ലോകത്തിലെ ഏറ്റവും വേഗതയേറിയ മൊബൈല്‍ ഇന്റര്‍നെറ്റ് ഈ ഗള്‍ഫ് രാജ്യത്ത്; ഖത്തര്‍ ഒന്നാം സ്ഥാനത്ത്

ലോകത്തിലെ ഏറ്റവും വേഗതയേറിയ മൊബൈല്‍ ഇന്റര്‍നെറ്റ് ഈ ഗള്‍ഫ് രാജ്യത്ത്; ഖത്തര്‍ ഒന്നാം സ്ഥാനത്ത്
Jan 14, 2023 06:46 AM | By Nourin Minara KM

ദോഹ: ലോകത്തിലെ ഏറ്റവും വേഗതയേറിയ മൊബൈല്‍ ഇന്റര്‍നെറ്റ് സേവനം ലഭിക്കുന്നത് ഖത്തറിലെന്ന് ഏറ്റവും പുതിയ റിപ്പോര്‍ട്ടുകള്‍. ഇന്റര്‍നെറ്റ് വേഗത അളക്കുന്ന വെബ്‍സൈറ്റായ ഓക്‌ലയുടെ ഗ്ലോബല്‍ ഇന്‍ഡക്സ് റാങ്കിങ് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് ഖത്തര്‍ ഒന്നാം സ്ഥാനത്ത് എത്തിയത്.

2022 നവംബര്‍ മാസത്തെ കണക്കുകള്‍ പ്രകാരമുള്ള റിപ്പോര്‍ട്ടാണ്. മൊബൈല്‍ ഇന്റര്‍നെറ്റ് വേഗതയുടെ കാര്യത്തില്‍ ഖത്തര്‍ തങ്ങളുടെ സ്ഥാനം മെച്ചപ്പെടുത്തിയിട്ടുമുണ്ട്. ഖത്തറിലെ മൊബൈല്‍ ഇന്റര്‍നെറ്റ് സേവനം ഉപയോഗിച്ചുള്ള ശരാശരി ഡൗണ്‍ലോഡിങ് വേഗത സെക്കന്റില്‍ 176.18 മെഗാബൈറ്റുകളാണ്.

അപ്‍ലോഡിങ് വേഗതയാവട്ടെ 25.13 എം.ബിപി.എസും. 2021 നവംബറിലെ ഇന്റര്‍നെറ്റ് വേഗതയെ അപേക്ഷിച്ച് ഖത്തര്‍ തങ്ങളുടെ സ്ഥാനം മെച്ചപ്പെടുത്തിയിട്ടുമുണ്ട്. ഒരു വര്‍ഷം മുമ്പ് ശരാശരി ഡൗണ്‍ലോഡിങ് വേഗത 98.10 എംബിപിഎസ് ആയിരുന്ന സ്ഥാനത്തു നിന്നാണ് ഇപ്പോള്‍ 176.18 എംബിപിഎസ് ആയി ഉയര്‍ന്നത്.

2021ല്‍ യുഎഇക്കായിരുന്നു ലോകത്തിലെ ഏറ്റവും വേഗതയേറിയ മൊബൈല്‍ ഇന്റര്‍നെറ്റ് സേനവം ലഭ്യമാവുന്ന രാജ്യമെന്ന സ്ഥാനമുണ്ടായിരുന്നത്.പട്ടികയില്‍ രണ്ടാം സ്ഥാനത്തുള്ളത് ഇപ്പോള്‍ യുഎഇ തന്നെയാണ്. 139.41 എംബിപിഎസ് ആണ് യുഎഇയിലെ ശരാശരി ഡൗണ്‍ലോഡിങ് വേഗത.

പട്ടികയില്‍ ആദ്യ പത്ത് സ്ഥാനത്തുള്ള എല്ലാ രാജ്യങ്ങളിലെയും ശരാശരി ഇന്റര്‍നെറ്റ് വേഗത 100 എംബിപിഎസിന് പുറത്താണ്. മൂന്നാം സ്ഥാനത്ത് നോര്‍വെയും (131.54 എംബിപിഎസ്) നാലാം സ്ഥാനത്ത് ദക്ഷിണ കൊറിയയുമാണ് (118.76 എംബിപിഎസ്). ഡെന്മാര്‍ക്ക് (113.44), ചൈന (109.40), നെതല്‍ലന്റ്സ് (109.06) മക്കാഉ (106.38), ബള്‍ഗേറിയ (103.29), ബ്രൂണൈ (102.06) എന്നീ രാജ്യങ്ങളാണ് ആദ്യത്തെ പത്ത് സ്ഥാനങ്ങളിലുള്ളത്.

കുവൈത്തും സൗദി അറേബ്യയുമാണ് തുടര്‍ന്നുള്ള രണ്ട് സ്ഥാനങ്ങളില്‍. ബഹ്റൈന്‍ 15-ാം സ്ഥാനത്തും ഒമാന്‍ 38-ാം സ്ഥാനത്തുമുണ്ട്. പട്ടികയില്‍ 105-ാം സ്ഥാനത്താണ് ഇന്ത്യയുള്ളത്. 18.26 എംബി പിഎസ് ആണ് ഇന്ത്യയിലെ ശരാശരി ഡൗണ്‍ലോഡിങ് വേഗതയെന്ന് റിപ്പോര്‍ട്ട് പറയുന്നു.

