Featured

ഇനി അനുമതി നിർബന്ധം; കുവൈത്ത് ദേശീയ പതാക ഉപയോ​ഗത്തിൽ പുതിയ നിയമം

News |
May 8, 2025 10:27 PM

(gcc.truevisionnews.com) കുവൈത്തിൽ ദേശീയ പതാക ഉപയോ​ഗത്തിൽ പുതിയ നിയമം.  1961-ലെ നമ്പർ 26 നിയമത്തിലെ വ്യവസ്ഥകൾ ഭേദഗതി ചെയ്യുന്ന കരട് നിയമത്തിന് മന്ത്രിസഭ അംഗീകാരം നൽകി. പുതിയ ഭേദഗതികൾ പ്രകാരം, ഇനി മുതൽ കുവൈത്തിലെ പൊതുയിടങ്ങളിൽ വിദേശ രാജ്യങ്ങളുടെ പതാക ഉയർത്തുന്നതിന് ആഭ്യന്തര മന്ത്രിയുടെ അനുമതി നിർബന്ധമായിരിക്കും.

സാധാരണ ദിവസങ്ങളിലോ അവധി ദിവസങ്ങളിലോ അതാത് വിദേശ രാജ്യത്തിന്റെ ദേശീയോത്സവ ദിവസങ്ങളിലോ, അല്ലെങ്കിൽ സ്വകാര്യ പരിപാടികളിലോ പോലും അനുമതിയില്ലാതെ വിദേശ പതാക ഉയർത്തുന്നത് ശിക്ഷാർഹമായിരിക്കും. എന്നാൽ, കുവൈത്തിൽ നടക്കുന്ന അന്തർദേശീയ, പ്രാദേശിക കായിക മത്സരങ്ങളുടെ സമയത്ത് ഈ നിരോധനം ബാധകമല്ല.

കൂടാതെ, മത, സാമൂഹിക, ഗോത്ര സംഘടനകളെ പ്രതിനിധീകരിക്കുന്ന പതാകകളും മുദ്രാവാക്യങ്ങളും ഉയർത്തുന്നത് നിയമപരമായി നിരോധിച്ചിരിക്കുന്നു. കായിക ക്ലബുകളുടെ പതാകകൾക്കും ചിഹ്നങ്ങൾക്കും ഇതിൽ നിന്ന് ഇളവ് നൽകുന്നുണ്ട്.

ഭേദഗതികൾക്കനുസരിച്ച്, നിയമലംഘനങ്ങൾക്കായി കർശനമായ ശിക്ഷയും പിഴയും നിശ്ചയിച്ചിരിക്കുന്നു. അനുമതിയില്ലാതെ വിദേശ പതാക ഉയർത്തുന്നവർക്ക് ആറ് മാസം വരെ തടവോ,1,000 ദിനാറുമുതൽ പരമാവധി 2,000 ദിനാർ പിഴയോ, അല്ലെങ്കിൽ ഈ രണ്ട് ശിക്ഷകളിൽ ഒന്നോ ലഭിക്കും.

മതമോ ഗോത്രമോ സാമൂഹിക വിഭാഗങ്ങളുമായുള്ള ചിഹ്നങ്ങളോ മുദ്രാവാക്യങ്ങളോ ഉപയോഗിക്കുന്നവർക്ക് 3 വർഷം വരെ തടവോ, 2,000 മുതൽ 10,000 ദിനാർ വരെ പിഴയോ ലഭിക്കും. കുവൈത്തിലെ ദേശീയ പതാക നിരന്തരമായി സ്വകാര്യ കെട്ടിടങ്ങളിൽ ഉയർത്തുന്നവർക്കും, അതിനെ പരസ്യചിഹ്നമോ ട്രേഡ് മാർക്കോ ആയി ഉപയോഗിക്കുന്നവർക്കും, പിളർന്നതോ അപമാനകരമായ നിലയിലോ ഉള്ള പതാക ഉപയോഗിക്കുന്നവർക്കും ഒരു വർഷം വരെ തടവോ, 300 മുതൽ 2,000 ദിനാർ വരെ പിഴയോ ലഭിക്കും. ആവർത്തിച്ചുള്ള നിയമലംഘനങ്ങളിൽ ശിക്ഷ ഇരട്ടിയാകും




New law use Kuwaiti national flag

Next TV

Top Stories










News Roundup






News from Regional Network