന്‍, സര്‍സയ്യിദ് കോളേജ് റോഡിലെ ഹോട്ടല്‍ എന്നിവിടങ്ങളില്‍ പരിശോധന നടത്തിയെങ്കിലും എവിടെ നിന്നും പഴയ ഭക്ഷ്യവസ്തുക്കള്‍ കണ്ടെത്താന്‍ കഴിഞ്ഞില്ല. ക്ലീന്‍സിറ്റി മാനേജര്‍ എ.പി.രഞ്ജിത്ത്കുമാറിന്റെ നേതൃത്വത്തില്‍ നടന്ന പരിശോധനയില്‍ നഗരസഭയിലെ പബ്ലിക്ക് ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാരായ ദിലീപ്, ലതീഷ്, ശുചീകരണ തൊഴിലാളി ഗണേശന്‍ എന്നിവരും പങ്കെടുത്തു.
പഴകിയ ഭക്ഷ്യസാധനങ്ങള്‍ പിടികൂടിയ ടേസ്റ്റി ഹബ്ബ് റസ്റ്റോറന്റിന് നോട്ടീസ് നല്‍കുമെന്നും നഗരസഭാ ക്ലീന്‍സിറ്റി മാനേജര്‍ പറഞ്ഞു. തളിപ്പറമ്പ് നഗരത്തിലെ കഫേ ടുഡേ, നിധിന്‍ ഹോട്ടല്‍, അനുഷ ടീസ്റ്റാള്‍ എന്നിവിടങ്ങളിലും പരിശോധന നടന്നു.
Raids at hotels in Taliparambil Kannur stale food items seized