---
title: "ഒ​മി​ക്രോ​ൺ റി​പ്പോ​ർ​ട്ട്​ ചെ​യ്​​തി​ട്ടി​ല്ല –സൗ​ദി ആ​രോ​ഗ്യ മ​ന്ത്രാ​ല​യം "
english_title: "Not reported by Omicron - Saudi Ministry of Health"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/13417/not-reported-by-omicron-saudi-ministry-of-health"
published_at: "2021-11-29T13:12:00+05:30"
category: "Life & Arabia"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61a484a508bf3_omi.jpg"
keywords: []
---

# ഒ​മി​ക്രോ​ൺ റി​പ്പോ​ർ​ട്ട്​ ചെ​യ്​​തി​ട്ടി​ല്ല –സൗ​ദി ആ​രോ​ഗ്യ മ​ന്ത്രാ​ല​യം 

> **Lead Summary:** **ജി​ദ്ദ: **കോ​വി​ഡി​ന്റെ പു​തി​യ വ​ക​ഭേ​ദ​മാ​യ ഒ​മി​ക്രോ​ൺ സൗ​ദി​യി​ൽ ഇ​തു​വ​രെ റി​പ്പോ​ർ​ട്ട്​ ചെ​യ്​​തി​ട്ടി​ല്ലെ​ന്നും തു​ട​ർ​ന​ട​പ​ടി​ക​ളും നി​രീ​ക്ഷ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ളും ശ​ക്ത​മാ​യി തു​ട​രു​ന്നു​ണ്ടെ​ന്നും​ പൊ​തു ആ​രോ​ഗ്യ അ​തോ​റി​റ്റി ചീ​ഫ്​ എ​ക്​​സി​ക്യൂ​ട്ടി​വ്​ ഓഫി​സ​ർ ഡോ. ​അ​ബ്​​ദു​ല്ല അ​ൽ ഖു​വൈ​സാ​നി പ​റ​ഞ്ഞു.ദ​ക്ഷി​ണാ​ഫ്രി​ക്ക​യി​ലും നി​ര​വ​ധി ആ​ഫ്രി​ക്ക​ൻ രാ​ജ്യ​ങ്ങ​ളി​ലും മ​റ്റും​ ഒ​മി​ക്രോ​ൺ ക​ണ്ടെ​ത്തി​യ​തി​നെ തു​ട​ർ​ന്ന്​ ലോ​കാ​രോ​ഗ്യ സം​ഘ​ട​ന ആ​ശ​ങ്ക പ്ര​ക​ടി​പ്പി​ച്ചി​ട്ടു​ണ്ട്.

## Article Content

**ജി​ദ്ദ: **കോ​വി​ഡി​ന്റെ പു​തി​യ വ​ക​ഭേ​ദ​മാ​യ ഒ​മി​ക്രോ​ൺ സൗ​ദി​യി​ൽ ഇ​തു​വ​രെ റി​പ്പോ​ർ​ട്ട്​ ചെ​യ്​​തി​ട്ടി​ല്ലെ​ന്നും തു​ട​ർ​ന​ട​പ​ടി​ക​ളും നി​രീ​ക്ഷ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ളും ശ​ക്ത​മാ​യി തു​ട​രു​ന്നു​ണ്ടെ​ന്നും​ പൊ​തു ആ​രോ​ഗ്യ അ​തോ​റി​റ്റി ചീ​ഫ്​ എ​ക്​​സി​ക്യൂ​ട്ടി​വ്​ ഓഫി​സ​ർ ഡോ. ​അ​ബ്​​ദു​ല്ല അ​ൽ ഖു​വൈ​സാ​നി പ​റ​ഞ്ഞു.ദ​ക്ഷി​ണാ​ഫ്രി​ക്ക​യി​ലും നി​ര​വ​ധി ആ​ഫ്രി​ക്ക​ൻ രാ​ജ്യ​ങ്ങ​ളി​ലും മ​റ്റും​ ഒ​മി​ക്രോ​ൺ ക​ണ്ടെ​ത്തി​യ​തി​നെ തു​ട​ർ​ന്ന്​ ലോ​കാ​രോ​ഗ്യ സം​ഘ​ട​ന ആ​ശ​ങ്ക പ്ര​ക​ടി​പ്പി​ച്ചി​ട്ടു​ണ്ട്.

പു​തി​യ വൈ​റ​സ്​ വ​ക​ഭേ​ദ​ത്തെ പ്ര​തി​രോ​ധി​ക്കാ​നും വ്യാ​പ​നം ത​ട​യാ​നും ആ​രോ​ഗ്യ പ്ര​തി​രോ​ധ വി​ഭാ​ഗം വേ​ണ്ട മു​ൻ​ക​രു​ത​ൽ ന​ട​പ​ടി​ക​ൾ സം​ബ​ന്ധി​ച്ച്​ നി​ര​ന്ത​രം അ​വ​ലോ​ക​നം ചെ​യ്യു​ന്നു​ണ്ടെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. മു​ഴു​വ​നാ​ളു​ക​ളും പ്ര​തി​രോ​ധ​ന​ട​പ​ടി​ക​ൾ പാ​ലി​ക്ക​ണം. രാ​ജ്യ​ത്തെ 97 ശ​ത​മാ​നം കോ​വി​ഡ്​ രോ​ഗി​ക​ളും വാ​ക്​​സി​ൻ എ​ടു​ക്കാ​ത്ത​വ​രോ ഒ​രു ഡോ​സ്​ മാ​ത്രം എ​ടു​ത്ത​വ​രോ ആ​ണെ​ന്നും ഡോ. ​അ​ൽ​ഖു​വൈ​സാ​നി പ​റ​ഞ്ഞു.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/13417/not-reported-by-omicron-saudi-ministry-of-health)