അ​ൽ സാ​യ ദ്വീ​പി​നെ വി​നോ​ദ​സ​ഞ്ചാ​ര​കേ​ന്ദ്ര​മാ​യി വി​ക​സി​പ്പി​ക്കാ​ൻ തീ​രു​മാ​നം

അ​ൽ സാ​യ ദ്വീ​പി​നെ വി​നോ​ദ​സ​ഞ്ചാ​ര​കേ​ന്ദ്ര​മാ​യി വി​ക​സി​പ്പി​ക്കാ​ൻ തീ​രു​മാ​നം
Mar 15, 2023 09:59 PM | By Nourin Minara KM

മ​നാ​മ: മു​ഹ​റ​ഖി​ലെ അ​ൽ സാ​യ ദ്വീ​പി​നെ വി​നോ​ദ​സ​ഞ്ചാ​ര​കേ​ന്ദ്ര​മാ​യി വി​ക​സി​പ്പി​ക്കാ​ൻ തീ​രു​മാ​നം. മു​ഹ​റ​ഖ് മു​നി​സി​പ്പ​ൽ കൗ​ൺ​സി​ൽ ഇ​തു​സം​ബ​ന്ധി​ച്ച് ബ​ഹ്റൈ​ൻ അ​തോ​റി​റ്റി ഫോ​ർ ക​ർ​ച​ർ ആ​ൻ​ഡ് ആ​ന്റി​ക്വി​റ്റീ​സി​ന് (ബ​ക്ക) നി​വേ​ദ​നം ന​ൽ​കി​യി​രു​ന്നു. ദ്വീ​പി​നെ സം​ര​ക്ഷി​ക്കാ​നു​ള്ള തീ​രു​മാ​നം ബ​ക്ക പ്ര​സി​ഡ​ൻ​റ് ശൈ​ഖ് ഖ​ലീ​ഫ ബി​ൻ അ​ഹ​മ്മ​ദ് ആ​ൽ ഖ​ലീ​ഫ മു​നി​സി​പ്പ​ൽ കൗ​ൺ​സി​ലി​നെ അ​റി​യി​ക്കു​ക​യാ​യി​രു​ന്നു.

ക​ഴി​ഞ്ഞ ഏ​പ്രി​ലി​ൽ അ​ന്ന​ത്തെ ബ​ക്ക പ്ര​സി​ഡ​ന്റാ​യി​രു​ന്ന ശൈ​ഖ മാ​യി ബി​ൻ​ത് മു​ഹ​മ്മ​ദ് ആ​ൽ ഖ​ലീ​ഫ ദ്വീ​പി​​നെ ദേ​ശീ​യ പൈ​തൃ​ക​മാ​ക്കി അം​ഗീ​ക​രി​ച്ചി​രു​ന്നു. സ​ർ​വേ ഓ​ഫ് ലാ​ൻ​ഡ് ര​ജി​സ്ട്രേ​ഷ​നോ​ട് മാ​പ്പു​ക​ളി​ലും മ​റ്റും ദ്വീ​പി​നെ സം​ര​ക്ഷി​ത​പ്ര​ദേ​ശ​മാ​ക്കി അ​ട​യാ​ള​പ്പെ​ടു​ത്താ​നും അ​വ​ർ നി​ർ​ദേ​ശി​ച്ചി​രു​ന്നു. ച​രി​ത്ര​പ​ര​മാ​യി ഏ​റെ പ്രാ​ധാ​ന്യ​മു​ള്ള​താ​ണ് അ​ൽ​സ​യ ദ്വീ​പ്. ച​രി​ത്ര​ത്തി​ലും ഐ​തി​ഹ്യ​ത്തി​ലും ദ്വീ​പു​മാ​യി ബ​ന്ധ​പ്പെ​ട്ട ക​ഥ​ക​ൾ ധാ​രാ​ള​മു​ണ്ട്.

