#oman |അ​ക്ഷ​ര​യോ​ള​ങ്ങ​ളു​മാ​യി എം.​വി. ലോ​ഗോ​സ് ഹോ​പ് ജൂ​ലൈ 13ന്​ ​ഒ​മാ​നി​ലെ​ത്തും

#oman |അ​ക്ഷ​ര​യോ​ള​ങ്ങ​ളു​മാ​യി എം.​വി. ലോ​ഗോ​സ് ഹോ​പ് ജൂ​ലൈ 13ന്​ ​ഒ​മാ​നി​ലെ​ത്തും
Jul 5, 2023 12:52 PM | By Nourin Minara KM

മ​സ്ക​ത്ത്: (gcc.truevisionnews.com)ലോ​ക​ത്തി​ലെ ഏ​റ്റ​വും വ​ലി​യ പു​സ്ത​ക ക​പ്പ​ലാ​യ എം.​വി. ലോ​ഗോ​സ് ഹോ​പ് ജൂ​ലൈ 13ന്​ ​ഒ​മാ​നി​ലെ​ത്തും. ബ​ഹ്​​റൈ​നി​ലെ മ​നാ​മ​യി​ൽ നി​ന്നാ​ണ്​ അ​ക്ഷ​ര​യോ​ള​ങ്ങ​ളു​മാ​യി സു​ൽ​ത്താ​നേ​റ്റി​ൽ എ​ത്തു​ന്ന​ത്. ജൂ​ലൈ 13 മു​ത​ൽ 24വ​രെ മ​ത്ര സു​ൽ​ത്താ​ൻ ഖാ​ബൂ​സ് തു​റ​മു​ഖ​ത്തും 27 മു​ത​ൽ ആ​ഗ​സ്റ്റ് മൂ​ന്നു​വ​രെ സ​ലാ​ല തു​റ​മു​ഖ​ത്തു​മാ​ണ് പു​സ്ത​ക​ങ്ങ​ളു​മാ​യി ക​പ്പ​ൽ ന​ങ്കൂ​ര​മി​ടു​ക.

ഇ​വി​ട​ത്തെ പ​ര്യ​ട​നം പൂ​ർ​ത്തി​യാ​ക്കി ലോ​ഗോ​സ് ഹോ​പ് സീ​ഷെ​ൽ​സി​ലെ വി​ക്ടോ​റി​യ​യി​ലേ​ക്ക് പു​റ​പ്പെ​ടും. അ​വി​ടെ ആ​ഗ​സ്റ്റ് 10 മു​ത​ൽ 17വ​രെ പ്ര​ദ​ർ​ശ​നം ന​ട​ത്തും. ഇ​തി​ന്​ ശേ​ഷം കെ​നി​യ​യി​ലെ മൊം​ബാ​സ​യി​ലേ​ക്ക് തി​രി​ക്കും. പു​സ്ത​ക​പ്രേ​മി​ക​ൾ​ക്ക് ആ​വേ​ശം പ​ക​ർ​ന്ന് നേ​ര​ത്തേ 2011ലും 2013​ലും ക​പ്പ​ൽ ഒ​മാ​ൻ സ​ന്ദ​ർ​ശി​ച്ചി​രു​ന്നു. ക​ഴി​ഞ്ഞ ര​ണ്ട് ത​വ​ണ​യും ആ​യി​ര​ക്ക​ണ​ക്കി​ന് സ​ന്ദ​ർ​ശ​ക​രാ​ണ് ക​പ്പ​ലി​ലെ​ത്തി​യ​ത്. യു.​എ.​ഇ, ബ​ഹ്റൈ​ൻ, ഖ​ത്ത​ർ എ​ന്നി​വി​ട​ങ്ങ​ളി​ൽ പു​സ്ത​ക പ്ര​ദ​ർ​ശ​നം ന​ട​ത്തി​യാ​ണ് ഒ​മാ​നി​ലെ​ത്തു​ന്ന​ത്. ഏ​പ്രി​ൽ പ​ത്ത് മു​ത​ൽ റാ​സ​ൽ​ഖൈ​മ​യി​ൽ നി​ന്നാ​ണ് ക​പ്പ​ൽ മേ​ഖ​ല​യി​ലെ പ്ര​യാ​ണം ആ​രം​ഭി​ച്ച​ത്.​ ഏ​റ്റ​വും വ​ലി​യ ബു​ക്സ്റ്റാ​ൾ ക​പ്പ​ലാ​യ ലോ​ഗോ​സ് ഹോ​പ് ലോ​ക​ത്തി​ലെ പ്ര​ധാ​ന തു​റ​മു​ഖ​ങ്ങ​ളി​ൽ ര​ണ്ടാ​ഴ്ച​യോ​ളം ന​ങ്കൂ​ര​മി​ടാ​റു​ണ്ട്.

