കുവൈത്ത് സിറ്റി: (gccnews.com) കുവൈത്തിൽ മദ്യ നിർമ്മാണം നടത്തിയ മൂന്ന് പ്രവാസികളെ അറസ്റ്റ് ചെയ്തു.
സാൽമിയയിലെ ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ ഡിപ്പാർട്ട്‌മെൻറിലെ ഉദ്യോഗസ്ഥരാണ് ഇവരെ അറസ്റ്റ് ചെയ്തത്.
പ്രാദേശികമായി ഉൽപ്പാദിപ്പിച്ച 213 കുപ്പി മദ്യവുമായാണ് പ്രതികൾ പിടിയിലായത്. ടാക്‌സിയിൽ നിന്ന് മറ്റൊരു വാഹനത്തിലേക്ക് മദ്യക്കുപ്പികൾ മാറ്റാൻ ശ്രമിക്കുന്നതിനിടെയാണ് ഇവർ പിടിയിലായത്.
ഒഴിഞ്ഞ സ്ഥലത്ത് മറ്റൊരു കാറിനോട് ചേർന്ന് പാർക്ക് ചെയ്തിരിക്കുന്ന ടാക്സി കണ്ടതോടെ പട്രോളിഗ് വിഭാഗത്തിന് സംശയം തോന്നി.
ഉദ്യോഗസ്ഥർ ടാക്‌സിക്ക് സമീപമെത്തിയപ്പോൾ പ്രതികൾ രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും സാഹസികമായി പ്രവാസികളെ അറസ്റ്റ് ചെയ്യുകയായിരുന്നുവെന്ന് അധികൃതർ പറഞ്ഞു.
ചോദ്യം ചെയ്യലിൽ, വിൽപനയ്ക്കായി മദ്യം നിർമ്മിച്ചതാണെന്നും ഹോം ഡെലിവറിയായി ഒരു കുപ്പി 10 ദിനാറിനാണ് വിൽക്കുന്നതെന്നും പ്രതികൾ സമ്മതിച്ചു.
#Alcohol #produced #delivered #home #via #home #delivery; #Three #expatriates #arrested #bottles #liquor