പ​ഴ​യ കോ​ട്ട​യു​ടേ​തെ​ന്ന് തോ​ന്നി​പ്പി​ക്കു​ന്ന അ​വ​ശി​ഷ്ട​ങ്ങ​ൾ ദ്വീ​പി​ൽ ഇ​പ്പോ​ഴു​മു​ണ്ട്. പ്ര​തി​രോ​ധ​ത്തി​നു​വേ​ണ്ടി നി​ർ​മി​ച്ച​തെ​ന്ന് ക​രു​ത​പ്പെ​ടു​ന്ന ഗോ​പു​ര​ത്തി​ന്റെ ഭി​ത്തി​ക​ൾ അ​വി​ടം സ​ന്ദ​ർ​ശി​ച്ചാ​ൽ കാ​ണാം. ദ്വീ​പി​നെ സം​ര​ക്ഷി​ത പ്ര​ദേ​ശ​മാ​ക്കാ​നു​ള്ള തീ​രു​മാ​നം ശൈ​ഖ മാ​യി ഗ​സ​റ്റി​ൽ പ്ര​സി​ദ്ധീ​ക​രി​ക്കു​ക​യും ചെ​യ്തി​രു​ന്നു. ബ​ഹ്റൈ​ൻ സ​ർ​വ​ക​ലാ​ശാ​ല​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ ദ്വീ​പി​ന്റെ ച​രി​ത്ര​പ്രാ​ധാ​ന്യം സം​ബ​ന്ധി​ച്ച് പ​ഠ​ന​ങ്ങ​ൾ ന​ട​ന്നി​രു​ന്നു.

ക​ഴി​ഞ്ഞ വ​ർ​ഷം ഇ​തോ​ട​നു​ബ​ന്ധി​ച്ച് ദ്വീ​പി​ൽ ഉ​ദ്ഖ​ന​ന​മു​ൾ​പ്പെ​ടെ ന​ട​ന്നി​രു​ന്നു. ദ്വീ​പ് സ്വാ​ഭാ​വി​ക നി​ർ​മി​തി​യ​ല്ലെ​ന്നും മ​നു​ഷ്യ​നി​ർ​മി​ത​മാ​ണെ​ന്നു​മാ​ണ് ഉ​ദ്ഖ​ന​ന​ത്തി​ന് നേ​തൃ​ത്വം ന​ൽ​കി​യ ബ്രി​ട്ടീ​ഷ് പു​രാ​വ​സ്തു ഗ​വേ​ഷ​ക​ൻ രെ​പാ. റോ​ബ​ർ​ട്ട് കാ​ർ​ട്ട​ർ ക​ണ്ടെ​ത്തി​യ​ത്. 1200 വ​ർ​ഷം​മു​മ്പ് ശു​ദ്ധ​ജ​ല സം​ഭ​ര​ണി​യാ​യി ദ്വീ​പി​നെ മാ​റ്റി​ത്തീ​ർ​ക്കു​ക​യാ​യി​രു​ന്നെ​ന്നാ​ണ് നി​ഗ​മ​നം. അ​ന്ന​ത്തെ ബ​ഹ്റൈ​ൻ ജ​ന​ത​യു​ടെ എ​ൻ​ജി​നീ​യ​റി​ങ് വൈ​ദ​ഗ്ധ്യ​ത്തി​ന്റെ തെ​ളി​വാ​ണ​തെ​ന്നും ശാ​സ്ത്ര​ജ്ഞ​ർ ചൂ​ണ്ടി​ക്കാ​ണി​ക്കു​ന്നു.

