റിയാദിൽ മലയാളി എഞ്ചിനീയർമാരുടെ കൂട്ടായ്‍മക്ക് തുടക്കമാകുന്നു

റിയാദിൽ മലയാളി എഞ്ചിനീയർമാരുടെ കൂട്ടായ്‍മക്ക് തുടക്കമാകുന്നു
May 26, 2022 09:12 PM | By Susmitha Surendran

റിയാദ്: സൗദി തലസ്ഥാന നഗരിയായ റിയാദിൽ മലയാളി എഞ്ചിനീയർമാരുടെ കൂട്ടായ്മ ഉടൻ നിലവിൽ വരുമെന്ന് സംഘാടക സമിതി അറിയിച്ചു. രണ്ട് പതിറ്റാണ്ടിലേറെയായി ജിദ്ദയിൽ രൂപീകൃതമായ കേരള എഞ്ചിനീയർസ് ഫോറം (കെ.ഇ.എഫ്)ന്റെ റിയാദ് ഘടകമായിട്ടായിരിക്കും പുതിയ സംഘടന നിലവിൽ വരുന്നത്.

ജിദ്ദയിലെ മാതൃസംഘടനയില്‍ ഇന്ന് അഞ്ഞൂറിലെറെ അംഗങ്ങളുണ്ട്. ബിരുദദാരികളായിട്ടും തൊഴിലുമായി ഒരു ബന്ധമില്ലാത്ത മേഖലകളിൽ ജോലി ചെയ്യുന്ന നിരവധി പേരുണ്ട്. പുതിയ തൊഴിൽ വിസയിലെത്തി ജോലി തേടുന്നവരും അസംഖ്യമാണ്.

ഇവർക്ക് കൃത്യമായ അവബോധം കൊടുക്കലും മാർഗനിർദേശം നൽകലുമായിരിക്കും സംഘടനയുടെ പ്രധാന ലക്ഷ്യം. മലയാളി എഞ്ചിനീയർമാർക്ക് പരസ്‍പരം സംവദിക്കുന്നതിനും ശാസ്ത്ര സാങ്കേതിക രംഗത്തെ നൂതനമായ വികസനങ്ങളെക്കുറിച്ച് ബോധവാന്മാരാക്കുന്നതിനും, വ്യത്യസ്‍ത എഞ്ചിനീയറിംഗ് ശാഖകളെക്കുറിച്ചുള്ള വിവരങ്ങൾ പരസ്‍പരം കൈമാറുന്നതിനും സംഘടന വേദിയാകും.

തൊഴിൽ ചെയ്യുന്നവരും അല്ലാത്തവരുമായ മലയാളികളായ വനിതാ എൻജിനീയർമാരും സംഘടനയുടെ ഭാഗമാകും. അവരുടെ പ്രൊഫഷണൽ കഴിവുകൾ തുടർന്നു കൊണ്ടുപോകുന്നതിനുള്ള കർമ്മ പരിപാടികൾക്ക് കൂട്ടായ്‍മ നേതൃത്വം നൽകും.

റിയാദ് ചാപ്റ്ററിന് ഇതിനകം മുന്നൂറോളം അംഗങ്ങളുണ്ട്. വ്യത്യസ്‍ത മേഖലകളിലെ വിദഗ്ദ്ധരെ കൊണ്ട് വന്ന് സെമിനാറുകളും ശില്പശാലകളും നടത്താനും, പ്രൊഫഷണൽ രംഗത്ത് ഉന്നത വിദ്യാഭ്യാസവും കൂടുതൽ മെച്ചപ്പെട്ട തൊഴിലവസരങ്ങളും തേടുന്നവർക്കും സാധ്യമായ സഹായങ്ങൾ ഉറപ്പ് വരുത്താനും പ്രൊഫഷണൽ കൺസൾട്ടൻസി സെൽ സംഘടനയുടെ കീഴിൽ തുടങ്ങാനും തീരുമാനിച്ചിട്ടുണ്ട്.

മെമ്പർമാരുടെ കലാ-സാഹിത്യ-കായിക രംഗങ്ങളിലെ കഴിവുകൾ പ്രോത്സാഹിപ്പിക്കുന്ന പ്രോഗ്രാമുകൾ സംഘടിപ്പിക്കുക മുതലായവയും ലക്ഷ്യമിടുന്നു. റിയാദിലെ ഇന്ത്യൻ സമൂഹത്തിനും വിശിഷ്യാ മലയാളി സമൂഹത്തിനും എഞ്ചിനീയറിംഗ് മേഖലയിലെ വിദഗ്ധർ എന്ന നിലക്ക് സാമൂഹ്യ പ്രതിബദ്ധതയുടെ ഭാഗമായി സേവനം നടത്തുന്ന പദ്ധതികൾ രൂപീകരിക്കാനും സംഘടനക്ക് അജണ്ടയുണ്ടെന്ന് സംഘാടകർ പത്രസമ്മേളനത്തിൽ അറിയിച്ചു.

ഹസീബ് മുഹമ്മദ്, നൗഷാദ് അലി, ആഷിക് പാണ്ടികശാല, മുഹമ്മദ് ഷാഹിദ്, അബ്ദുൽമജീദ് കോട്ട, നിസാർ ഹുസൈൻ, അബ്ദുൽഅഫീൽ എന്നിവർ പത്ര സമ്മേളനത്തിൽ സംബന്ധിച്ചു. സംഘടനയുടെ ഭാഗമാകൻ താൽപര്യമുള്ള മലയാളി എഞ്ചിനീർമാർ ഹസീബ് മുഹമ്മദിനെ 0502185872 എന്ന നമ്പറിൽ ബന്ധപ്പെടണമെന്ന് സംഘാടകർ അറിയിച്ചു.

