---
title: "മറ്റ്​ എമിറേറ്റുകൾക്ക്​ പുറമെ ദുബൈയും സന്ദർശക വിസകളുടെ ഗ്രേസ്​ പിരീഡ്​ ഒഴിവാക്കി "
english_title: "Along with other emirates, Dubai also waived the grace period for visitor visas"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/118485/along-with-other-emirates-dubai-also-waived-the-grace-period-for-visitor-visas"
published_at: "2023-05-31T20:51:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6477663f3478e_flight.jpg"
keywords: []
---

# മറ്റ്​ എമിറേറ്റുകൾക്ക്​ പുറമെ ദുബൈയും സന്ദർശക വിസകളുടെ ഗ്രേസ്​ പിരീഡ്​ ഒഴിവാക്കി 

> **Lead Summary:** **ദുബൈ:** മറ്റ്​ എമിറേറ്റുകൾക്ക്​ പുറമെ ദുബൈയും സന്ദർശക വിസകളുടെ ഗ്രേസ്​ പിരീഡ്​ ഒഴിവാക്കി. നേരത്തെ നൽകിയിരുന്ന 10 ദിവസത്തെ ഗ്രേസ്​ പിരീഡാണ്​ ഒഴിവാക്കിയത്​. ഇതോടെ, വിസ കാലാവധി കഴിയുന്നതിന്​ മുൻപ്​ ത​ന്നെ രാജ്യം വിട്ടില്ലെങ്കിൽ പിഴ അടക്കേണ്ടി വരും.

## Article Content

**ദുബൈ:** മറ്റ്​ എമിറേറ്റുകൾക്ക്​ പുറമെ ദുബൈയും സന്ദർശക വിസകളുടെ ഗ്രേസ്​ പിരീഡ്​ ഒഴിവാക്കി. നേരത്തെ നൽകിയിരുന്ന 10 ദിവസത്തെ ഗ്രേസ്​ പിരീഡാണ്​ ഒഴിവാക്കിയത്​. ഇതോടെ, വിസ കാലാവധി കഴിയുന്നതിന്​ മുൻപ്​ ത​ന്നെ രാജ്യം വിട്ടില്ലെങ്കിൽ പിഴ അടക്കേണ്ടി വരും.

നേരത്തെ 30, 60 ദിവസത്തെ സന്ദർശക വിസയിൽ ദുബൈയിലെത്തുന്നവർക്ക്​ 10 ദിവസം കൂടി രാജ്യത്ത്​ അധികമായി തങ്ങാൻ കഴിയുമായിരുന്നു. ദുബൈ വിസയിൽ ദുബൈ വിമാനത്താവളത്തിലിറങ്ങി ഇവിടെ നിന്ന്​ തന്നെ മടങ്ങുന്നവർക്കായിരുന്നു ഈ ആനുകൂല്യം ലഭിച്ചിരുന്നത്​.

ഇതാണ്​ ഒഴിവാക്കിയതെന്ന്​ ട്രാവൽ ഏജൻസികൾ അറിയിച്ചു. എന്നാൽ, അധികൃതർ ഔദ്യോഗികമായി ഇക്കാര്യത്തിൽ നിർദേശം പുറപ്പെടുവിച്ചിട്ടില്ല. കാലാവധി കഴിഞ്ഞ്​ അധികം തങ്ങുന്ന ഓരോ ദിവസത്തിനും 50 ദിർഹം വീതം പിഴ അടക്കേണ്ടി വരും.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/118485/along-with-other-emirates-dubai-also-waived-the-grace-period-for-visitor-visas)