ദോഹ : ഖത്തറിന്റെ കറന്‍സിയെ അവഹേളിച്ച് വീഡിയോ പോസ്റ്റ് ചെയ്ത രണ്ടുപേരെ അറസ്റ്റ് ചെയ്തതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. വീഡിയോയിലുള്ളയാളെയും ഇത് ചിത്രീകരിച്ചയാളെയുമാണ് അറസ്റ്റ് ചെയ്തത്. ഇരുവരെയും ബന്ധപ്പെട്ട അധികൃതര്‍ക്ക് കൈമാറിയതായി മന്ത്രാലയം വ്യക്തമാക്കി.
സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ച ഒരു വീഡിയോയെ തുടര്‍ന്നാണ് അറസ്റ്റ്. വീഡിയോയില്‍, പിടിയിലായ വ്യക്തി ഖത്തര്‍ കറന്‍സിയെ അവഹേളിക്കുന്നതും ബഹുമാനമില്ലാതെ കൈകാര്യം ചെയ്യുന്നതും കാണാം. ഇതിനെ തുടര്‍ന്നാണ് ഇവരെ അറസ്റ്റ് ചെയ്തതെന്ന് മന്ത്രാലയം വിശദമാക്കി.
Video posted insulting Qatar's currency; Two people were arrested