ഓ​രോ ദി​വ​സ​വും ആ​യി​ര​ക്ക​ണ​ക്കി​ന് ജ​ന​ങ്ങ​ളാ​ണ് സ​ന്ദ​ർ​ശ​ക​രാ​യെ​ത്തു​ന്ന​ത്. ഒ​രു ദ​ശ​ല​ക്ഷം സ​ന്ദ​ർ​ശ​ക​രെ​ങ്കി​ലും ഒ​രു വ​ർ​ഷം പു​സ്ത​ക ക​പ്പ​ൽ സ​ന്ദ​ർ​ശി​ക്കാ​റു​ണ്ട്. 5000 ത​ല​ക്കെ​ട്ടി​ലു​ള്ള പു​സ്ത​ക​ങ്ങ​ളെ​ങ്കി​ലും വി​ൽ​പ​ന​യും ന​ട​ത്തും. ജീ​വ​ന​ക്കാ​ർ മു​ഴു​വ​ൻ ശ​മ്പ​ള​മി​ല്ലാ​തെ​യാ​ണ് സേ​വ​നം അ​നു​ഷ്ഠി​ക്കു​ന്ന​ത്. നാ​വി​ക​ർ, എ​ൻ​ജി​നീ​യ​ർ​മാ​ർ, ഇ​ല​ക്ട്രീ​ഷ്യ​ൻ​മാ​ർ, ന​ഴ്സു​മാ​ർ, അ​ധ്യാ​പ​ക​ർ, പാ​ച​ക​ക്കാ​ർ തു​ട​ങ്ങി​യ​വ​ർ ഇ​തി​ൽ ഉ​ൾ​പ്പെ​ടും.

സു​ഹൃ​ത്തു​ക്ക​ൾ, കു​ടും​ബാം​ഗ​ങ്ങ​ൾ, പൊ​തു​ജ​ന സം​ഘ​ട​ന​ക​ൾ എ​ന്നി​വ​രി​ൽ​നി​ന്ന്​ സ്പോ​ൺ​സ​ർ​ഷി​പ് സ്വീ​ക​രി​ച്ചാ​ണ് ഇ​വ​ർ ക​പ്പ​ലി​ൽ സേ​വ​നം ചെ​യ്യു​ന്ന​ത്. ഈ​ജി​പ്ത്, ജോ​ർ​ഡ​ൻ, സൗ​ദി അ​റേ​ബ്യ, ഇ​റാ​ഖ് എ​ന്നീ രാ​ജ്യ​ങ്ങ​ൾ സ​ന്ദ​ർ​ശി​ച്ച ശേ​ഷ​മാ​ണ് ക​പ്പ​ൽ പു​തി​യ ഷെ​ഡ്യൂ​ൾ ആ​രം​ഭി​ച്ചി​രി​ക്കു​ന്ന​ത്. ഇ​തു​വ​രെ ഒ​മ്പ​ത് ദ​ശ​ല​ക്ഷം സ​ന്ദ​ർ​ശ​ക​ർ ക​പ്പ​ലി​ലെ​ത്തി. പ​ത്ത് ദ​ശ​ല​ക്ഷം പു​സ്ത​ക​ങ്ങ​ൾ വി​ൽ​പ​ന ന​ട​ത്തി. ലോ​ക​ത്തി​ലെ 70 രാ​ജ്യ​ങ്ങ​ളി​ലെ 140 തു​റ​മു​ഖ​ങ്ങ​ൾ ക​പ്പ​ൽ സ​ന്ദ​ർ​ശി​ച്ചി​രു​ന്നു.

#M.V.LogosHope will arrive in #Oman on #July 13

Next TV

Related Stories
#Araliflower |ഇവിടെയുമുണ്ട്​ അരളിപ്പൂവ്​​; വേണം ജാഗ്രത

May 7, 2024 12:50 PM

#Araliflower |ഇവിടെയുമുണ്ട്​ അരളിപ്പൂവ്​​; വേണം ജാഗ്രത

മ​സ്ക​ത്തി​ലെ​യും സ​ലാ​ല​യി​ലെ​യും വി​വി​ധ പ്ര​ദേ​ശ​ങ്ങ​ളി​ലാ​ണ്​ പൂ​വ്​ കൂ​ടു​ത​ലാ​യു​ള്ള​ത്....

