---
title: "റ​മ​ദാ​ൻ അടുക്കുന്നു; ഈ​ത്ത​പ്പ​ഴ വി​പ​ണി സ​ജീ​വ​മാ​യി "
english_title: "The dates market has come alive"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/100243/the-dates-market-has-come-alive"
published_at: "2023-02-28T12:13:00+05:30"
category: "Life & Arabia"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63fda32154974_DATES.jpg"
keywords: []
---

# റ​മ​ദാ​ൻ അടുക്കുന്നു; ഈ​ത്ത​പ്പ​ഴ വി​പ​ണി സ​ജീ​വ​മാ​യി 

> **Lead Summary:** **സു​ഹാ​ർ: ** റ​മ​ദാ​ൻ അ​ടു​ക്കാ​നി​രി​ക്കെ രാ​ജ്യ​ത്ത് ഈ​ത്ത​പ്പ​ഴ വി​പ​ണി സ​ജീ​വ​മാ​യി. കോ​വി​ഡ്​ ഭീ​തി​യി​ൽ​നി​ന്ന് മു​ക്ത​മാ​യി പ​ഴ​യ​തു​പോ​ലെ റ​മ​ദാ​നെ വ​ര​വേ​ൽ​ക്കാ​ൻ ഒ​രു​ങ്ങി​യ​തോ​ടെ മു​മ്പ​ത്തേ​ക്കാ​ൾ ഈ​ത്ത​പ്പ​ഴം മാ​ർ​ക്ക​റ്റി​ൽ എ​ത്തി​ത്തു​ട​ങ്ങി.

## Article Content

**സു​ഹാ​ർ: ** റ​മ​ദാ​ൻ അ​ടു​ക്കാ​നി​രി​ക്കെ രാ​ജ്യ​ത്ത് ഈ​ത്ത​പ്പ​ഴ വി​പ​ണി സ​ജീ​വ​മാ​യി. കോ​വി​ഡ്​ ഭീ​തി​യി​ൽ​നി​ന്ന് മു​ക്ത​മാ​യി പ​ഴ​യ​തു​പോ​ലെ റ​മ​ദാ​നെ വ​ര​വേ​ൽ​ക്കാ​ൻ ഒ​രു​ങ്ങി​യ​തോ​ടെ മു​മ്പ​ത്തേ​ക്കാ​ൾ ഈ​ത്ത​പ്പ​ഴം മാ​ർ​ക്ക​റ്റി​ൽ എ​ത്തി​ത്തു​ട​ങ്ങി.

സ്വ​ദേ​ശി ഇ​ന​ങ്ങ​ൾ​ക്കു​പു​റ​മെ സൗ​ദി അ​റേ​ബ്യ, ഇ​റാ​ൻ, തു​നീ​ഷ്യ, യു.​എ.​ഇ എ​ന്നി​വി​ട​ങ്ങ​ളി​ലെ ഈ​ത്ത​പ്പ​ഴ​ങ്ങ​ളാ​ണ് മാ​ർ​ക്ക​റ്റി​ൽ വ​ന്നു​കൊ​ണ്ടി​രി​ക്കു​ന്ന​ത്.

വി​ള​വെ​ടു​പ്പ് കാ​ല​ത്ത് ഒ​മാ​നി​ലു​ണ്ടാ​യ മ​ഴ​മൂ​ലം ഇ​വി​ട​ങ്ങ​ളി​ലെ ഈ​ത്ത​പ്പ​ഴം സു​ല​ഭ​മാ​യി മാ​ർ​ക്ക​റ്റി​ൽ ല​ഭ്യ​മാ​യി​രു​ന്നി​ല്ല. അ​തു​കൊ​ണ്ടു​ത​ന്നെ സൗ​ദി ഈ​ത്ത​പ്പ​ഴം എ​ത്തു​ന്ന​തു​വ​രെ സെ​പ്റ്റം​ബ​ർ, ഡി​സം​ബ​ർ മാ​സ​ങ്ങ​ളി​ൽ മാ​ർ​ക്ക​റ്റ് സ​ജീ​വ​മാ​യി​രു​ന്നി​ല്ല.

ഈ ​റ​മ​ദാ​നി​ൽ സ​മൂ​ഹ ഇ​ഫ്താ​റു​ക​ളും ടെൻറു​ക​ളും ഉ​യ​രു​മെ​ന്ന വി​ശ്വാ​സ​ത്തി​ൽ ക​ച്ച​വ​ട​ക്കാ​രും ന​ല്ല നി​ല​യി​ൽ ഈ​ത്ത​പ്പ​ഴം സം​ഭ​രി​ക്കു​ന്നു​ണ്ട്.

സൗ​ദി അ​റേ​ബ്യ​യി​ൽ നി​ന്നു​ള്ള ഖ​ലാ​സ് എ​ന്ന് വി​ളി​പ്പേ​രു​ള്ള ഒ​രി​ന​ത്തി​നാ​ണ് സ്വ​ദേ​ശി​ക​ൾ​ക്ക് പ്രി​യം ഏ​റെ​യു​ള്ള​ത്. വി​ദേ​ശി​ക​ൾ​ക്ക് ഇ​ഷ്ട​പ്പെ​ടു​ന്ന​ത് ക​റു​ത്ത ഈ​ത്ത​പ്പ​ഴ​മാ​ണ്.

