---
title: "ബോധപൂര്‍വം വാഹനത്തിന് തീയിട്ടു; 21 വയസുകാരൻ പൊലീസ് പിടിയിൽ "
english_title: "deliberately setting fire to a vehicle; A 21-year-old man was arrested by the police"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/106611/deliberately-setting-fire-to-a-vehicle-a-21-year-old-man-was-arrested-by-the-police"
published_at: "2023-04-01T20:13:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6428437243c5e_fire.jpg"
keywords: []
---

# ബോധപൂര്‍വം വാഹനത്തിന് തീയിട്ടു; 21 വയസുകാരൻ പൊലീസ് പിടിയിൽ 

> **Lead Summary:** **മനാമ : **ബഹ്റൈനില്‍ ബോധപൂര്‍വം വാഹനത്തിന് തീയിട്ട 21 വയസുകാരനെ പൊലീസ് അറസ്റ്റ് ചെയ്‍തു. ഉടമയുടെ വീടിന് സമീപം പാര്‍ക്ക് ചെയ്‍തിരുന്ന കാറിന് തീയിട്ട ശേഷം ഇയാള്‍ സ്ഥലത്തു നിന്ന് രക്ഷപ്പെടുകയായിരുന്നു.

## Article Content

**മനാമ : **ബഹ്റൈനില്‍ ബോധപൂര്‍വം വാഹനത്തിന് തീയിട്ട 21 വയസുകാരനെ പൊലീസ് അറസ്റ്റ് ചെയ്‍തു. ഉടമയുടെ വീടിന് സമീപം പാര്‍ക്ക് ചെയ്‍തിരുന്ന കാറിന് തീയിട്ട ശേഷം ഇയാള്‍ സ്ഥലത്തു നിന്ന് രക്ഷപ്പെടുകയായിരുന്നു.

വിവരം ലഭിച്ചതനുസരിച്ച് സ്ഥലത്തെത്തിയ പൊലീസ് സംഘം യുവാവിനെ തിരിച്ചറിഞ്ഞു. ഒരു മണിക്കൂറിനകം തന്നെ ഇയാളെ അറസ്റ്റ് ചെയ്യാന്‍ സാധിച്ചതായി ജനറല്‍ ഡയറക്ടറേറ്റ് ഓഫ് ക്രിമിനല്‍ ഇന്‍വെസ്റ്റിഗേഷന്‍ ആന്റ് ഫോറന്‍സിക് എവിഡന്‍സ് അധികൃതര്‍ അറിയിച്ചു. തുടര്‍ നടപടികള്‍ക്കായി ഇയാളെ പബ്ലിക് പ്രോസിക്യൂഷന് മുന്നില്‍ ഹാജരാക്കും.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/106611/deliberately-setting-fire-to-a-vehicle-a-21-year-old-man-was-arrested-by-the-police)