കോ​ട്ട​പോ​ലെ ​ചു​റ്റും കെ​ട്ടി​യ​ശേ​ഷം ക​ട​ൽ മ​ണ്ണി​ട്ട് നി​ക​ത്തു​ക​യാ​യി​രു​ന്നു. ശു​ദ്ധ​ജ​ല സം​ഭ​ര​ണി എ​ന്ന നി​ല​യി​ലാ​ണ് ദ്വീ​പി​നെ ഉ​പ​യോ​ഗ​പ്പെ​ടു​ത്തി​യി​രു​ന്ന​ത്. ബോ​ട്ടു​ക​ളി​ൽ മ​റ്റു ക​ര​ക​ളി​ലേ​ക്ക് ശു​ദ്ധ​ജ​ലം കൊ​ണ്ടു​പോ​യി​രു​ന്ന​താ​യും ച​രി​ത്ര​കാ​ര​ന്മാ​ർ പ​റ​യു​ന്നു. ദ്വീ​പി​ന്റെ പൈ​തൃ​കം സം​ര​ക്ഷി​ക്കു​ന്ന ത​ര​ത്തി​ലു​ള്ള ന​വീ​ക​ര​ണ പ്ര​വൃ​ത്തി​ക​ളാ​ണ് ഉ​ദ്ദേ​ശി​ക്കു​ന്ന​തെ​ന്ന് ബ​ക്ക അ​റി​യി​ച്ചി​ട്ടു​ണ്ട്.

വി​നോ​ദ സ​ഞ്ചാ​രി​ക​ളെ​യും ച​രി​ത്രാ​ന്വേ​ഷി​ക​ളെ​യും ആ​ക​ർ​ഷി​ക്കു​ന്ന ത​ര​ത്തി​ൽ ക​​ഫേ​ക​ളും കി​യോ​സ്കു​ക​ളും നി​ർ​മി​ക്കാ​നാ​ണ് പ​ദ്ധ​തി. ദ്വീ​പി​ന്റെ മ​ധ്യ​ത്തി​ലാ​യി സ്വാ​ഭാ​വി​ക​മാ​യ ഫൗ​ണ്ട​ന് സ​മാ​ന​മാ​യ ജ​ല​പാ​ത​മ​ട​ക്ക​മു​ണ്ട്. ഇ​ത​ട​ക്കം സം​ര​ക്ഷി​ച്ചു​കൊ​ണ്ടു​ള്ള പ്ര​വൃ​ത്തി​ക​ളാ​ണ് ന​ട​ക്കു​ക. പ​വി​ഴ​പ്പു​റ്റു​ക​ളും ഏ​ഴാം നൂ​റ്റാ​ണ്ടി​ലു​പ​യോ​ഗി​ച്ചി​രു​ന്ന മ​ൺ​പാ​ത്ര​ങ്ങ​ളു​മ​ട​ക്കം ദ്വീ​പി​ൽ​നി​ന്ന് ക​ണ്ടെ​ത്തി​യി​രു​ന്നു. മു​ത്തു​വ്യാ​പാ​ര​വു​മാ​യി അ​ന്നു​മു​ത​ലേ ദ്വീ​പി​ന് ബ​ന്ധ​മു​ണ്ടാ​യി​രു​ന്നെ​ന്നും പു​രാ​വ​സ്തു ശാ​സ്ത്ര​ജ്ഞ​ർ​ക്ക് അ​ഭി​പ്രാ​യ​മു​ണ്ട്.

Decision to develop Al Saya Island as a tourist destination

Next TV

Related Stories
#datesexhibition | സൂഖ് വാഖിഫ് ഈന്തപ്പഴ പ്രദർശനം ജൂലൈ 23 മുതൽ

Jul 17, 2024 08:25 PM

#datesexhibition | സൂഖ് വാഖിഫ് ഈന്തപ്പഴ പ്രദർശനം ജൂലൈ 23 മുതൽ

വിദേശങ്ങളിലും ഉല്പാദിപ്പിക്കുന്ന വിവിധ തരം ഈന്തപ്പഴങ്ങൾ വില്പനക്കായി നഗരിയിൽ എത്തും. ഹലാവി, മസാഫത്തി, മെഡ്‌ജൂൾ എന്നിവയുൾപ്പെടെയുള്ള...

Read More >>
#mangofestival | മാമ്പഴോത്സവം: രുചിച്ചറിയാൻ എത്തിയത് പതിനായിരങ്ങൾ

Jul 3, 2024 04:49 PM

#mangofestival | മാമ്പഴോത്സവം: രുചിച്ചറിയാൻ എത്തിയത് പതിനായിരങ്ങൾ

നൂതന സാങ്കേതിക വിദ്യയിലൂടെ മാമ്പഴ ഉൽപാദനം വർധിപ്പിക്കുന്നത് വിശദീകരിക്കുന്നതിന് വിദഗ്ധരെയും...

