---
title: "സൗദിയിൽ പ​ശ്ചി​മ ബം​ഗാ​ൾ സ്വദേശി കുഴഞ്ഞു വീണ് മരിച്ചു "
english_title: "A native of West Bengal collapsed and died in Saudi Arabia"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/104697/a-native-of-west-bengal-collapsed-and-died-in-saudi-arabia"
published_at: "2023-03-23T12:39:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/641bfb79e9941_death_gcc_2.jpg"
keywords: []
---

# സൗദിയിൽ പ​ശ്ചി​മ ബം​ഗാ​ൾ സ്വദേശി കുഴഞ്ഞു വീണ് മരിച്ചു 

> **Lead Summary:** **ജു​ബൈ​ൽ: **പ​ശ്ചി​മ ബം​ഗാ​ൾ രാ​ജ് ന​ഗ​ർ സ്വ​ദേ​ശി സു​കു​മാ​ർ മൈ​തി സൗ​ദി കി​ഴ​ക്ക​ൻ പ്ര​വി​​ശ്യ​യി​ലെ ജു​ബൈ​ലി​ൽ ഹൃ​ദ​യ​സ്തം​ഭ​നം മൂ​ലം മ​രി​ച്ചു. ജോ​ലി​സ്ഥ​ല​ത്ത് സ​ഹ​പ്ര​വ​ർ​ത്ത​ക​ർ​ക്കൊ​പ്പം ഇ​രി​ക്കു​മ്പോ​ൾ പെ​ട്ടെ​ന്ന് ത​ള​ർ​ന്നു​വീ​ഴു​ക​യും ബോ​ധം ന​ഷ്​​ട​പ്പെ​ടു​ക​യു​മാ​യി​രു​ന്നു.

## Article Content

**ജു​ബൈ​ൽ: **പ​ശ്ചി​മ ബം​ഗാ​ൾ രാ​ജ് ന​ഗ​ർ സ്വ​ദേ​ശി സു​കു​മാ​ർ മൈ​തി സൗ​ദി കി​ഴ​ക്ക​ൻ പ്ര​വി​​ശ്യ​യി​ലെ ജു​ബൈ​ലി​ൽ ഹൃ​ദ​യ​സ്തം​ഭ​നം മൂ​ലം മ​രി​ച്ചു. ജോ​ലി​സ്ഥ​ല​ത്ത് സ​ഹ​പ്ര​വ​ർ​ത്ത​ക​ർ​ക്കൊ​പ്പം ഇ​രി​ക്കു​മ്പോ​ൾ പെ​ട്ടെ​ന്ന് ത​ള​ർ​ന്നു​വീ​ഴു​ക​യും ബോ​ധം ന​ഷ്​​ട​പ്പെ​ടു​ക​യു​മാ​യി​രു​ന്നു.

തു​ട​ർ​ന്ന് അ​ൽ-​മ​ന ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും ര​ക്ഷി​ക്കാ​ൻ സാ​ധി​ച്ചി​ല്ല. നാ​ലു​മാ​സം മു​മ്പാ​ണ് സു​കു​മാ​ർ സൗ​ദി​യി​ൽ ജോ​ലി​ക്കാ​യി എ​ത്തി​യ​ത്.ജു​ബൈ​ലി​ലെ ഒ​രു സ്‌​ക​ഫോ​ൾ​ഡി​ങ് ക​മ്പ​നി​യി​ൽ ജീ​വ​ന​ക്കാ​ര​നാ​യി​രു​ന്നു അ​ദ്ദേ​ഹം.

മൃ​ത​ദേ​ഹം അ​ൽ-​മ​ന ആ​ശു​പ​ത്രി മോ​ർ​ച്ച​റി​യി​ൽ സൂ​ക്ഷി​ച്ചി​രി​ക്കു​ക​യാ​ണെ​ന്ന് ന​ട​പ​ടി​ക​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കു​ന്ന പ്ര​വാ​സി വെ​ൽ​ഫെ​യ​ർ ജ​ന​സേ​വ​ന വി​ഭാ​ഗം ക​ൺ​വീ​ന​ർ സ​ലിം ആ​ല​പ്പു​ഴ അ​റി​യി​ച്ചു.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/104697/a-native-of-west-bengal-collapsed-and-died-in-saudi-arabia)