ഒമാനി മാരിടൈം ഹെറിറ്റേജ് ഫെസ്റ്റിവൽ; തെക്കൻ ശർഖിയയിലെ സൂർ വിലായത്തിൽ തുടക്കമായി

ഒമാനി മാരിടൈം ഹെറിറ്റേജ് ഫെസ്റ്റിവൽ; തെക്കൻ ശർഖിയയിലെ സൂർ വിലായത്തിൽ തുടക്കമായി
Feb 4, 2023 02:13 PM | By Nourin Minara KM

മസ്കത്ത്: ഒമാനി മാരിടൈം ഹെറിറ്റേജ് ഫെസ്റ്റിവലിന് തെക്കൻ ശർഖിയയിലെ സൂർ വിലായത്തിൽ തുടക്കമായി. ഒമാൻ ഇന്ത്യ ഫെർട്ടിലൈസർ കമ്പനി (ഒമിഫ്കോ ), ഒമാൻ എൻ.എൻ.ജി കമ്പനി എന്നിവയുടെ പിന്തുണയോടെ പൈതൃക ടൂറിസം മന്ത്രാലയം സംഘടിപ്പിക്കുന്ന പരിപാടി 19 വരെ നീണ്ടുനിൽക്കും.

വാണിജ്യപരവും ചരിത്രപരവുമായ കേന്ദ്രമെന്ന നിലയിലും നൂറ്റാണ്ടുകളായി കപ്പൽ നിർമാണവുമായി ആഴത്തിൽ ബന്ധപ്പെട്ടിരിക്കുന്ന പ്രദേശമെന്ന നിലയിലും സുർ വിലായത്തിന്റെ ചരിത്രപരവും വർത്തമാനകാലവുമായ പങ്ക് ഉയർത്തിക്കാണിക്കുകയാണ്.

സമുദ്ര പൈതൃക ഗ്രാമം, ഒമാനി ഫുഡ് കാർണിവൽ, സമുദ്ര പൈതൃക കരകൗശല വസ്തുക്കൾക്കായി സമർപ്പിച്ചിരിക്കുന്ന കോർണർ, നാടൻ കലകൾ, സാംസ്കാരിക പരിപാടികൾക്കുള്ള തിയറ്റർ, നാടോടി കളികൾ തുടങ്ങിയവ പരിപാടിയുടെ ഭാഗമായി നടക്കും. ഗവർണറ്റിൽ വിനോദസഞ്ചാരത്തെ പ്രോത്സാഹിപ്പിക്കാനും പരിപാടി ലക്ഷ്യമിടുന്നുണ്ട്. പരമ്പരാഗത കടൽ യാത്രയുടെ അനുകരണവും ഒമാനി കപ്പലുകളുടെ യാത്രയും ചരക്കുകൾ കൊണ്ടുപോകുന്നതിനും കയറ്റുന്നതിനുള്ള സംവിധാനവും ഫെസ്റ്റിവലിൽ അവതരിപ്പിക്കും.

രിപാടിയുടെ ഭാഗമായി നടന്ന പട്ടം പറപ്പിക്കൽ നടന്നു . കോഴിക്കോട് സ്വദേശിക ളായ വൺ ഇന്ത്യ കൈറ്റ് ടീം ക്യാപ്റ്റൻ അബ്ദുല്ല മാളിയേക്കൽ, കേരള കൈറ്റ് ടീം ക്യാപ്റ്റൻ അബ്ബാസ് കളത്തിൽ എന്നിവരുടെ നേതൃത്വത്തിലായിരുന്നു പട്ടം പറപ്പിച്ചിരുന്നത്. ഒമാൻ കൈറ്റ് ടീമുമായി സഹകരിച്ച് നടത്തുന്ന പരിപാടിയിൽ താൽപര്യമുള്ള ആളുകൾക്ക് പട്ടം പറപ്പിക്കലിൽ പരിശീലനവും ഇവർ നൽകുന്നുണ്ട്

Omani Maritime Heritage Festival has begun

Next TV

Related Stories
#Remittance | ഇത് അഞ്ചു വർഷത്തിനിടയിലെ ഏറ്റവും കുറവ്; പ്രവാസികളുടെ നാട്ടിലേക്കുള്ള പണമയയ്ക്കൽ കുറഞ്ഞു, റിപ്പോര്‍ട്ട്

Apr 3, 2024 08:53 PM

#Remittance | ഇത് അഞ്ചു വർഷത്തിനിടയിലെ ഏറ്റവും കുറവ്; പ്രവാസികളുടെ നാട്ടിലേക്കുള്ള പണമയയ്ക്കൽ കുറഞ്ഞു, റിപ്പോര്‍ട്ട്

ഈ വർഷം ജനുവരി, ഫെബ്രുവരി മാസങ്ങളിലെ ധന കൈമാറ്റത്തിെൻറ ശരാശരി മൂല്യം 9.87 ശതകോടി റിയാലിലെത്തിയതായാണ് കണക്കുകൾ വ്യക്തമാക്കുന്നതെന്ന് ബന്ധപ്പെട്ടവർ...

