മനാമ: (gcc.truevisionnews.com) ബഹ്റൈനിൽ നിന്ന് നാട്ടിലേക്കുള്ള യാത്രക്കിടെ വിമാനത്തിൽ കുഴഞ്ഞു വീണ യുവാവ് മരിച്ചു. മലപ്പുറം പുത്തനത്താണി, പുന്നത്തല സ്വദേശി മുഹമ്മദ് അഫ്സൽ (27) ആണ് മരിച്ചത്. ചൊവ്വാഴ്ച ഉച്ചക്ക് ബഹ്റൈനിൽ നിന്ന് കോഴിക്കോട്ടേക്ക് പോയ വിമാനത്തിൽ വെച്ചാണ് അഫ്സലിന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതും കുഴഞ്ഞു വീണതും.
വിമാനം കോഴിക്കോട് വിമാനത്താവളത്തിലിറക്കിയ ശേഷം അടുത്തുള്ള സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. രണ്ട് മാസം മുമ്പാണ് അഫ്സൽ ബഹ്റൈനിലെത്തിയത്. കോൾഡ് സ്റ്റോറിലെ ജീവനക്കാരനായിരുന്നു. ദിവസങ്ങൾക്ക് മുമ്പ് അഫ്സലിന് പനി ബാധിച്ചിരുന്നു. ശേഷം സ്വകാര്യം ക്ലിനിക്കിൽ പരിശോധന നടത്തുകയും ചെയ്തു.
ആരോഗ്യത്തിൽ വലിയ പുരോഗതി കാണാത്തതിനെ തുടർന്ന് നാട്ടിലേക്ക് ചികിത്സക്കായാണ് പോയത്. പിതാവ്: മുഹമ്മദ്. മാതാവ്: ആമിന. സഹോദരിമാർ: ഹാജറ, തസ്നീമ, ഉമ്മുകുൽസു.
A young man died after collapsing on a plane while traveling home from Bahrain