സൗദിയിൽ മലയാളികളായ പ്രതിശ്രുത വരനും വധുവും മരിച്ച സംഭവം; മൃതദേഹം നാട്ടിലെത്തിക്കാനുള്ള ശ്രമം അവസാന ഘട്ടത്തിൽ

സൗദിയിൽ മലയാളികളായ പ്രതിശ്രുത വരനും വധുവും മരിച്ച സംഭവം; മൃതദേഹം നാട്ടിലെത്തിക്കാനുള്ള ശ്രമം അവസാന ഘട്ടത്തിൽ
May 12, 2025 02:35 PM | By VIPIN P V

ജിദ്ദ: (gcc.truevisionnews.com) സൗദിയിലെ വാഹനാപകടത്തിൽ മരിച്ച മലയാളി നഴ്സിന്റെയും പ്രതിശ്രുത വരന്റെയും മൃതദേഹം നാട്ടിലെത്തിക്കാനുള്ള ശ്രമങ്ങൾ അവസാന ഘട്ടത്തിൽ. പത്തു ദിവസത്തിനുള്ളിൽ നടപടികൾ പൂർത്തിയാകുമെന്നാണ് പ്രതീക്ഷ.

സങ്കീർണമായ ഘട്ടം കഴിഞ്ഞതായി സാമൂഹ്യ പ്രവർത്തകർ പറഞ്ഞു. അമ്പലവയൽ സ്വദേശി അഖിൽ അലക്സ്, നടവയൽ സ്വദേശി ടീന ബൈജു എന്നിവരാണ് ഏപ്രിൽ നാലിനുണ്ടായ അപകടത്തിൽ മരിച്ചത്. വാഹനങ്ങൾ കൂട്ടിയിടിച്ച് കത്തി മൃതദേഹങ്ങൾ കത്തിയതിനാൽ തിരിച്ചറിയലിന് വിശദമായ പരിശോധനകൾ വേണ്ടി വന്നു.

അഖിൽ സന്ദർശക വിസയിൽ എത്തിയതായിരുന്നു. 3 സൗദി പൗരന്മാർ ഉൾപ്പടെ 5 പേരാണ് ഈ അപകടത്തിൽ മരിച്ചത്. യുകെയിൽ സോഫ്റ്റ്‍വെയർ എഞ്ചിനീയറായ അഖിൽ അലക്സ് വിവാഹ ആവശ്യവുമായി ബന്ധപ്പെട്ടാണ് ടീന ജോലി ചെയ്യുന്ന മദീനയിലെത്തിയത്. വിനോദസഞ്ചാര കേന്ദ്രമായ അൽ - ഉലയിലേക്ക് പോകുന്നതിനിടെയാണ് അപകടം.

സൗദിയൽ നഴ്സായ ടീന ലണ്ടനിലേക്ക് പോകാനുള്ള തയ്യാറെടുപ്പിലായിരുന്നു.

Malayali bride and groom die Saudi Arabia Efforts repatriate body final stages

Next TV

Related Stories
യുഎഇയിൽ മൂടൽ മഞ്ഞിന് സാധ്യത; റെഡ്, യെല്ലോ അലർട്ടുകൾ പുറപ്പെടുവിച്ചു

May 12, 2025 02:24 PM

യുഎഇയിൽ മൂടൽ മഞ്ഞിന് സാധ്യത; റെഡ്, യെല്ലോ അലർട്ടുകൾ പുറപ്പെടുവിച്ചു

യുഎഇയിൽ മൂടൽ മഞ്ഞിന് സാധ്യതയുണ്ടെന്ന് നാഷണൽ സെന്റർ ഓഫ് മെറ്റീരിയോളജി....

Read More >>
സൗദിയിൽ അവയവദാനത്തിൽ വർധനവ്

May 12, 2025 12:46 PM

സൗദിയിൽ അവയവദാനത്തിൽ വർധനവ്

സൗദി അറേബ്യയിൽ അവയവദാനത്തിന് തയ്യാറാകുന്നവരുടെ എണ്ണത്തിൽ വലിയ വർധനവ്...

Read More >>
കുവൈത്തിലെ പള്ളികളിൽ സംഭാവന പിരിക്കുന്നതിന് നിരോധനം, ലംഘകർ നിയമനടപടികൾ നേരിടും

May 12, 2025 12:16 PM

കുവൈത്തിലെ പള്ളികളിൽ സംഭാവന പിരിക്കുന്നതിന് നിരോധനം, ലംഘകർ നിയമനടപടികൾ നേരിടും

കുവൈത്തിലെ പള്ളികളിൽ സംഭാവനകൾ സ്വീകരിക്കുന്നത്...

Read More >>
ഹ​ജ്ജ്​ തീ​ർ​ഥാ​ട​ക മ​ദീ​ന​യി​ൽ പെൺകുഞ്ഞിന് കു​ഞ്ഞി​ന്​ ജ​ന്മം ന​ൽ​കി

May 12, 2025 10:32 AM

ഹ​ജ്ജ്​ തീ​ർ​ഥാ​ട​ക മ​ദീ​ന​യി​ൽ പെൺകുഞ്ഞിന് കു​ഞ്ഞി​ന്​ ജ​ന്മം ന​ൽ​കി

ഹ​ജ്ജ്​ തീ​ർ​ഥാ​ട​ക മ​ദീ​ന​യി​ൽ പെൺകുഞ്ഞിന് കു​ഞ്ഞി​ന്​ ജ​ന്മം...

Read More >>
Top Stories