Read More >>
#Remittance | ഇത് അഞ്ചു വർഷത്തിനിടയിലെ ഏറ്റവും കുറവ്; പ്രവാസികളുടെ നാട്ടിലേക്കുള്ള പണമയയ്ക്കൽ കുറഞ്ഞു, റിപ്പോര്‍ട്ട്

Apr 3, 2024 08:53 PM

#Remittance | ഇത് അഞ്ചു വർഷത്തിനിടയിലെ ഏറ്റവും കുറവ്; പ്രവാസികളുടെ നാട്ടിലേക്കുള്ള പണമയയ്ക്കൽ കുറഞ്ഞു, റിപ്പോര്‍ട്ട്

ഈ വർഷം ജനുവരി, ഫെബ്രുവരി മാസങ്ങളിലെ ധന കൈമാറ്റത്തിെൻറ ശരാശരി മൂല്യം 9.87 ശതകോടി റിയാലിലെത്തിയതായാണ് കണക്കുകൾ വ്യക്തമാക്കുന്നതെന്ന് ബന്ധപ്പെട്ടവർ...

Read More >>
#arrest | ഭിക്ഷാടനത്തിനെതിരെ ക്യാമ്പയിന്‍; റമദാനിലെ ആദ്യ ആഴ്ചയില്‍ 45 യാചകര്‍ അറസറ്റില്‍

Mar 26, 2024 04:22 PM

#arrest | ഭിക്ഷാടനത്തിനെതിരെ ക്യാമ്പയിന്‍; റമദാനിലെ ആദ്യ ആഴ്ചയില്‍ 45 യാചകര്‍ അറസറ്റില്‍

രണ്ടാഴ്ച മുമ്പാണ് ഇവര്‍ പിടിയിലായത്. വിസിറ്റ് വിസയിലാണ് ഇവര്‍ രാജ്യത്തെത്തിയത്. ഇവരെ ദുബൈ പബ്ലിക് പ്രോസിക്യൂഷന്...

Read More >>
#Ramdan | റമദാനിൽ മദീന പള്ളിയിൽ വൻ തിരക്ക്; രാത്രി നമസ്കാരങ്ങൾക്കായി എത്തുന്നത് ജനലക്ഷങ്ങൾ

Mar 16, 2024 07:34 AM

#Ramdan | റമദാനിൽ മദീന പള്ളിയിൽ വൻ തിരക്ക്; രാത്രി നമസ്കാരങ്ങൾക്കായി എത്തുന്നത് ജനലക്ഷങ്ങൾ

ഇതോടെ ചരിത്രത്തിലെ ഏറ്റവും വലിയ തിരക്കിനാകും മദീന ഈ റമദാനില്‍ സാക്ഷ്യം...

Read More >>
#ramadan | സൗദി അറേബ്യയില്‍ വ്രതാനുഷ്ഠാനത്തിന് ഇന്ന് തുടക്കം

Mar 11, 2024 12:18 PM

#ramadan | സൗദി അറേബ്യയില്‍ വ്രതാനുഷ്ഠാനത്തിന് ഇന്ന് തുടക്കം

ഫീൽഡ് ബോധവൽക്കരണ പരിപാടികൾ, പഠനക്ലാസ്സുകൾ, സാങ്കേതികവിദ്യ, ആർട്ടിഫിഷ്യൽ ഇൻറലിജൻസ്, ആധുനിക മാധ്യമങ്ങൾ എന്നിവ പ്രയോജനപ്പെടുത്തി റംസാൻ പദ്ധതി...

Read More >>
#arrest | കര്‍ശന പരിശോധന തുടരുന്നു; ഒരാഴ്ചക്കിടെ പിടിയിലായത് 23,040 പ്രവാസി നിയമലംഘകര്‍

Mar 9, 2024 09:33 PM

#arrest | കര്‍ശന പരിശോധന തുടരുന്നു; ഒരാഴ്ചക്കിടെ പിടിയിലായത് 23,040 പ്രവാസി നിയമലംഘകര്‍

ഇങ്ങനെ കുറ്റങ്ങൾ ചെയ്യുന്ന ഏതൊരാൾക്കും 15 വർഷം വരെ തടവും പരമാവധി 10 ലക്ഷം റിയാൽ വരെ പിഴയും ലഭിക്കുമെന്നും ആഭ്യന്തര മന്ത്രാലയം ആവർത്തിച്ച്...

Read More >>
Top Stories