ഗൾഫ് കപ്പിന് കുവൈത്ത് ആതിഥേയത്വം വഹിക്കും

ഗൾഫ് കപ്പിന് കുവൈത്ത് ആതിഥേയത്വം വഹിക്കും
May 26, 2023 10:36 AM | By Nourin Minara KM

കുവൈത്ത്​ സിറ്റി: (gcc.truevisionnews.com)അടുത്ത വർഷം നടക്കുന്ന ഗൾഫ് കപ്പിന് കുവൈത്ത് ആതിഥേയത്വം വഹിക്കും. 2024 ഡിസംബറിലാകും ചാംമ്പ്യൻഷിപ്പ്. കഴിഞ്ഞ ദിവസം ചേർന്ന അറബ് ഗൾഫ് ഫുട്ബോൾ ഫെഡറേഷൻ (എ.ജി.സി.എഫ്.എഫ്) യോഗത്തിലാണ് കുവൈത്തിന് ആതിഥേയത്വം നൽകാൻ തീരുമാനം ഉണ്ടായത്.

ഇതോടെ അഞ്ചാം തവണയാണ് കുവൈത്തിന്റെ ഗൾഫ് കപ്പിന് ആതിഥേയത്വം വഹിക്കുന്നത്.നേരത്തെ 1974, 1990, 2003, 2017 വർഷങ്ങളിൽ കുവൈത്ത് ഗൾഫ് കപ്പിന് വിജയകരമായ ആതിഥേയത്വം വഹിച്ചിരുന്നു.

എട്ടംഗ രാജ്യങ്ങൾ ഉൾപ്പെടുന്ന അറബ് ഗൾഫ് കപ്പ് ഫുട്ബോൾ ഫെഡറേഷന് കീഴിൽ 1970ലാണ് ഗൾഫ് കപ്പ് ആരംഭിച്ചത്. 2023 ൽ നടന്ന 25ാം പതിപ്പിൽ നാലാം കിരീടം നേടിയ ഇറാഖാണ് നിലവിലെ ചാമ്പ്യന്മാർ. കുവൈത്ത് 10 തവണ ജേതാക്കളായിട്ടുണ്ട്.

Kuwait will host the Gulf Cup

Next TV

Related Stories
പെ​ട്രോ​ൾ പ​മ്പു​ക​ളി​ൽ പ​രി​ശോ​ധ​ന; കാ​മ്പ​യി​ൻ ആ​രം​ഭി​ച്ചു

May 9, 2025 09:26 AM

പെ​ട്രോ​ൾ പ​മ്പു​ക​ളി​ൽ പ​രി​ശോ​ധ​ന; കാ​മ്പ​യി​ൻ ആ​രം​ഭി​ച്ചു

സൗ​ദി​യി​ലെ പെ​ട്രോ​ൾ പ​മ്പു​ക​ളി​ൽ...

Read More >>
പ്രവാസികൾക്ക് ഇരുട്ടടി, ബാങ്കിങ് മേഖലയിൽ സ്വദേശിവൽക്കരണവുമായി യുഎഇ; 1700 സ്വദേശികൾക്ക് നിയമനം നൽകും

Apr 27, 2025 08:04 PM

പ്രവാസികൾക്ക് ഇരുട്ടടി, ബാങ്കിങ് മേഖലയിൽ സ്വദേശിവൽക്കരണവുമായി യുഎഇ; 1700 സ്വദേശികൾക്ക് നിയമനം നൽകും

രാജ്യത്ത് രണ്ടു വർഷത്തിനുള്ളിൽ 1700 സ്വദേശികൾക്ക് ബാങ്കിങ് മേഖലയിൽ...

Read More >>
Top Stories










News Roundup