എന്നാല്‍ കഴിഞ്ഞ വര്‍ഷത്തെ റിപ്പോര്‍ട്ടിനെ അപേക്ഷിച്ച് ഇന്ത്യ എട്ട് സ്ഥാനം മെച്ചപ്പെടുത്തിയിട്ടുമുണ്ട്. അയല്‍ രാജ്യങ്ങളായ പാകിസ്ഥാന്‍ 115-ാം സ്ഥാനത്തും ശ്രീലങ്ക 118-ാം സ്ഥാനത്തും ബംഗ്ലാദേശ് 119-ാം സ്ഥാനത്തുമാണുള്ളത്. അഫ്‍ഗാനിസ്ഥാന്‍ ആണ് ഏറ്റവും കുറഞ്ഞ മൊബൈല്‍ ഇന്റര്‍നെറ്റ് വേഗതയുള്ള രാജ്യമെന്നും റിപ്പോര്‍ട്ട് പറയുന്നു.

Latest reports claim that Qatar has the fastest mobile internet service in the world

Next TV

Related Stories
#died |മസ്‌കത്തില്‍ എട്ട് പ്രവാസികള്‍ കടലില്‍ വീണു; ഒരാൾക്ക് ജീവൻ നഷ്ടമായി, ഏഴ് പേരുടെ നില ഗുരുതരം

Apr 27, 2024 09:43 AM

#died |മസ്‌കത്തില്‍ എട്ട് പ്രവാസികള്‍ കടലില്‍ വീണു; ഒരാൾക്ക് ജീവൻ നഷ്ടമായി, ഏഴ് പേരുടെ നില ഗുരുതരം

മസ്‌കത്ത് ഗവര്‍ണറേറ്റിലെ ബൗശര്‍ വിലായത്തില്‍ ശാത്തി അല്‍ ഖുറം ബീച്ചില്‍ ആയിരുന്നു അപകടം സംഭവിച്ചത്....

Read More >>
#bodyfound | കാണാതായ തായ് മോഡലിന്റെ മൃതദേഹം ബഹ്‌റൈന്‍ മോര്‍ച്ചറിയില്‍; ദുരൂഹതയെന്ന് കുടുംബം

Apr 26, 2024 04:47 PM

#bodyfound | കാണാതായ തായ് മോഡലിന്റെ മൃതദേഹം ബഹ്‌റൈന്‍ മോര്‍ച്ചറിയില്‍; ദുരൂഹതയെന്ന് കുടുംബം

ജോലി തേടിയാണ് കയ്കാന്‍, തായ്‌വാനില്‍നിന്ന് മൂന്നുവര്‍ഷം മുന്‍പ് ബഹ്‌റൈനില്‍...

Read More >>
#rain |സൗദിയിൽ ജാഗ്രത; ചൊവ്വാഴ്ച വരെ മഴ, സുരക്ഷിത സ്ഥലങ്ങളിലേക്ക് മാറണമെന്ന് അധികൃതര്‍

Apr 26, 2024 11:15 AM

#rain |സൗദിയിൽ ജാഗ്രത; ചൊവ്വാഴ്ച വരെ മഴ, സുരക്ഷിത സ്ഥലങ്ങളിലേക്ക് മാറണമെന്ന് അധികൃതര്‍

ജനറൽ ഡയറക്ടറേറ്റ് ഓഫ് സിവിൽ ഡിഫൻസാണ് ജാഗ്രതാനിർദേശം നൽകിയത്. സുരക്ഷിത സ്ഥലങ്ങളിലേക്ക്...

Read More >>
#accident |ഒമാനിൽ വാഹനാപകടത്തിൽ 2 മലയാളി നഴ്സുമാർക്ക് ദാരുണാന്ത്യം

Apr 25, 2024 08:06 PM

#accident |ഒമാനിൽ വാഹനാപകടത്തിൽ 2 മലയാളി നഴ്സുമാർക്ക് ദാരുണാന്ത്യം

റോഡ് മുറിച്ചുകടക്കുന്നതിനിടെ അഞ്ച് പേരടങ്ങുന്ന സംഘത്തെ വാഹനം...

Read More >>
#arrest | ദു​ർ​മ​ന്ത്ര​വാ​ദ​വും വ്യാ​ജ രോ​ഗ​ശാ​ന്തി അ​വ​കാ​ശ​വാ​ദ​വും ഉ​ന്ന​യി​ച്ച് സ്ത്രീ​ക​ളെ ക​ബ​ളി​പ്പി​ച്ച​യാൾ പിടിയിൽ

Apr 25, 2024 01:13 PM

#arrest | ദു​ർ​മ​ന്ത്ര​വാ​ദ​വും വ്യാ​ജ രോ​ഗ​ശാ​ന്തി അ​വ​കാ​ശ​വാ​ദ​വും ഉ​ന്ന​യി​ച്ച് സ്ത്രീ​ക​ളെ ക​ബ​ളി​പ്പി​ച്ച​യാൾ പിടിയിൽ

സ്ത്രീ​ക​ളു​ടെ വി​ശ്വാ​സം ചൂ​ഷ​ണം ചെ​യ്തു, രോ​ഗ​ശാ​ന്തി​യും ഭാ​ഗ്യ​വും വാ​ഗ്ദാ​നം ചെ​യ്ത്​ തെ​റ്റി​ദ്ധ​രി​പ്പി​ക്കു​ന്ന...

Read More >>
#DEATH | ഹൃദയാഘാതം: പ്രവാസി മലയാളി മദീനയിൽ അന്തരിച്ചു

Apr 25, 2024 07:24 AM

#DEATH | ഹൃദയാഘാതം: പ്രവാസി മലയാളി മദീനയിൽ അന്തരിച്ചു

നിയമ നടപടികൾ പൂർത്തിയാക്കാൻ നവോദയ മദീന രക്ഷാധികാരി നിസാർ കരുനാഗപ്പള്ളിയും മദീന ഏരിയ യുവജന വേദി കൺവീനർ സനു ആലുവയും...

Read More >>
Top Stories