Mar 18, 2023 08:33 AM

ദു​ബൈ: ഇ​ന്ത്യ​ൻ സ​ർ​ക്കാ​റി​ന്​ കീ​ഴി​ലു​ള്ള പ്ര​സാ​ർ ഭാ​ര​തി​യും യു.​എ.​ഇ​യു​ടെ ഔ​ദ്യോ​ഗി​ക വാ​ർ​ത്ത ഏ​ജ​ൻ​സി​യാ​യ എ​മി​റേ​റ്റ്​​സ്​ ന്യൂ​സ്​ ഏ​ജ​ൻ​സി​യും (വാം) ​പ​ര​സ്പ​ര സ​ഹ​ക​ര​ണ​ത്തി​ന്. ഇ​തി​ന്‍റെ ഭാ​ഗ​മാ​യി അ​ബൂ​ദ​ബി​യി​ലെ​ത്തി​യ പ്ര​സാ​ർ​ഭാ​ര​തി ചീ​ഫ് എ​ക്‌​സി​ക്യൂ​ട്ടി​വ് ഓ​ഫി​സ​ർ ഗൗ​ര​വ് ദ്വി​വേ​ദി​യും വാം ​ഡ​യ​റ​ക്ട​ർ ജ​ന​റ​ൽ മു​ഹ​മ്മ​ദ് ജ​ലാ​ൽ അ​ൽ റ​യ്‌​സി​യും ച​ർ​ച്ച ന​ട​ത്തി. യു.​എ.​ഇ​യി​ലെ ഇ​ന്ത്യ​ൻ അം​ബ​സാ​ഡ​ർ സ​ഞ്ജ​യ്​ സു​ധീ​റും ഒ​പ്പ​മു​ണ്ടാ​യി​രു​ന്നു.

വാ​ർ​ത്ത​ക​ൾ പ​ങ്കു​വെ​ക്ക​ൽ, സം​യു​ക്ത​മാ​യ നി​ർ​മാ​ണം, വി​വ​ര സാ​​ങ്കേ​തി​ക​വി​ദ്യ​ക​ളി​ലെ പ​രി​ശീ​ല​നം തു​ട​ങ്ങി​യ​വ​യി​ൽ ധാ​ര​ണ​യാ​യി. യു.​എ.​ഇ​യി​ൽ ദൂ​ര​ദ​ർ​ശ​ന്‍റെ സാ​ന്നി​ധ്യം വി​പു​ല​മാ​ക്കാ​നും ല​ക്ഷ്യ​മി​ടു​ന്നു. യു.​എ.​ഇ​യും ഇ​ന്ത്യ​യും ത​മ്മി​ലെ പ​ങ്കാ​ളി​ത്തം എ​ല്ലാ മേ​ഖ​ല​ക​ളി​ലും ശ​ക്തി​പ്പെ​ടു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ സ​ർ​ക്കാ​ർ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള മാ​ധ്യ​മ​സ്ഥാ​പ​ന​ങ്ങ​ൾ ത​മ്മി​ലെ സ​ഹ​ക​ര​ണം ബ​ന്ധ​ത്തി​ന്‍റെ ആ​ഴം കൂ​ട്ടു​മെ​ന്ന്​ അ​ൽ റെ​യ്സി പ​റ​ഞ്ഞു.

ഇ​രു രാ​ജ്യ​ങ്ങ​ളി​ലെ​യും പ്രേ​ക്ഷ​ക​ർ​ക്കാ​യി വി​ശ്വ​സ​നീ​യ​വും ആ​ധി​കാ​രി​ക​വു​മാ​യ വാ​ർ​ത്ത​ക​ൾ കൈ​മാ​റു​മെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു. യു.​എ.​ഇ​യു​മാ​യി ഇ​ന്ത്യ​യു​ടെ ബ​ന്ധ​ത്തി​ന് ന​ൽ​കു​ന്ന പ്രാ​ധാ​ന്യ​ത്തി​ന്‍റെ സൂ​ച​ന​യാ​ണി​തെ​ന്ന്​ ദ്വി​വേ​ദി പ​റ​ഞ്ഞു. ഇ​ന്ത്യ-​യു.​എ.​ഇ ബ​ന്ധം അ​തി​വേ​ഗം വ​ള​രു​ന്ന പ​ശ്ചാ​ത്ത​ല​ത്തി​ൽ ഇ​രു രാ​ജ്യ​ങ്ങ​ളു​ടെ​യും സൗ​ഹൃ​ദം പൗ​ര​ന്മാ​രി​ലേ​ക്കും ലോ​ക​മെ​മ്പാ​ടു​മു​ള്ള ജ​ന​ങ്ങ​ളി​ലേ​ക്കും എ​ത്തി​ക്കേ​ണ്ട​ത് വ​ള​രെ പ്ര​ധാ​ന​മാ​ണെ​ന്ന്​ സ​ഞ്ജ​യ് സു​ധീ​ർ അ​ഭി​പ്രാ​യ​പ്പെ​ട്ടു. വാ​മി​ലെ മു​തി​ർ​ന്ന ഉ​ദ്യോ​ഗ​സ്ഥ​രും എ​ഡി​റ്റ​ർ​മാ​രും യോ​ഗ​ത്തി​ൽ പ​ങ്കെ​ടു​ത്തു.

Prasar Bharati and Emirates News Agency join hands

Next TV

Top Stories