യുഎഇയില്‍ ശനിയാഴ്ചയും കാലവസ്ഥാ മുന്നറിയിപ്പ്; ഡ്രൈവര്‍മാര്‍ക്ക് ജാഗ്രതാ നിർദ്ദേശം

യുഎഇയില്‍ ശനിയാഴ്ചയും കാലവസ്ഥാ മുന്നറിയിപ്പ്; ഡ്രൈവര്‍മാര്‍ക്ക് ജാഗ്രതാ  നിർദ്ദേശം
Aug 13, 2022 12:03 PM | By Susmitha Surendran

അബുദാബി: യുഎഇയുടെ വിവിധ ഭാഗങ്ങളില്‍ പൊടിക്കാറ്റിന് സാധ്യതയുണ്ടെന്ന് ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കി. ഇത് കാരണം റോഡുകളിലെ ദൂരക്കാഴ്‍ച കുറയാന്‍ സാധ്യതയുണ്ടെന്നും വാഹനം ഓടിക്കുന്നവര്‍ക്ക് ബുദ്ധിമുട്ട് നേരിടാന്‍ സാധ്യതയുണ്ടെന്നും അധികൃതര്‍ അറിയിച്ചിട്ടുണ്ട്.

ഡ്രൈവര്‍മാര്‍ പരമാവധി ജാഗ്രത പുലര്‍ത്തണമെന്നാണ് നിർദ്ദേശം. ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മോശം കാലാവസ്ഥ പ്രവചിച്ചതിന് പിന്നാലെ റോഡുകളില്‍ ജാഗ്രത പാലിക്കണമെന്ന നിര്‍ദേശം അബുദാബി പൊലീസും നല്‍കിയിട്ടുണ്ട്.

പൊടിക്കാറ്റ് രൂപം കൊള്ളുന്നത് റോഡുകളിലെ ദൂരക്കാഴ്‍ചയ്‍ക്ക് വിഘാതമാവുമെന്നതിനാല്‍ വാഹനം ഓടിക്കുന്നവര്‍ സൂക്ഷിക്കണമെന്നാണ് പൊലീസിന്റെ നിർദ്ദേശം.

വാഹനം ഓടിക്കുമ്പോള്‍ മൊബൈല്‍ ഫോണുകള്‍ ഉപയോഗിച്ച് ദൃശ്യങ്ങള്‍ ചിത്രീകരിക്കുന്നത് ഒഴിവാക്കുമെന്നും ഇത് എല്ലാവരുടെയും സുരക്ഷയെ ബാധിക്കുമെന്നും പൊലീസ് മുന്നറിയിപ്പ് നല്‍കി.

പ്രവാസി മലയാളി യുവാവ് വാഹനാപകടത്തില്‍ മരിച്ചു

മസ്‍കത്ത്: ഒമാനിലുണ്ടായ വാഹനാപകടത്തില്‍ മലയാളി യുവാവ് മരിച്ചു. മലപ്പുറം പൊന്നാനി കടവനാട് കക്കാട്ട് ബാലകൃഷ്ണന്റെയും (മോഹനന്‍) ജയശ്രീയുടെയും മകന്‍ ഷിജില്‍ (32) ആണ് മരിച്ചത്.

ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് ഒമാനിലെ ഖസബിലായിരുന്നു അപകടം സംഭവിച്ചത്. ഒമാനിലെ ഒരു കമ്പനിയില്‍ ഏറെ നാളായി ട്രക്ക് ഡ്രൈവറായി ജോലി ചെയ്‍തുവരികയായിരുന്നു ഷിജില്‍.

അദ്ദേഹം ഓടിച്ചിരുന്ന ട്രക്ക് ഖസബില്‍ വെച്ച് മറിഞ്ഞാണ് അപകടമുണ്ടായത്. ഭാര്യ - അമൃത. മകള്‍ - ശിവാത്മിക. നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കിയ ശേഷം മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു.

Weather warning also on Saturday; Caution for drivers

Next TV

Related Stories
കുവൈത്തില്‍ അനധികൃത ടാക്‌സി സേവനം നല്‍കിയ പ്രവാസികളെ നാടുകടത്താന്‍ നടപടി

Sep 26, 2022 09:08 PM

കുവൈത്തില്‍ അനധികൃത ടാക്‌സി സേവനം നല്‍കിയ പ്രവാസികളെ നാടുകടത്താന്‍ നടപടി

കുവൈത്തില്‍ അനധികൃത ടാക്‌സി സേവനം നല്‍കിയ പ്രവാസികളെ നാടുകടത്താന്‍...

Read More >>
താമസ, തൊഴില്‍ നിയമലംഘകരായ ഒമ്പത് പ്രവാസികള്‍ കൂടി അറസ്റ്റില്‍

Sep 26, 2022 09:01 PM

താമസ, തൊഴില്‍ നിയമലംഘകരായ ഒമ്പത് പ്രവാസികള്‍ കൂടി അറസ്റ്റില്‍

താമസ, തൊഴില്‍ നിയമലംഘകരായ ഒമ്പത് പ്രവാസികള്‍ കൂടി...

Read More >>
സൗദിയിൽ വാഹനാപകടത്തില്‍ പ്രവാസി മലയാളിയടക്കം രണ്ടുപേർക്ക് ദാരുണാന്ത്യം

Sep 26, 2022 06:28 PM

സൗദിയിൽ വാഹനാപകടത്തില്‍ പ്രവാസി മലയാളിയടക്കം രണ്ടുപേർക്ക് ദാരുണാന്ത്യം

സൗദിയിൽ വാഹനാപകടത്തില്‍ പ്രവാസി മലയാളിയടക്കം രണ്ടുപേർക്ക് ദാരുണാന്ത്യം...

Read More >>
പ്രവാസി മലയാളി യുവാവിനെ കാണാതായതായി പരാതി

Sep 26, 2022 06:22 PM

പ്രവാസി മലയാളി യുവാവിനെ കാണാതായതായി പരാതി

പ്രവാസി മലയാളി യുവാവിനെ കാണാതായതായി...

Read More >>
ചികിത്സയില്‍ കഴിയുന്നതിനിടെ മരിച്ച പ്രവാസിയുടെ മൃതദേഹം നാട്ടിലെത്തിച്ചു

Sep 25, 2022 11:21 PM

ചികിത്സയില്‍ കഴിയുന്നതിനിടെ മരിച്ച പ്രവാസിയുടെ മൃതദേഹം നാട്ടിലെത്തിച്ചു

ചികിത്സയില്‍ കഴിയുന്നതിനിടെ മരിച്ച പ്രവാസിയുടെ മൃതദേഹം...

Read More >>
യുവതിയെയും മകനെയും വാഹനാപകടത്തില്‍ നിന്ന് രക്ഷിച്ച സുരക്ഷാ സൈനികന് ദാരുണാന്ത്യം

Sep 25, 2022 10:47 PM

യുവതിയെയും മകനെയും വാഹനാപകടത്തില്‍ നിന്ന് രക്ഷിച്ച സുരക്ഷാ സൈനികന് ദാരുണാന്ത്യം

യുവതിയെയും മകനെയും വാഹനാപകടത്തില്‍ നിന്ന് രക്ഷിച്ച സുരക്ഷാ സൈനികന്...

Read More >>
Top Stories