---
title: "പ​തി​നൊ​ന്നു​കാ​ര​ൻ തെ​രു​വു​നാ​യ്ക്ക​ളു​ടെ ക​ടി​യേ​റ്റ് മരിച്ച സംഭവം; വേ​ദ​ന​യോ​ടെ പ്ര​വാ​സ​ലോ​ക​വും"
english_title: "Exile with pain in the incident where 11 year old boy were bitten by street dogs And the world"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/121968/exile-with-pain-in-the-incident-where-11-year-old-boy-were-bitten-by-street-dogs-and-the-world"
published_at: "2023-06-13T10:52:00+05:30"
category: "Life & Arabia"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6487fd31d82b0_nihalnoushad.jpg"
keywords: []
---

# പ​തി​നൊ​ന്നു​കാ​ര​ൻ തെ​രു​വു​നാ​യ്ക്ക​ളു​ടെ ക​ടി​യേ​റ്റ് മരിച്ച സംഭവം; വേ​ദ​ന​യോ​ടെ പ്ര​വാ​സ​ലോ​ക​വും

> **Lead Summary:** **മ​നാ​മ: **ക​ണ്ണൂ​ർ മു​ഴ​പ്പി​ല​ങ്ങാ​ട് സം​സാ​ര​ശേ​ഷി​യി​ല്ലാ​ത്ത പ​തി​നൊ​ന്നു​കാ​ര​ൻ തെ​രു​വു​നാ​യ്ക്ക​ളു​ടെ ക​ടി​യേ​റ്റ് മ​രി​ച്ച​തി​ന്റെ ആ​ഘാ​ത​ത്തി​ൽ പ്ര​വാ​സ​ലോ​ക​വും. ക​ഴി​ഞ്ഞ ഏ​ഴ് വ​ർ​ഷ​ങ്ങ​ളാ​യി ബ​ഹ്റൈ​നി​ൽ പ്ര​വാ​സി​യാ​യ നൗ​ഷാ​ദി​ന്റെ മ​ക​നാ​ണ് മ​രി​ച്ച നി​ഹാ​ൽ നൗ​ഷാ​ദ്.

## Article Content

**മ​നാ​മ: **ക​ണ്ണൂ​ർ മു​ഴ​പ്പി​ല​ങ്ങാ​ട് സം​സാ​ര​ശേ​ഷി​യി​ല്ലാ​ത്ത പ​തി​നൊ​ന്നു​കാ​ര​ൻ തെ​രു​വു​നാ​യ്ക്ക​ളു​ടെ ക​ടി​യേ​റ്റ് മ​രി​ച്ച​തി​ന്റെ ആ​ഘാ​ത​ത്തി​ൽ പ്ര​വാ​സ​ലോ​ക​വും. ക​ഴി​ഞ്ഞ ഏ​ഴ് വ​ർ​ഷ​ങ്ങ​ളാ​യി ബ​ഹ്റൈ​നി​ൽ പ്ര​വാ​സി​യാ​യ നൗ​ഷാ​ദി​ന്റെ മ​ക​നാ​ണ് മ​രി​ച്ച നി​ഹാ​ൽ നൗ​ഷാ​ദ്.

ജീ​വി​ത​മാ​ർ​ഗം ഇ​ല്ലാ​തെ നി​ർ​ധ​ന കു​ടും​ബം ക​ഷ്ട​പ്പെ​ട്ട​പ്പോ​ഴാ​ണ് നൗ​ഷാ​ദ് പ്ര​വാ​സി​യാ​യ​ത്. അ​ൽ​ബു​ർ​ഹാ​മ​യി​ലെ അ​ൽ​ദ​സ്മ ബേ​ക്ക​റി​യി​ലെ ജീ​വ​ന​ക്കാ​ര​നാ​യി​രു​ന്നു നൗ​ഷാ​ദ്. കി​ട്ടു​ന്ന ചെ​റി​യ വ​രു​മാ​നം ന​ഷ്ട​പ്പെ​ടു​ത്താ​തെ വീ​ട്ടി​ലേ​ക്ക​യ​ക്കു​മാ​യി​രു​ന്നു. സം​സാ​ര​ശേ​ഷി​യി​ല്ലാ​ത്ത മ​ക​ന്റെ ചി​കി​ത്സ​ക്ക​ട​ക്കം പ​ണം വേ​ണ​മാ​യി​രു​ന്നു.

ഇ​ത് നൗ​ഷാ​ദി​നെ എ​ന്നും ദുഃ​ഖി​പ്പി​ച്ചി​രു​ന്നെ​ന്ന് സ​ഹ​പ്ര​വ​ർ​ത്ത​ക​ർ പ​റ​യു​ന്നു. ര​ണ്ടു​മാ​സം മു​മ്പ് ഒ​രു അ​പ​ക​ട​ത്തി​ൽ നൗ​ഷാ​ദി​ന്റെ വി​ര​ൽ മു​റി​ഞ്ഞു​പോ​യി​രു​ന്നു. തു​ട​ർ​ന്ന് സ​ൽ​മാ​നി​യ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​യി​രു​ന്നു. ആ​ശു​പ​ത്രി​യി​ൽ​നി​ന്ന് ഡി​സ്ചാ​ർ​ജാ​യ​ശേ​ഷം റൂ​മി​ൽ വി​ശ്ര​മ​ത്തി​ലാ​യി​രു​ന്നു.

ആ​ശു​പ​ത്രി​ച്ചെ​ല​വും ശ​മ്പ​ള​വും മ​റ്റാ​നു​കൂ​ല്യ​ങ്ങ​ളു​മെ​ല്ലാം ഇ​ക്കാ​ല​യ​ള​വി​ൽ ക​മ്പ​നി ന​ൽ​കി​യി​രു​ന്നു. വീ​ണ്ടും ജോ​ലി​യി​ൽ പ്ര​വേ​ശി​ക്കാ​നൊ​രു​ങ്ങു​ന്ന​തി​നി​ടെ​യാ​ണ് മ​ക​ന്റെ ദാ​രു​ണ മ​ര​ണം. ബ​ഹ്റൈ​നി​ൽ പ്ര​വാ​സി​യാ​യ നൗ​ഷാ​ദി​ന്റെ മ​ക​നാ​ണ് മ​രി​ച്ച നി​ഹാ​ൽനൗ​ഷാ​ദി​​നെ​യും കു​ടും​ബ​ത്തെ​യും അ​ടു​ത്ത​റി​യു​ക​യും ക​ഷ്ട​പ്പാ​ടു​ക​ൾ മ​ന​സ്സി​ലാ​ക്കു​ക​യും ചെ​യ്ത സ​ഹ​പ്ര​വ​ർ​ത്ത​ക​ർ​ക്കും അ​ത് വ​ലി​യ ആ​ഘാ​ത​മാ​യി. ഞാ​യ​റാ​ഴ്ച രാ​ത്രി ക​മ്പ​നി വി​മാ​ന ടി​ക്ക​റ്റി​ന് ശ്ര​മി​ച്ചെ​ങ്കി​ലും കി​ട്ടി​യി​രു​ന്നി​ല്ല. തു​ട​ർ​ന്ന് തി​ങ്ക​ളാ​ഴ്ച രാ​വി​ലെ​യാ​ണ് നൗ​ഷാ​ദി​നെ നാ​ട്ടി​ലേ​ക്ക് യാ​ത്ര​യാ​ക്കാ​നാ​യ​ത്.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/121968/exile-with-pain-in-the-incident-where-11-year-old-boy-were-bitten-by-street-dogs-and-the-world)