ദുബൈയില്‍ ഏഴ് വ്യത്യസ്ത വാഹനാപകടങ്ങളില്‍ ഏഴുപേര്‍ക്ക് ഗുരുതര പരിക്ക്

 ദുബൈയില്‍ ഏഴ് വ്യത്യസ്ത വാഹനാപകടങ്ങളില്‍ ഏഴുപേര്‍ക്ക് ഗുരുതര പരിക്ക്
Nov 29, 2021 10:51 AM | By Kavya N

ദുബൈ: ദുബൈയില്‍(Dubai) വാരാന്ത്യത്തിലുണ്ടായ ഏഴ് വ്യത്യസ്ത വാഹനാപകടങ്ങളില്‍(road accidents) ഏഴ് പേര്‍ക്ക് ഗുരുതര പരിക്ക്. ഭൂരിഭാഗം വാഹനാപകടങ്ങളും ഗതാഗത നിയമലംഘനങ്ങള്‍(traffic law violation) മൂലമാണുണ്ടായതെന്ന് ദുബൈ ട്രാഫിക് പൊലീസ് ജനറല്‍ വിഭാഗം ആക്ടിങ് ഡയറക്ടര്‍ കേണല്‍ ജുമാ സാലിം ബിന്‍ സുവൈദാന്‍ പറഞ്ഞു.

വ്യാഴാഴ്ച ദുബൈ-അല്‍ ഐന്‍ റോഡില്‍ ഔട്ട്‌ലെറ്റ് മാളിന് മുമ്പിലായിരുന്നു ആദ്യ അപകടം. വാഹനങ്ങള്‍ നിശ്ചിത അകലം പാലിക്കാത്തതിനാല്‍ ട്രക്കുമായി കൂട്ടിയിടിക്കുകയായിരുന്നു. അപകടത്തില്‍ കാറിന്റെ ഡ്രൈവര്‍ക്ക് ഗുരുതര പരിക്കേറ്റു. കാറിന് കാര്യമായ കേടുപാടുകളും ഉണ്ടായി.

ട്രക്കിന് നിസ്സാര കേടുപാടുകള്‍ മാത്രമേ സംഭവിച്ചുള്ളൂ. വ്യാഴാഴ്ച വൈകിട്ട് ഹെസ്സ റോഡില്‍ മോട്ടോര്‍സിറ്റി ക്രോസ് റോഡില്‍ ഒരു മോട്ടോര്‍ സൈക്കിള്‍ ചുവന്ന ലൈറ്റില്‍ നിര്‍ത്തിയിട്ടിരുന്ന ട്രക്കുമായി കൂട്ടിയിടിച്ചാണ് അടുത്ത അപകടമുണ്ടായത്. അപകടത്തില്‍ മോട്ടോര്‍ സൈക്കിള്‍ ഓടിച്ച ആള്‍ക്ക് സാരമായ പരിക്കേറ്റു.

വെള്ളിയാഴ്ച രാവിലെ ഹാപ്പിനസ് റോഡില്‍ ഒരു കാര്‍ ഏഷ്യന്‍ വനിതയെ ഇടിച്ചു വീഴ്ത്തിയിരുന്നു. വനിതയ്ക്ക് ഗുരുതര പരിക്കേറ്റു. അന്ന് രാവിലെ അവീര്‍ റോഡില്‍ ഡ്രാഗന്‍ മാര്‍ട്ടിന് മുമ്പിലായി നടന്ന നാലാമത്തെ അപകടത്തില്‍ വാഹനം റോഡില്‍ നിന്ന് തെന്നിമാറി സിമിന്റ് ബാരിയറില്‍ ഇടിക്കുകയായിരുന്നു.

സമാനമായ രീതിയില്‍ മോട്ടോര്‍ സൈക്കിള്‍ റോഡില്‍ നിന്ന് തെന്നി മാറി സിമിന്റ് ബാരിയറിലിടിച്ചാണ് മറ്റൊരു അപകടമുണ്ടായത്. മോട്ടോര്‍ സൈക്കിള്‍ ഓടിച്ചയാള്‍ക്ക് ഗുരുതര പരിക്കേറ്റു. ശനിയാഴ്ച രാവിലെ ബിസിനസ് ബേ ക്രോസ്സിങ് പാലത്തിലേക്കുള്ള അല്‍ ഖൈല്‍ റോഡിലും മിനാ ജബല്‍ അലി റോഡിലുമാണ് അടുത്ത രണ്ട് അപകടങ്ങള്‍ ഉണ്ടായത്.

ചെറിയ വാഹനം ട്രക്കുമായി കൂട്ടിയിടിച്ചാണ് ഒരു അപകടമുണ്ടായത്. രണ്ടു വാഹനത്തിന്റെ ഡ്രൈവര്‍മാര്‍ക്ക് പരിക്കേറ്റു. ആവശ്യമായ അകലം പാലിക്കാതെ വാഹനങ്ങളോടിക്കുന്നതാണ് അപകടങ്ങള്‍ക്ക് കാരണമെന്ന് കേണല്‍ ജുമാ സാലിം ബിന്‍ സുവൈദാന്‍ വ്യക്തമാക്കി.

