---
title: "റിയാദിൽ ഹൃദയാഘാതം മൂലം പ്രവാസി അന്തരിച്ചു"
english_title: "expatriate died of a heart attack in Riyadh"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/119071/expatriate-died-of-a-heart-attack-in-riyadh"
published_at: "2023-06-02T21:49:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/647a16c16d528_death_riad.jpg"
keywords: []
---

# റിയാദിൽ ഹൃദയാഘാതം മൂലം പ്രവാസി അന്തരിച്ചു

> **Lead Summary:** **റിയാദ്:** **[**[ ]നീലഗിരി സ്വദേശിയായ പ്രവാസി സൗദി അറേബ്യയില്‍ മരിച്ചു. ഗൂഡല്ലൂർ നെല്ലകോട്ട സ്വദേശിയായ സുലൈമാൻ മുഹമ്മദ് ആണ് അന്തരിച്ചത്. ഹൃദയാഘാതം ആണ് മരണ കാരണം.

## Article Content

**റിയാദ്:** **[**[ ]നീലഗിരി സ്വദേശിയായ പ്രവാസി സൗദി അറേബ്യയില്‍ മരിച്ചു. ഗൂഡല്ലൂർ നെല്ലകോട്ട സ്വദേശിയായ സുലൈമാൻ മുഹമ്മദ് ആണ് അന്തരിച്ചത്. ഹൃദയാഘാതം ആണ് മരണ കാരണം.

പത്തുവർഷത്തെ പ്രവാസം അവസാനിപ്പിച്ച് നാട്ടിൽ പോയ സുലൈമാൻ കഴിഞ്ഞ രണ്ടുമാസം മുമ്പ് പുതിയ വിസയിൽ വന്ന് സ്‍പോൺസറുടെ കീഴിൽ ഹൗസ് ഡ്രൈവറായി ജോലി ചെയ്തു വരികയായിരുന്നു.

റിയാദ് കെ.എം.സി.സി വെൽഫെയർ വിങ് വൈസ് ചെയർമാൻ മഹ്‍ബൂബ് ചെറിയ വളപ്പിന്റെ നേതൃത്വത്തിൽ നടപടിക്രമങ്ങൾ പൂർത്തിയാക്കി റിയാദിൽ തന്നെ ഖബറടക്കും. ഭാര്യ - ഹസീന. മക്കൾ - ഷഫ്‌ന ഷെറിൻ, മുഹമ്മദ് ഷാനു, സന ഫാത്തിമ.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/119071/expatriate-died-of-a-heart-attack-in-riyadh)