---
title: "ഫിഫ ലോകകപ്പിന് പന്തുരുളാൻ ഇനി മൂന്ന് ദിവസങ്ങൾ മാത്രം -ഫിഫ വേൾഡ് ഖത്തറിൽനിന്നും പി എ നൗഷാദ് "
english_title: "Only three days left for FIFA World Cup - PA Naushad from FIFA World Qatar"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/80562/only-three-days-left-for-fifa-world-cup-pa-naushad-from-fifa-world-qatar"
published_at: "2022-11-16T15:33:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6374b59873050_qatar_fifa.jpg"
keywords: []
---

# ഫിഫ ലോകകപ്പിന് പന്തുരുളാൻ ഇനി മൂന്ന് ദിവസങ്ങൾ മാത്രം -ഫിഫ വേൾഡ് ഖത്തറിൽനിന്നും പി എ നൗഷാദ് 

> **Lead Summary:** **ദോഹ :** ലോകം നെഞ്ചേറ്റിയ 2022 ഫിഫ ലോകകപ്പിന് പന്തുരുളാൻ ഇനി മൂന്ന് ദിവസങ്ങൾ മാത്രം ബാക്കിയിരിക്കെ ഫിഫ ലോകകപ്പുമായി ബന്ധപ്പെട്ട എല്ലാ പദ്ധതികളും പൂർത്തിയായതായി പൊതുമരാമത്ത് അതോറിറ്റിയായ അഷ്ഗാൽ അറിയിച്ചു.

## Article Content

**ദോഹ :** ലോകം നെഞ്ചേറ്റിയ 2022 ഫിഫ ലോകകപ്പിന് പന്തുരുളാൻ ഇനി മൂന്ന് ദിവസങ്ങൾ മാത്രം ബാക്കിയിരിക്കെ ഫിഫ ലോകകപ്പുമായി ബന്ധപ്പെട്ട എല്ലാ പദ്ധതികളും പൂർത്തിയായതായി പൊതുമരാമത്ത് അതോറിറ്റിയായ അഷ്ഗാൽ അറിയിച്ചു.

ഫിഫ 2022 ലോകകപ്പ് സുരക്ഷക്കായി ഇറ്റാലിയൻ കപ്പൽ പൗലോ താവോൻ ഡി റെവൽ ഖത്തറിലെത്തി. ഫിഫ ലോകകപ്പ് സുരക്ഷിതമാക്കുന്നതിന്റെ ഭാഗമായിട്ടാണിത്. എല്ലാ മതവിഭാഗങ്ങളെയും ബഹുമാനിക്കുന്ന ഭരണ സംവിധാനം ഖത്തറിൽ നില നിൽക്കുന്നതായി ബ്രിട്ടീഷ് പത്രമായ ദി ഇൻഡിപെന്റന്റ് റിപ്പോർട്ട് ചെയ്തത് പ്രത്യേകം ശ്രദ്ധേയമായി.

വട്ടോളി സംസ്കൃതം സ്കൂളിലെ അശ്വിൻ രാജ് പെൻസിൽ ഡ്രോ യിങ്ങിൽ വരച്ച മെസ്സിയുടെ ചിത്രം ഫുട്ബോൾ പ്രേമികളിൽ ആവേശമായി. അർജ്ജന്റീന, പോർച്ചുഗൽ , ഈജിപ്ത്, സെനഗൽ തുടങ്ങിയ വ്യത്യസ്തരാജ്യങ്ങളിലെ ഫുട്ബോൾ പ്രേമികൾ ഈ ചിത്രത്തിന്റെ ഫോട്ടോ എടുത്ത് ഷെയർ ചെയ്തു കൊണ്ടിരിക്കുകയാണ്. ഫിഫ അക്കമ്മഡേഷന്റെ സ്വീകരണ മുറികളിൽ ബാസിലാ സില ഫിഫ ലോകകപ്പ് ഗാനം വൈറലാകുന്നതും ഏറ്റവും ശ്രദ്ധേയമാണ്.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/80562/only-three-days-left-for-fifa-world-cup-pa-naushad-from-fifa-world-qatar)