മസ്കത്ത്: (gcc.truevisionnews.com)ഖരീഫ് സീസണോടനുബന്ധിച്ച് സലാം എയര്‍ സലാലക്കും ബഹ്റൈനും ഇടയില്‍ സര്‍വിസുകള്‍ പ്രഖ്യാപിച്ചു. ജൂലൈ അഞ്ചുമുതല്‍ നേരിട്ടുള്ള പ്രതിദിന സര്‍വിസ് ആണ് ആരംഭിക്കുന്നതെന്ന് സലാം എയര്‍ അധികൃതർ അറിയിച്ചു. ടിക്കറ്റുകള്‍ വെബ്സൈറ്റുകളിലും അംഗീകൃത ഏജന്‍സികള്‍ വഴിയും ലഭ്യമാക്കും.
ഖരീഫിനോടനുബന്ധിച്ച് നേരിട്ട് സര്‍വിസ് ആരംഭിക്കാന്‍ സാധിക്കുന്നതില്‍ സന്തോഷമുണ്ടെന്ന് സലാം എയര്‍ സി.ഇ.ഒ ക്യാപ്റ്റന്‍ മുഹമ്മദ് അഹ്മദ് പറഞ്ഞു. സലാല വിമാനത്താവളത്തിന് ഇന്ധന സബ്സിഡി ലഭ്യമാക്കാന്‍ നിർദേശം നൽകിയ സുൽത്താന്‍ നന്ദി അറിയിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
Salam Air Announces Services Between Salalah and Bahrain