A group of Malayalee engineers is starting in Riyadh

Next TV

Related Stories
#bodyfound | കാണാതായ തായ് മോഡലിന്റെ മൃതദേഹം ബഹ്‌റൈന്‍ മോര്‍ച്ചറിയില്‍; ദുരൂഹതയെന്ന് കുടുംബം

Apr 26, 2024 04:47 PM

#bodyfound | കാണാതായ തായ് മോഡലിന്റെ മൃതദേഹം ബഹ്‌റൈന്‍ മോര്‍ച്ചറിയില്‍; ദുരൂഹതയെന്ന് കുടുംബം

ജോലി തേടിയാണ് കയ്കാന്‍, തായ്‌വാനില്‍നിന്ന് മൂന്നുവര്‍ഷം മുന്‍പ് ബഹ്‌റൈനില്‍...

Read More >>
#rain |സൗദിയിൽ ജാഗ്രത; ചൊവ്വാഴ്ച വരെ മഴ, സുരക്ഷിത സ്ഥലങ്ങളിലേക്ക് മാറണമെന്ന് അധികൃതര്‍

Apr 26, 2024 11:15 AM

#rain |സൗദിയിൽ ജാഗ്രത; ചൊവ്വാഴ്ച വരെ മഴ, സുരക്ഷിത സ്ഥലങ്ങളിലേക്ക് മാറണമെന്ന് അധികൃതര്‍

ജനറൽ ഡയറക്ടറേറ്റ് ഓഫ് സിവിൽ ഡിഫൻസാണ് ജാഗ്രതാനിർദേശം നൽകിയത്. സുരക്ഷിത സ്ഥലങ്ങളിലേക്ക്...

Read More >>
#accident |ഒമാനിൽ വാഹനാപകടത്തിൽ 2 മലയാളി നഴ്സുമാർക്ക് ദാരുണാന്ത്യം

Apr 25, 2024 08:06 PM

#accident |ഒമാനിൽ വാഹനാപകടത്തിൽ 2 മലയാളി നഴ്സുമാർക്ക് ദാരുണാന്ത്യം

റോഡ് മുറിച്ചുകടക്കുന്നതിനിടെ അഞ്ച് പേരടങ്ങുന്ന സംഘത്തെ വാഹനം...

Read More >>
#arrest | ദു​ർ​മ​ന്ത്ര​വാ​ദ​വും വ്യാ​ജ രോ​ഗ​ശാ​ന്തി അ​വ​കാ​ശ​വാ​ദ​വും ഉ​ന്ന​യി​ച്ച് സ്ത്രീ​ക​ളെ ക​ബ​ളി​പ്പി​ച്ച​യാൾ പിടിയിൽ

Apr 25, 2024 01:13 PM

#arrest | ദു​ർ​മ​ന്ത്ര​വാ​ദ​വും വ്യാ​ജ രോ​ഗ​ശാ​ന്തി അ​വ​കാ​ശ​വാ​ദ​വും ഉ​ന്ന​യി​ച്ച് സ്ത്രീ​ക​ളെ ക​ബ​ളി​പ്പി​ച്ച​യാൾ പിടിയിൽ

സ്ത്രീ​ക​ളു​ടെ വി​ശ്വാ​സം ചൂ​ഷ​ണം ചെ​യ്തു, രോ​ഗ​ശാ​ന്തി​യും ഭാ​ഗ്യ​വും വാ​ഗ്ദാ​നം ചെ​യ്ത്​ തെ​റ്റി​ദ്ധ​രി​പ്പി​ക്കു​ന്ന...

Read More >>
#DEATH | ഹൃദയാഘാതം: പ്രവാസി മലയാളി മദീനയിൽ അന്തരിച്ചു

Apr 25, 2024 07:24 AM

#DEATH | ഹൃദയാഘാതം: പ്രവാസി മലയാളി മദീനയിൽ അന്തരിച്ചു

നിയമ നടപടികൾ പൂർത്തിയാക്കാൻ നവോദയ മദീന രക്ഷാധികാരി നിസാർ കരുനാഗപ്പള്ളിയും മദീന ഏരിയ യുവജന വേദി കൺവീനർ സനു ആലുവയും...

Read More >>
#rain |നാളെ മുതല്‍ ചൊവ്വാഴ്ച വരെ മഴയ്ക്ക് സാധ്യത; ചിലയിടങ്ങളില്‍ കനത്ത മഴ, മുന്നറിയിപ്പ് നൽകി സൗദി അധികൃതർ

Apr 24, 2024 05:30 PM

#rain |നാളെ മുതല്‍ ചൊവ്വാഴ്ച വരെ മഴയ്ക്ക് സാധ്യത; ചിലയിടങ്ങളില്‍ കനത്ത മഴ, മുന്നറിയിപ്പ് നൽകി സൗദി അധികൃതർ

മക്കയിലും സമീപ പ്രദേശങ്ങളിലും കനത്ത മഴയും റിയാദ്, വാദി അല്‍ ദവാസിര്‍, അല്‍ സുലൈയില്‍ എന്നിവിടങ്ങളില്‍ മിതമായ മഴയും...

Read More >>
Top Stories