---
title: "മലയാളി യുവാവ് ജിദ്ദയിൽ ജോലിക്കിടെ കുഴഞ്ഞുവീണ് മരിച്ചു"
english_title: "Malayali youth collapses and dies while working in Jeddah"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/51113/malayali-youth-collapses-and-dies-while-working-in-jeddah"
published_at: "2022-06-25T21:57:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62b737acb2618_JIDHA.jpg"
keywords: []
---

# മലയാളി യുവാവ് ജിദ്ദയിൽ ജോലിക്കിടെ കുഴഞ്ഞുവീണ് മരിച്ചു

> **Lead Summary:** **റിയാദ്: **മലയാളി യുവാവ് ജിദ്ദയിൽ ജോലിക്കിടെ കുഴഞ്ഞുവീണ് മരിച്ചു. മലപ്പുറം മോങ്ങം തൃപ്പനച്ചി കാവുങ്ങാപ്പാറ സ്വദേശി വാളപ്ര ഇസ്മായിൽ ആണ് മരിച്ചത്. ജിദ്ദയിലെ സ്വകാര്യ കുടിവെള്ള കമ്പനിയിൽ ജീവനക്കാരനായ യുവാവ് ജോലിക്കിടെ കുഴഞ്ഞ് വീഴുകയായിരുന്നു.

## Article Content

**റിയാദ്: **മലയാളി യുവാവ് ജിദ്ദയിൽ ജോലിക്കിടെ കുഴഞ്ഞുവീണ് മരിച്ചു. മലപ്പുറം മോങ്ങം തൃപ്പനച്ചി കാവുങ്ങാപ്പാറ സ്വദേശി വാളപ്ര ഇസ്മായിൽ ആണ് മരിച്ചത്. ജിദ്ദയിലെ സ്വകാര്യ കുടിവെള്ള കമ്പനിയിൽ ജീവനക്കാരനായ യുവാവ് ജോലിക്കിടെ കുഴഞ്ഞ് വീഴുകയായിരുന്നു.

ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. വാളപ്ര മുഹമ്മദ് മുസ്‍ലിയാരാണ് പിതാവ്, മാതാവ്: ഉമ്മാതകുട്ടി, ഭാര്യ: ജസീന. മക്കൾ: മുഹമ്മദ് അഷ്മാൽ, മുഹമ്മദ് മിഷാൽ. ജിദ്ദയിൽ ഖബറടക്കി.

ഐസിഎഫ് ജിദ്ദ വെൽഫെയർ ടീം അംഗങ്ങളായ മുഹ്‌യുദ്ധീൻ സഖാഫി, അബ്ബാസ് ചെങ്ങാനി, സയ്യിദ് ഷിഹാബുദീൻ തങ്ങൾ, അബ്ദുറഷീദ്, അബൂമിസ്ബാഹ് ഐക്കരപ്പടി മുഹ്സിൻ സഖാഫി, അബ്ദുൽ ഗഫൂർ പുളിക്കൽ എന്നിവർ വിവിധ നടപടി ക്രമങ്ങൾക്ക് നേതൃത്വം നൽകി.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/51113/malayali-youth-collapses-and-dies-while-working-in-jeddah)