ഒന്നര മാസം മുമ്പ് അന്തരിച്ച പ്രവാസി മലയാളിയുടെ മൃതദേഹം നാട്ടിലെത്തിച്ചു

ഒന്നര മാസം മുമ്പ് അന്തരിച്ച പ്രവാസി മലയാളിയുടെ മൃതദേഹം നാട്ടിലെത്തിച്ചു
Jun 5, 2023 04:15 PM | By Susmitha Surendran

റിയാദ്: സൗദി അറേബ്യയിലെ അൽബഹയിൽ അന്തരിച്ച കൊടുവള്ളി രാരോത്ത് ചാലിൽ ആർ.സി സത്യന്റെ (59) മൃതദേഹം തിങ്കളാഴ്ച നാട്ടിലെത്താനുള്ള വഴി തെളിഞ്ഞു.

പുലർച്ചെ നാലോടെ നെടുമ്പാശ്ശേരി വിമാനത്തവളത്തിലെത്തിയ മൃതദേഹം രാവിലെ ഒന്‍പത് മണിയോടെ വീട്ടിലെത്തുമെന്ന് നടപടികൾ പൂർത്തീകരിരിക്കുന്നതിന് വേണ്ടി പ്രവർത്തിച്ച ജിദ്ദ കെ.എം.സി.സി വെൽഫെയർ വിംഗ് കൺവീനർ മുഹമ്മദ്‌ കുട്ടി പാണ്ടിക്കാട്, അൽബഹ സെൻട്രൽ കമ്മിറ്റിയംഗം അബ്ദുനാസർ കൊണ്ടോട്ടി എന്നിവർ അറിയിച്ചു.

ഏപ്രിൽ 25 നാണ് താമസസ്ഥലത്ത് വെച്ച് ഹൃദയാഘാതം മൂലം സത്യൻ മരണപ്പെട്ടത്. ഭാസ്കരൻ, ഹഖീക്ക്, കെ.എം.സി.സി ചെയർമാൻ അബ്ദുൽ ഹഖീം, നോർക്കയുടെ ഓഫീസുമായും ബന്ധപെടാനും ആംബുലൻസ് റെഡിയാക്കുന്നതിനും, 'റീപാട്രിയേഷൻ സ്കീമി' ൽ ഉൾപ്പെടുത്തുന്നുന്നതിനും വേണ്ടി ഇടപെട്ടിരുന്നു.

ദുബായിലെ സാമൂഹിക പ്രവർത്തകൻ പി.വി ശരീഫ് കരേക്കാട്, കോഴിക്കോട് നോർക്ക ഓഫീസിലെ ഉദ്യോഗസ്ഥ ലത എന്നിവരുടെ ഇടപെടിലൂടെയാണ് മൃതദേഹം നാട്ടിലെത്തിക്കുന്നത്.

പിതാവ് - പരേതനായ നാരായണൻ. മാതാവ് - പരേതയായ ജാനകി. ഭാര്യ - സിന്ധു. മകൾ - ആതിര. മരുമകൻ - രജുലാൽ, സഹോദരങ്ങൾ - ഗണേശൻ, സദാനന്ദൻ, പരേതനായ മനോജ്‌, ബിജു, ബിന്ദു. മൃതദേഹം മാവുള്ളകണ്ടി തറവാട് വീട്ട് വളപ്പിൽ തിങ്കളാഴ്ച സംസ്‌കരിക്കുമെന്ന് ബന്ധുക്കൾ അറിയിച്ചു.

The body of the expatriate Malayali who died a month and a half ago was brought home

Next TV

Related Stories
 #oman | തൊഴിൽ നിയമം ലംഘിച്ച പ്രവാസികൾ അറസ്റ്റിൽ

Sep 25, 2023 11:01 PM

#oman | തൊഴിൽ നിയമം ലംഘിച്ച പ്രവാസികൾ അറസ്റ്റിൽ

പരിശോധനയിൽ ഒമാൻ തൊഴിൽ നിയമത്തിലെ വ്യവസ്ഥകൾ ലംഘിച്ചവരാണ്...

Read More >>
#abudhabi | ദുബായ് സൗന്ദര്യവല്‍ക്കരണം; റൗണ്ട് എബൗട്ടുകളുടെ നവീകരണം പൂർത്തിയാക്കി

Sep 25, 2023 09:41 PM

#abudhabi | ദുബായ് സൗന്ദര്യവല്‍ക്കരണം; റൗണ്ട് എബൗട്ടുകളുടെ നവീകരണം പൂർത്തിയാക്കി

ദുബായ് മുന്‍സിപ്പാലിറ്റിയാണ് ഇത് സംബന്ധിച്ച പ്രഖ്യാപനം...

Read More >>
#death | ഉംറ തീർത്ഥാടനത്തിനെത്തിയ ആലപ്പുഴ സ്വദേശി അന്തരിച്ചു

Sep 25, 2023 05:20 PM

#death | ഉംറ തീർത്ഥാടനത്തിനെത്തിയ ആലപ്പുഴ സ്വദേശി അന്തരിച്ചു

പട്ടണക്കാട് സമീർ മൻസിലിൽ താമസിക്കുന്ന ഹസ്സൻ മീരാൻ ആണ്...

Read More >>
#fire | യുഎഇയില്‍ ബഹുനില റെസിഡന്‍ഷ്യല്‍ കെട്ടിടത്തില്‍ തീപിടിത്തം

Sep 25, 2023 04:29 PM

#fire | യുഎഇയില്‍ ബഹുനില റെസിഡന്‍ഷ്യല്‍ കെട്ടിടത്തില്‍ തീപിടിത്തം

പുലര്‍ച്ചെ നാല് മണി കഴിഞ്ഞാണ് തീപിടത്തമുണ്ടായത്....

Read More >>
#kuwaitcity | അ​ന​ധി​കൃ​ത മ​ദ്യ​നി​ര്‍മാ​ണം;  അഞ്ച് പ്രവാസികൾ അറസ്റ്റിൽ

Sep 25, 2023 12:35 PM

#kuwaitcity | അ​ന​ധി​കൃ​ത മ​ദ്യ​നി​ര്‍മാ​ണം; അഞ്ച് പ്രവാസികൾ അറസ്റ്റിൽ

ര​ഹ​സ്യ​വി​വ​ര​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ ഇ​വ​ര്‍ പൊ​ലീ​സ്...

Read More >>
#arrest | മുപ്പത് കിലോയിലേറെ മയക്കുമരുന്ന് കടത്താന്‍ ശ്രമിച്ച അഞ്ച് പ്രവാസികൾ പിടിയില്‍

Sep 24, 2023 09:57 PM

#arrest | മുപ്പത് കിലോയിലേറെ മയക്കുമരുന്ന് കടത്താന്‍ ശ്രമിച്ച അഞ്ച് പ്രവാസികൾ പിടിയില്‍

മുപ്പത് കിലോയിലധികം ക്രിസ്റ്റൽ നാർക്കോട്ടിക്‌സും മോർഫിനും കടത്തിയതിനാണു അഞ്ച് പേർ പിടിയിലായത്....

Read More >>
Top Stories