Read More >>
#arrest | ഭിക്ഷാടനത്തിനെതിരെ ക്യാമ്പയിന്‍; റമദാനിലെ ആദ്യ ആഴ്ചയില്‍ 45 യാചകര്‍ അറസറ്റില്‍

Mar 26, 2024 04:22 PM

#arrest | ഭിക്ഷാടനത്തിനെതിരെ ക്യാമ്പയിന്‍; റമദാനിലെ ആദ്യ ആഴ്ചയില്‍ 45 യാചകര്‍ അറസറ്റില്‍

രണ്ടാഴ്ച മുമ്പാണ് ഇവര്‍ പിടിയിലായത്. വിസിറ്റ് വിസയിലാണ് ഇവര്‍ രാജ്യത്തെത്തിയത്. ഇവരെ ദുബൈ പബ്ലിക് പ്രോസിക്യൂഷന്...

Read More >>
#Ramdan | റമദാനിൽ മദീന പള്ളിയിൽ വൻ തിരക്ക്; രാത്രി നമസ്കാരങ്ങൾക്കായി എത്തുന്നത് ജനലക്ഷങ്ങൾ

Mar 16, 2024 07:34 AM

#Ramdan | റമദാനിൽ മദീന പള്ളിയിൽ വൻ തിരക്ക്; രാത്രി നമസ്കാരങ്ങൾക്കായി എത്തുന്നത് ജനലക്ഷങ്ങൾ

ഇതോടെ ചരിത്രത്തിലെ ഏറ്റവും വലിയ തിരക്കിനാകും മദീന ഈ റമദാനില്‍ സാക്ഷ്യം...

Read More >>
#ramadan | സൗദി അറേബ്യയില്‍ വ്രതാനുഷ്ഠാനത്തിന് ഇന്ന് തുടക്കം

Mar 11, 2024 12:18 PM

#ramadan | സൗദി അറേബ്യയില്‍ വ്രതാനുഷ്ഠാനത്തിന് ഇന്ന് തുടക്കം

ഫീൽഡ് ബോധവൽക്കരണ പരിപാടികൾ, പഠനക്ലാസ്സുകൾ, സാങ്കേതികവിദ്യ, ആർട്ടിഫിഷ്യൽ ഇൻറലിജൻസ്, ആധുനിക മാധ്യമങ്ങൾ എന്നിവ പ്രയോജനപ്പെടുത്തി റംസാൻ പദ്ധതി...

Read More >>
#arrest | കര്‍ശന പരിശോധന തുടരുന്നു; ഒരാഴ്ചക്കിടെ പിടിയിലായത് 23,040 പ്രവാസി നിയമലംഘകര്‍

Mar 9, 2024 09:33 PM

#arrest | കര്‍ശന പരിശോധന തുടരുന്നു; ഒരാഴ്ചക്കിടെ പിടിയിലായത് 23,040 പ്രവാസി നിയമലംഘകര്‍

ഇങ്ങനെ കുറ്റങ്ങൾ ചെയ്യുന്ന ഏതൊരാൾക്കും 15 വർഷം വരെ തടവും പരമാവധി 10 ലക്ഷം റിയാൽ വരെ പിഴയും ലഭിക്കുമെന്നും ആഭ്യന്തര മന്ത്രാലയം ആവർത്തിച്ച്...

Read More >>
#GoldenJubileecelebration | മാര്‍ത്തോമ്മാ ചര്‍ച്ച് ഇന്‍ ഒമാന്‍ ഇടവകയുടെ ഒരു വർഷം നീളുന്ന സുവര്‍ണ ജൂബിലി ആഘോഷങ്ങളുടെ ഉദ്ഘാടനം നാളെ

Mar 7, 2024 09:52 PM

#GoldenJubileecelebration | മാര്‍ത്തോമ്മാ ചര്‍ച്ച് ഇന്‍ ഒമാന്‍ ഇടവകയുടെ ഒരു വർഷം നീളുന്ന സുവര്‍ണ ജൂബിലി ആഘോഷങ്ങളുടെ ഉദ്ഘാടനം നാളെ

സുവര്‍ണ്ണ ജൂബിലി ആഘോഷ പരിപാടികളുടെ നടത്തിപ്പിനായി 50 അംഗ ജൂബിലി കമ്മറ്റിയും 10 സബ്കമ്മറ്റിയും പ്രവര്‍ത്തിച്ചുവരുന്നുണ്ട്. ജൂബിലി ചെയര്‍മാന്‍ റവ....

Read More >>
Top Stories