സ​ഫാ​വി, അ​ജു​വ, കു​ദ​രി എ​ന്നി​ങ്ങ​നെ​യു​ള്ള സൗ​ദി പ​ഴ​ത്തി​നാ​ണ് മാ​ർ​ക്ക​റ്റ്. റ​മ​ദാ​ൻ ആ​ഗ​ത​മാ​കു​ന്ന​തി​നു മു​മ്പു​ത​ന്നെ വി​ദേ​ശി​ക​ൾ നാ​ട്ടി​ലേ​ക്ക് കാ​ർ​ഗോ വ​ഴി ഈ​ത്ത​പ്പ​ഴം അ​യ​ച്ചു​തു​ട​ങ്ങി​യി​ട്ടു​ണ്ട്.

ക​ഴി​ഞ്ഞ വ​ർ​ഷ​ങ്ങ​ളി​ൽ ഇ​ത്ര​യും വി​പു​ല​മാ​യി നാ​ട്ടി​ലേ​ക്ക് ഈ​ത്ത​പ്പ​ഴം അ​യ​ക്കു​ന്ന പ്ര​വ​ണ​ത ഉ​ണ്ടാ​യി​രു​ന്നി​ല്ലെ​ന്ന്​ മ​സ്ക​ത്ത്​ റു​സൈ​യി​ൽ പ​ഴം-​പ​ച്ച​ക്ക​റി മാ​ർ​ക്ക​റ്റി​ൽ ഈ​ത്ത​പ്പ​ഴം മൊ​ത്ത​ക്ക​ച്ച​വ​ടം ചെ​യ്യു​ന്ന കൊ​യി​ലാ​ണ്ടി സ്വ​ദേ​ശി കെ.​സി. റ​ഷീ​ദ് പ​റ​ഞ്ഞു.

എ​യ​ർ സീ ​കാ​ർ​ഗോ ക​മ്പ​നി​ക​ൾ റ​മ​ദാ​ൻ കാ​ല​യ​ള​വി​ൽ ഏ​ർ​പ്പെ​ടു​ത്തു​ന്ന നി​ര​ക്കി​ള​വ് ഉ​പ​യോ​ഗ​പ്പെ​ടു​ത്തി​യാ​ണ് കാ​ർ​ഗോ​യി​ൽ ഡ്രൈ​ഫ്രൂ​ട്ട് അ​ട​ക്കം വി​ദേ​ശി​ക​ൾ നാ​ട്ടി​ലേ​ക്ക് പാ​ർ​സ​ൽ അ​യ​ക്കു​ന്ന​ത്.

ഷു​ഗ​ർ രോ​ഗി​ക​ൾ​ക്ക് മ​ധു​രം കു​റ​വു​ള്ള സ​ഫാ​വി, സ​ഖാ​യി എ​ന്നീ ഇ​ന​ങ്ങ​ൾ​ക്ക് സ്വ​ദേ​ശി​ക​ൾ​ക്കി​ട​യി​ൽ ന​ല്ല ഡി​മാ​ൻ​ഡാ​ണ്. കു​ദ​രി, സു​ക്ക​രി, അ​ജു​വ, അ​മ്പ​ർ, ശ​ല​ബി റ​ബി​യ എ​ന്നി​ങ്ങ​നെ രു​ചി​യി​ലും ആ​കൃ​തി​യി​ലും വ്യ​ത്യ​സ്ത​ത​യു​ള്ള നി​ര​വ​ധി സൗ​ദി ഇ​ന​ങ്ങ​ളു​ണ്ട്.

തു​നീ​ഷ്യ​ൻ ഈ​ത്ത​പ്പ​ഴ​മാ​യ ജ​സ്സാ​യി​രി​യും മാ​ർ​ക്ക​റ്റി​ൽ വി​റ്റു​പോ​കു​ന്നു​ണ്ട്. ഇ​റാ​നി​ൽ​നി​ന്ന് വ​രു​ന്ന കാ​ര​ക്ക​പോ​ലു​ള്ള ക​ട്ടി​യും വ​ലു​പ്പ​വു​മു​ള്ള സ​ഹ​ദി ഈ​ത്ത​പ്പ​ഴം, മു​സാ​ഫാ​ത്തി, മ​റി​യം എ​ന്നി​വ​ക്കും റ​മ​ദാ​ൻ കാ​ല​ങ്ങ​ളി​ൽ ആ​വ​ശ്യ​ക്കാ​റു​ണ്ടാ​കാ​റു​ണ്ടെ​ന്ന്​ ക​ച്ച വ​ട​ക്കാ​ർ പ​റ​ഞ്ഞു.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/100243/the-dates-market-has-come-alive)