യുഎഇയിലെ ആരോഗ്യമേഖലയിൽ മുപ്പതിനായിരത്തിലധികം ജോലി ഒഴിവുകൾ

യുഎഇയിലെ ആരോഗ്യമേഖലയിൽ മുപ്പതിനായിരത്തിലധികം ജോലി ഒഴിവുകൾ
May 31, 2023 04:31 PM | By Vyshnavy Rajan

യുഎഇ : മുപ്പതിനായിരത്തിലധികം ജോലി ഒഴിവുകള്‍ നികത്താനൊരുങ്ങി യുഎഇയിലെ ആരോഗ്യമേഖല. 2030ഓടെ രാജ്യത്തെ ആരോഗ്യമേഖലയിലെ മുഴുവന്‍ ഒഴിവുകളും നികത്താനാണ് വകുപ്പുകള്‍ ലക്ഷ്യമിടുന്നത്.

കോളിയേഴ്സ് ഹെല്‍ത്ത്കെയര്‍ ആന്റ് എജ്യുക്കേഷന്‍ ഡിവിഷന്റെ മാര്‍ക്കറ്റ് ഇന്റലിജന്‍സ് റിപ്പോര്‍ട്ട് പുറത്തുവിട്ട കണക്കനുസരിച്ച് 2030 ഓടെ അബുദാബിയില്‍ 11,000 നഴ്സുമാരുടെയും 5,000 മറ്റ് ആരോഗ്യ പ്രവര്‍ത്തകരുടെയും ഒഴിവുകളുണ്ടാകും.

ദുബായില്‍ 6,000 ഫിസിഷ്യന്‍മാരെയും 11,000 നഴ്സുമാരെയുമാണ് ആവശ്യമായി വരിക. മെഡിക്കല്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളും രാജ്യത്ത് വര്‍ധിക്കുകയാണ്. കൊവിഡ് മഹാമാരിക്ക് ശേഷം യുഎഇയിലും മുഴുവന്‍ ഗള്‍ഫ് മേഖലയിലും ആരോഗ്യ പ്രവര്‍ത്തകരുടെ എണ്ണത്തില്‍ വലിയ ആവശ്യകതയാണ് ഉണ്ടായിട്ടുള്ളത്.

നഴ്‌സുമാരുടെയും ഫിസിഷ്യന്മാരുടെയും ആവശ്യം ഇരട്ടിയിലധികമായി. പരിചയസമ്പന്നരായ ഉദ്യോഗാര്‍ത്ഥികളെയാണ് കൂടുതലായും നിയമിക്കുക.

സൈക്യാട്രി, എമര്‍ജന്‍സി മെഡിസിന്‍, റേഡിയേഷന്‍ ഓങ്കോളജി, ഇന്റന്‍സീവ് കെയര്‍, ഓര്‍ത്തോപീഡിക് സര്‍ജറി എന്നീ മേഖലകളിലാണ് യുഎഇ കൂടുതലായും ഡോക്ടര്‍മാരെ റിക്രൂട്ട് ചെയ്യുന്നത്.

സൈക്കോളജി, ഫിസിയോതെറാപ്പി, ഒക്യുപേഷണല്‍ തെറാപ്പി, ലാബ് ടെക്നീഷ്യന്‍, എമര്‍ജന്‍സി ടെക്നീഷ്യന്‍ എന്നീ മേഖലകളില്‍ നിന്നുള്ളവര്‍ക്ക് അബുദാബിയിലാകും കൂടുതല്‍ ഡിമാന്റ്.

More than 30,000 job vacancies in the healthcare sector in the UAE

Next TV

Related Stories
 #oman | തൊഴിൽ നിയമം ലംഘിച്ച പ്രവാസികൾ അറസ്റ്റിൽ

Sep 25, 2023 11:01 PM

#oman | തൊഴിൽ നിയമം ലംഘിച്ച പ്രവാസികൾ അറസ്റ്റിൽ

പരിശോധനയിൽ ഒമാൻ തൊഴിൽ നിയമത്തിലെ വ്യവസ്ഥകൾ ലംഘിച്ചവരാണ്...

Read More >>
#abudhabi | ദുബായ് സൗന്ദര്യവല്‍ക്കരണം; റൗണ്ട് എബൗട്ടുകളുടെ നവീകരണം പൂർത്തിയാക്കി

Sep 25, 2023 09:41 PM

#abudhabi | ദുബായ് സൗന്ദര്യവല്‍ക്കരണം; റൗണ്ട് എബൗട്ടുകളുടെ നവീകരണം പൂർത്തിയാക്കി

ദുബായ് മുന്‍സിപ്പാലിറ്റിയാണ് ഇത് സംബന്ധിച്ച പ്രഖ്യാപനം...

Read More >>
#death | ഉംറ തീർത്ഥാടനത്തിനെത്തിയ ആലപ്പുഴ സ്വദേശി അന്തരിച്ചു

Sep 25, 2023 05:20 PM

#death | ഉംറ തീർത്ഥാടനത്തിനെത്തിയ ആലപ്പുഴ സ്വദേശി അന്തരിച്ചു

പട്ടണക്കാട് സമീർ മൻസിലിൽ താമസിക്കുന്ന ഹസ്സൻ മീരാൻ ആണ്...

Read More >>
#fire | യുഎഇയില്‍ ബഹുനില റെസിഡന്‍ഷ്യല്‍ കെട്ടിടത്തില്‍ തീപിടിത്തം

Sep 25, 2023 04:29 PM

#fire | യുഎഇയില്‍ ബഹുനില റെസിഡന്‍ഷ്യല്‍ കെട്ടിടത്തില്‍ തീപിടിത്തം

പുലര്‍ച്ചെ നാല് മണി കഴിഞ്ഞാണ് തീപിടത്തമുണ്ടായത്....

Read More >>
#kuwaitcity | അ​ന​ധി​കൃ​ത മ​ദ്യ​നി​ര്‍മാ​ണം;  അഞ്ച് പ്രവാസികൾ അറസ്റ്റിൽ

Sep 25, 2023 12:35 PM

#kuwaitcity | അ​ന​ധി​കൃ​ത മ​ദ്യ​നി​ര്‍മാ​ണം; അഞ്ച് പ്രവാസികൾ അറസ്റ്റിൽ

ര​ഹ​സ്യ​വി​വ​ര​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ ഇ​വ​ര്‍ പൊ​ലീ​സ്...

Read More >>
#arrest | മുപ്പത് കിലോയിലേറെ മയക്കുമരുന്ന് കടത്താന്‍ ശ്രമിച്ച അഞ്ച് പ്രവാസികൾ പിടിയില്‍

Sep 24, 2023 09:57 PM

#arrest | മുപ്പത് കിലോയിലേറെ മയക്കുമരുന്ന് കടത്താന്‍ ശ്രമിച്ച അഞ്ച് പ്രവാസികൾ പിടിയില്‍

മുപ്പത് കിലോയിലധികം ക്രിസ്റ്റൽ നാർക്കോട്ടിക്‌സും മോർഫിനും കടത്തിയതിനാണു അഞ്ച് പേർ പിടിയിലായത്....

Read More >>
Top Stories