---
title: "പ്രവാസികളായ  ദമ്പതികളെ ഷാര്‍ജയില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി"
english_title: "Expatriate couple found dead in Sharjah"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/45198/expatriate-couple-found-dead-in-sharjah"
published_at: "2022-05-26T19:31:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/628f884079ae5_police.jpg"
keywords: []
---

# പ്രവാസികളായ  ദമ്പതികളെ ഷാര്‍ജയില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി

> **Lead Summary:** **ഷാര്‍ജ: **ഇന്ത്യക്കാരായ ദമ്പതികളെ ഷാര്‍ജയിലെ അപ്പാര്‍ട്ട്മെന്റില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. കഴിഞ്ഞ ദിവസം അല്‍ നബ്ബ ഏരിയയിലായിരുന്നു സംഭവമെന്ന് 'ഗള്‍ഫ് ന്യൂസ്' റിപ്പോര്‍ട്ട് ചെയ്യുന്നു.

## Article Content

**ഷാര്‍ജ: **ഇന്ത്യക്കാരായ ദമ്പതികളെ ഷാര്‍ജയിലെ അപ്പാര്‍ട്ട്മെന്റില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. കഴിഞ്ഞ ദിവസം അല്‍ നബ്ബ ഏരിയയിലായിരുന്നു സംഭവമെന്ന് 'ഗള്‍ഫ് ന്യൂസ്' റിപ്പോര്‍ട്ട് ചെയ്യുന്നു.

സംഭവത്തില്‍ ഷാര്‍ജ പൊലീസ് അന്വേഷണം തുടരുകയാണ്. യുഎഇയില്‍ താമസിക്കുന്ന മകനെ സന്ദര്‍ശിക്കാനെത്തിയ ദമ്പതികളെയാണ് മകന്റെ അപ്പാര്‍ട്ട്മെന്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.

ഇരുവര്‍ക്കും 73 വയസ് പ്രായമുണ്ടെന്ന് പൊലീസ് അറിയിച്ചു. ആത്മഹത്യ തന്നെയാണെന്നാണ് പ്രാഥമിക നിഗമനമെന്ന് ഷാര്‍ജ പൊലീസിനെ ഉദ്ധരിച്ച് ഗള്‍ഫ് ന്യൂസ് പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു. എന്നാല്‍ സംഭവത്തിന്റെ വിശദാംശങ്ങള്‍ കണ്ടെത്താനായി പൊലീസ് അന്വേഷണം നടത്തുന്നുണ്ട്.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/45198/expatriate-couple-found-dead-in-sharjah)