മലയാളി യുവാവിനെ റിയാദിലെ താമസസ്ഥലത്ത്​ മരിച്ച നിലയിൽ കണ്ടെത്തി

മലയാളി യുവാവിനെ റിയാദിലെ താമസസ്ഥലത്ത്​ മരിച്ച നിലയിൽ കണ്ടെത്തി
Mar 23, 2023 06:56 AM | By Nourin Minara KM

റിയാദ്: മലയാളി യുവാവിനെ റിയാദിലെ താമസസ്ഥലത്ത്​ മരിച്ച നിലയിൽ കണ്ടെത്തി. കൊല്ലം ആദിച്ചനല്ലൂർ സ്വദേശി അനീഷ് രാജനാണ്​ (39) മരിച്ചത്. റിയാദ് അൽ ഖലീജ്​ ഡിസ്​ട്രിക്​റ്റിലുള്ള വർക്ക്ഷോപ്പിൽ ജീവനക്കാരനായിരുന്ന യുവാവ്​ ദിവസങ്ങളായി ജോലിക്ക് എത്തിയിരുന്നില്ല.

ഈ മാസം അഞ്ച് വരെ മാത്രമേ നാട്ടിൽ കുടുംബവുമായും ബന്ധപ്പെട്ടിട്ടുള്ളൂ. അതിന്​ ശേഷം ജോലിക്ക് വരികയോ വീട്ടിലേക്ക് വിളിക്കുകയോ ചെയ്തിരുന്നില്ല. ഈ മാസം 13-ന് വർക്ക്ഷോപ്പിലെ സഹപ്രവർത്തകൻ യുവാവ്​ താമസിക്കുന്ന മുറിയിൽ പോയി നോക്കിയപ്പോൾ മരിച്ചു കിടക്കുന്നതാണ് കണ്ടത്. പൊലീസെത്തി മൃതദേഹം ശുമൈസി ആശുപത്രിയിലേക്ക് മാറ്റി.

എന്നാണ് മരിച്ചതെന്ന് വ്യക്തമല്ല. ഭാര്യ: ടിൻറു സുഗതൻ. മക്കൾ: അഭിനവ് അനീഷ്, പ്രാർഥന അനീഷ്. രാജനാണ് പിതാവ്. മൃതദേഹം നാട്ടിൽ കൊണ്ടുപോകുന്നതിനുളള നടപടിക്രമങ്ങൾ പൂർത്തിയാക്കാൻ റിയാദ് കെ.എം.സി.സി വെൽഫയർ വിങ്​ ചെയർമാൻ സിദ്ദീഖ് തുവ്വൂർ, വൈസ് ചെയർമാൻ മഹബൂബ് ചെറിയവളപ്പ്, അബ്​ദുസ്സമദ് എന്നിവർ രംഗത്തുണ്ട്.

A Malayali youth was found dead at his residence in Riyadh

Next TV

Related Stories
ക​ണ്ണൂ​ർ സ്വ​ദേ​ശി കു​വൈ​ത്തി​ൽ അന്തരിച്ചു

May 13, 2025 10:45 AM

ക​ണ്ണൂ​ർ സ്വ​ദേ​ശി കു​വൈ​ത്തി​ൽ അന്തരിച്ചു

ഹൃ​ദ​യാ​ഘാ​ത​മാ​ണ് മ​ര​ണ​കാ​ര​ണം. ക​ണ്ണൂ​ർ സ്വ​ദേ​ശി കു​വൈ​ത്തി​ൽ...

Read More >>
ദുബൈയിൽ മലയാളി യുവതി മരിച്ച നിലയിൽ

May 13, 2025 06:19 AM

ദുബൈയിൽ മലയാളി യുവതി മരിച്ച നിലയിൽ

വിതുര ബൊണാകാട് സ്വദേശിനി ദുബായിൽ...

Read More >>
Top Stories










News Roundup