മഴ മാറിയിട്ടില്ല....! ഇരട്ട ന്യൂനമർദ്ദത്തിന് പിന്നാലെ അതിശക്തമായ മഴയ്ക്ക് സാധ്യത, കണ്ണൂരും കാസർഗോഡും ഓറഞ്ച് അലർട്ട്

മഴ മാറിയിട്ടില്ല....! ഇരട്ട ന്യൂനമർദ്ദത്തിന് പിന്നാലെ അതിശക്തമായ മഴയ്ക്ക് സാധ്യത, കണ്ണൂരും കാസർഗോഡും ഓറഞ്ച് അലർട്ട്
Jul 14, 2025 02:04 PM | By VIPIN P V

തിരുവനന്തപുരം: ( www.truevisionnews.com ) മധ്യപ്രദേശിനും പശ്ചിമ ബംഗാളിനും മുകളിലായി ഇരട്ട ന്യൂനമർദ്ദതത്തിന് പിന്നാലെ കേരളത്തിലെ മഴ മുന്നറിയിപ്പിൽ മാറ്റം. കേരളത്തിൽ ഇന്ന് രണ്ട് ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. ആറ് ജില്ലകളിൽ യെല്ലോ അലർട്ടുമുണ്ട്. കണ്ണൂർ, കാസർകോട് ജില്ലകളിലാണ് ഓറഞ്ച് അലർട്ട്. ഒറ്റപ്പെട്ട അതിശക്തമായ മഴയ്ക്കുള്ള സാധ്യതതയാണ് പ്രവചിച്ചിരിക്കുന്നത്.

എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിലാണ് യെല്ലോ അലർട്ട്. കേരളത്തിൽ നിലവിലെ സ്ഥിതി അടുത്ത 2 ദിവസം കൂടി തുടരും. തുടർന്നുള്ള ദിവസങ്ങളിൽ ബംഗാൾ ഉൾക്കടൽ, വടക്ക് പടിഞ്ഞാറൻ പസഫിക് സമുദ്രങ്ങൾ സജീവമാകുന്നതിന് അനുസരിച്ചു കൂടുതൽ വർധനവിന് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ വിദഗ്ധർ വിലയിരുത്തുന്നത്. നാളെ മലപ്പുറം, കോളിക്കോട്, വയനാട്, കണ്ണൂർ കാസർകോട് ജില്ലകളിൽ യെല്ലോ അലർട്ടുണ്ട്.

16, 17 തീയതികളിൽ എറണാകുളം, തൃശ്ശൂർ, ഇടുക്കി ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. 17ന് കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലും ഓറഞ്ച് അലർട്ടാണ്. . ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. 24 മണിക്കൂറിൽ 115.6 mm മുതൽ 204.4 mm വരെ മഴ ലഭിക്കുമെന്നാണ് അതിശക്തമായ മഴ (Very Heavy Rainfall) എന്നത് കൊണ്ട് കേന്ദ്ര കാലാവസ്ഥ വകുപ്പ് അർത്ഥമാക്കുന്നത്.

ഈ ദിവസങ്ങളിൽ തിരുവനന്തപുരം ഒഴികെയുള്ള മറ്റ് ജില്ലകളിൽ യെല്ലോ അലർട്ടാണ്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്ററിൽ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് കേന്ദ്ര കാലാവസ്ഥ വകുപ്പ് അർത്ഥമാക്കുന്നത്. ഇടിമിന്നലോടു കൂടിയ മഴയാണ് പ്രതീക്ഷിക്കുന്നത്.

Orange alert for Kannur and Kasaragod heavy rain likely after double low pressure

Next TV

Related Stories
ഗവർണർക്ക് തിരിച്ചടി: താത്കാലിക വിസി നിയമനം സർക്കാർ നൽകുന്ന പാനലിൽ നിന്ന് വേണം, ഹർജി തള്ളി ഹൈക്കോടതി

Jul 14, 2025 05:52 PM

ഗവർണർക്ക് തിരിച്ചടി: താത്കാലിക വിസി നിയമനം സർക്കാർ നൽകുന്ന പാനലിൽ നിന്ന് വേണം, ഹർജി തള്ളി ഹൈക്കോടതി

കേരള സാങ്കേതിക സർവകലാശാലയിലെയും ഡിജിറ്റൽ സർവകലാശാലയിലെയും താൽക്കാലിക വൈസ് ചാൻസലർ നിയമനത്തിൽ ഗവർണർക്ക്...

Read More >>
നിപ ആശങ്കയേറുന്നു....പാലക്കാട് മരണപ്പെട്ട വയോധികന്‍റെ ഹൈ റിസ്ക് കോൺടാക്ട് ലിസ്റ്റിലുള്ള രണ്ട് പേർക്ക് പനി; മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു

Jul 14, 2025 05:47 PM

നിപ ആശങ്കയേറുന്നു....പാലക്കാട് മരണപ്പെട്ട വയോധികന്‍റെ ഹൈ റിസ്ക് കോൺടാക്ട് ലിസ്റ്റിലുള്ള രണ്ട് പേർക്ക് പനി; മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു

പാലക്കാട് നിപ ആശങ്കയേറുന്നു, മരണപ്പെട്ട വയോധികന്‍റെ ഹൈ റിസ്ക് കോൺടാക്ട് ലിസ്റ്റിലുള്ള രണ്ട് പേർക്ക് പനി; മെഡിക്കൽ കോളേജിൽ...

Read More >>
മഞ്ഞപ്പിത്ത ബാധ; കോഴിക്കോട് താമരശ്ശേരി സ്വദേശി ആഫ്രിക്കയിൽ മരിച്ചു

Jul 14, 2025 05:06 PM

മഞ്ഞപ്പിത്ത ബാധ; കോഴിക്കോട് താമരശ്ശേരി സ്വദേശി ആഫ്രിക്കയിൽ മരിച്ചു

കോഴിക്കോട് താമരശ്ശേരി സ്വദേശി ആഫ്രിക്കയിൽ മരിച്ചു....

Read More >>
നിമിഷ പ്രിയയുടെ മോചനം; വധശിക്ഷ ഒഴിവാക്കാന്‍ കൂടുതൽ ചർച്ചകളുമായി കാന്തപുരം, നോർത്ത് യമനിൽ അടിയന്തിര യോഗം

Jul 14, 2025 04:42 PM

നിമിഷ പ്രിയയുടെ മോചനം; വധശിക്ഷ ഒഴിവാക്കാന്‍ കൂടുതൽ ചർച്ചകളുമായി കാന്തപുരം, നോർത്ത് യമനിൽ അടിയന്തിര യോഗം

നിമിഷ പ്രിയയുടെ മോചനം, വധശിക്ഷ ഒഴിവാക്കാന്‍ കൂടുതൽ ചർച്ചകളുമായി കാന്തപുരം എപി അബൂബക്കർ...

Read More >>
Top Stories

News Roundup

//Truevisionall