Read More >>
#TouristSpot | സൗദി അറേബ്യ ഇനി ചൈനീസ് വിനോദ സഞ്ചാരികളുടെ കേന്ദ്രം

Jun 25, 2024 08:17 PM

#TouristSpot | സൗദി അറേബ്യ ഇനി ചൈനീസ് വിനോദ സഞ്ചാരികളുടെ കേന്ദ്രം

രാജ്യത്ത് എത്തുന്ന വിനോദസഞ്ചാരികളുടെ മൂന്നാമത്തെ വലിയ ഉറവിടമാണ് ചൈന. അവിടെ നിന്നുള്ള വിനോദസഞ്ചാരികളെ സ്വീകരിക്കാൻ എല്ലാ സൗകര്യങ്ങളും...

Read More >>
#heat | സൗദിയിൽ അടുത്ത ആഴ്ച ചൂട് കൂടുന്നതിന് സാധ്യത; ദമാം ഇന്ത്യൻ സ്കൂളിലെ ക്ലാസുകൾ ഓൺലൈനാക്കി

Jun 23, 2024 04:39 PM

#heat | സൗദിയിൽ അടുത്ത ആഴ്ച ചൂട് കൂടുന്നതിന് സാധ്യത; ദമാം ഇന്ത്യൻ സ്കൂളിലെ ക്ലാസുകൾ ഓൺലൈനാക്കി

പച്ചക്കറികളും ഇലക്കറികളുമൊക്കെ ആഹാരത്തിൽ ഉൾപ്പെടുത്തുന്നതും നല്ലതാണെന്ന് ആരോഗ്യമന്ത്രാലയം...

Read More >>
#cybersecurity | ആ​ഗോ​ള സൈ​ബ​ർ സു​ര​ക്ഷാ റാ​ങ്കി​ങ്ങി​ൽ സൗ​ദി അ​റേ​ബ്യ ഒ​ന്നാം സ്ഥാ​ന​ത്ത്

Jun 22, 2024 04:20 PM

#cybersecurity | ആ​ഗോ​ള സൈ​ബ​ർ സു​ര​ക്ഷാ റാ​ങ്കി​ങ്ങി​ൽ സൗ​ദി അ​റേ​ബ്യ ഒ​ന്നാം സ്ഥാ​ന​ത്ത്

അ​ന്താ​രാ​ഷ്​​ട്ര സ​ഹ​ക​ര​ണ​ത്തോ​ടു​ള്ള പ്ര​തി​ബ​ദ്ധ​ത പ്ര​ക​ട​മാ​ക്കി​ക്കൊ​ണ്ട് 40 ല​ധി​കം രാ​ജ്യ​ങ്ങ​ളു​മാ​യി എ​ൻ.​സി.​എ സൈ​ബ​ർ സു​ര​ക്ഷാ...

Read More >>
#saudiheat | ഇതെന്ത് മറിമായം! ഒന്ന് കാറിൽ മറന്നുവെച്ചതാ, തനിയെ ട്രേയിലിരുന്ന് 'പുഴുങ്ങി' മുട്ട; വീഡിയോ വൈറല്‍

Jun 21, 2024 04:42 PM

#saudiheat | ഇതെന്ത് മറിമായം! ഒന്ന് കാറിൽ മറന്നുവെച്ചതാ, തനിയെ ട്രേയിലിരുന്ന് 'പുഴുങ്ങി' മുട്ട; വീഡിയോ വൈറല്‍

ഇപ്പോഴിതാ കാറില്‍ മറുന്നുവെച്ച മുട്ടകള്‍ ചൂടേറ്റ് പുഴുങ്ങി കിട്ടിയതിന്‍റെ വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍...

Read More >>
Top Stories










News Roundup