Seven people were seriously injured in seven separate road accidents in Dubai

Next TV

Related Stories
#rain |സൗദിയിൽ ജാഗ്രത; ചൊവ്വാഴ്ച വരെ മഴ, സുരക്ഷിത സ്ഥലങ്ങളിലേക്ക് മാറണമെന്ന് അധികൃതര്‍

Apr 26, 2024 11:15 AM

#rain |സൗദിയിൽ ജാഗ്രത; ചൊവ്വാഴ്ച വരെ മഴ, സുരക്ഷിത സ്ഥലങ്ങളിലേക്ക് മാറണമെന്ന് അധികൃതര്‍

ജനറൽ ഡയറക്ടറേറ്റ് ഓഫ് സിവിൽ ഡിഫൻസാണ് ജാഗ്രതാനിർദേശം നൽകിയത്. സുരക്ഷിത സ്ഥലങ്ങളിലേക്ക്...

Read More >>
#accident |ഒമാനിൽ വാഹനാപകടത്തിൽ 2 മലയാളി നഴ്സുമാർക്ക് ദാരുണാന്ത്യം

Apr 25, 2024 08:06 PM

#accident |ഒമാനിൽ വാഹനാപകടത്തിൽ 2 മലയാളി നഴ്സുമാർക്ക് ദാരുണാന്ത്യം

റോഡ് മുറിച്ചുകടക്കുന്നതിനിടെ അഞ്ച് പേരടങ്ങുന്ന സംഘത്തെ വാഹനം...

Read More >>
#arrest | ദു​ർ​മ​ന്ത്ര​വാ​ദ​വും വ്യാ​ജ രോ​ഗ​ശാ​ന്തി അ​വ​കാ​ശ​വാ​ദ​വും ഉ​ന്ന​യി​ച്ച് സ്ത്രീ​ക​ളെ ക​ബ​ളി​പ്പി​ച്ച​യാൾ പിടിയിൽ

Apr 25, 2024 01:13 PM

#arrest | ദു​ർ​മ​ന്ത്ര​വാ​ദ​വും വ്യാ​ജ രോ​ഗ​ശാ​ന്തി അ​വ​കാ​ശ​വാ​ദ​വും ഉ​ന്ന​യി​ച്ച് സ്ത്രീ​ക​ളെ ക​ബ​ളി​പ്പി​ച്ച​യാൾ പിടിയിൽ

സ്ത്രീ​ക​ളു​ടെ വി​ശ്വാ​സം ചൂ​ഷ​ണം ചെ​യ്തു, രോ​ഗ​ശാ​ന്തി​യും ഭാ​ഗ്യ​വും വാ​ഗ്ദാ​നം ചെ​യ്ത്​ തെ​റ്റി​ദ്ധ​രി​പ്പി​ക്കു​ന്ന...

Read More >>
#DEATH | ഹൃദയാഘാതം: പ്രവാസി മലയാളി മദീനയിൽ അന്തരിച്ചു

Apr 25, 2024 07:24 AM

#DEATH | ഹൃദയാഘാതം: പ്രവാസി മലയാളി മദീനയിൽ അന്തരിച്ചു

നിയമ നടപടികൾ പൂർത്തിയാക്കാൻ നവോദയ മദീന രക്ഷാധികാരി നിസാർ കരുനാഗപ്പള്ളിയും മദീന ഏരിയ യുവജന വേദി കൺവീനർ സനു ആലുവയും...

Read More >>
#rain |നാളെ മുതല്‍ ചൊവ്വാഴ്ച വരെ മഴയ്ക്ക് സാധ്യത; ചിലയിടങ്ങളില്‍ കനത്ത മഴ, മുന്നറിയിപ്പ് നൽകി സൗദി അധികൃതർ

Apr 24, 2024 05:30 PM

#rain |നാളെ മുതല്‍ ചൊവ്വാഴ്ച വരെ മഴയ്ക്ക് സാധ്യത; ചിലയിടങ്ങളില്‍ കനത്ത മഴ, മുന്നറിയിപ്പ് നൽകി സൗദി അധികൃതർ

മക്കയിലും സമീപ പ്രദേശങ്ങളിലും കനത്ത മഴയും റിയാദ്, വാദി അല്‍ ദവാസിര്‍, അല്‍ സുലൈയില്‍ എന്നിവിടങ്ങളില്‍ മിതമായ മഴയും...

Read More >>
#arrest |സൂചി കൊണ്ട് കുട്ടിയെ കുത്തിയെന്ന് പരാതി; സ്കൂൾ ജീവനക്കാരിയായ പ്രവാസി യുവതി അറസ്റ്റിൽ

Apr 24, 2024 03:37 PM

#arrest |സൂചി കൊണ്ട് കുട്ടിയെ കുത്തിയെന്ന് പരാതി; സ്കൂൾ ജീവനക്കാരിയായ പ്രവാസി യുവതി അറസ്റ്റിൽ

സ്കൂളിലെ ക്ലിനിക്കിൽ നിന്ന് ലഭിച്ച സൂചി വച്ച് കുട്ടിയെ കുത്തിയെന്നാണ് രക്ഷിതാവിൻറെ പരാതി....

Read More >>
Top Stories