---
title: "രണ്ട് വർഷത്തേക്ക് ഒരു ബില്ല്യൻ ഡോളർ; മെസ്സിക്ക് ഓഫറുമായി സൗദി അറേബ്യ ക്ലബ്"
english_title: "One billion dollars for two years; Saudi Arabia club with Messi offer"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/118462/one-billion-dollars-for-two-years-saudi-arabia-club-with-messi-offer"
published_at: "2023-05-31T19:41:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/647755df3760f_messi.jpg"
keywords: []
---

# രണ്ട് വർഷത്തേക്ക് ഒരു ബില്ല്യൻ ഡോളർ; മെസ്സിക്ക് ഓഫറുമായി സൗദി അറേബ്യ ക്ലബ്

> **Lead Summary:** **സൗദി അറേബ്യ :****[ **ലയണൽ മെസിയെ ടീമിലെത്തികാൻ സൗദി അറേബ്യൻ ക്ലബ് അൽ ഹിലാൽ കിണഞ്ഞുശ്രമിക്കുന്നതായി റിപ്പോർട്ട്. വർഷം 500 മില്ല്യണിലധികം ഡോളർ ശമ്പളം വാഗ്ദാനം ചെയ്ത് രണ്ട് വർഷത്തേക്ക് ഒരു ബില്ല്യൺ രൂപ മെസിക്കായി ക്ലബ് ഓഫർ മുന്നോട്ടുവച്ചിരിക്കുകയാണ്. അതുപോലെ ഈ ഓഫർ മെസി സ്വീകരിച്ചു എന്നും റിപ്പോർട്ടുകളുണ്ട്.

## Article Content

**സൗദി അറേബ്യ :****[ **ലയണൽ മെസിയെ ടീമിലെത്തികാൻ സൗദി അറേബ്യൻ ക്ലബ് അൽ ഹിലാൽ കിണഞ്ഞുശ്രമിക്കുന്നതായി റിപ്പോർട്ട്. വർഷം 500 മില്ല്യണിലധികം ഡോളർ ശമ്പളം വാഗ്ദാനം ചെയ്ത് രണ്ട് വർഷത്തേക്ക് ഒരു ബില്ല്യൺ രൂപ മെസിക്കായി ക്ലബ് ഓഫർ മുന്നോട്ടുവച്ചിരിക്കുകയാണ്. അതുപോലെ ഈ ഓഫർ മെസി സ്വീകരിച്ചു എന്നും റിപ്പോർട്ടുകളുണ്ട്.

കരാർ നടന്നാൽ ഫുട്ബോൾ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ താരക്കൈമാറ്റമായി ഇത് മാറും. ഒപ്പം നിലവിൽ ഫ്രഞ്ച് ക്ലബായ പിഎസ്ജിക്കായി കളിക്കുന്ന മെസി ഈ സീസണോടെ കബ് വിടുമെന്നാണ് സൂചന. 1.2 ബില്ല്യൺ ഡോളറിൻ്റെ ഓഫറാണ് അൽ ഹിലാൽ മുന്നോട്ടുവച്ചിരിക്കുന്നത്.

നേരത്തെയും മെസിയെ ടീമിലെത്തിക്കാൻ അൽ ഹിലാൽ ശ്രമിച്ചിരുന്നെങ്കിലും താരം ഓഫർ സ്വീകരിചിരുന്നില്ല . ഇതോടെയാണ് ക്ലബ് തുക വർധിപ്പിച്ചത്. അൽ ഹിലാലിൻ്റെ ചിരവൈരികളായ അൽ നസർ ക്ലബിൽ ക്രിസ്റ്റ്യാനോ റൊണാൾഡോ കളിക്കുന്നുണ്ട്. ഇതും മെസിയെ ടീമിലെത്തിക്കാൻ അൽ ഹിലാലിനു പ്രചോദനമായെന്ന് പറയുന്നു

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/118462/one-billion-dollars-for-two-years-saudi-arabia-club-with-messi-offer)