കോവിഡ് മുക്തി പട്ടികയിൽ യു.എ.ഇ ഒന്നാം സ്ഥാനത്ത്

കോവിഡ് മുക്തി പട്ടികയിൽ യു.എ.ഇ ഒന്നാം സ്ഥാനത്ത്
Dec 1, 2021 03:46 PM | By Divya Surendran

ദുബൈ: ആഗോള കോവിഡ് മുക്തി പട്ടികയിൽ യു.എ.ഇ ഒന്നാം സ്ഥാനത്ത്. കോവിഡിനെ പ്രതിരോധിച്ച് ശക്തമായി തിരിച്ചുവന്ന രാജ്യങ്ങളെ കുറിച്ച് ബ്ലൂംബെർഗ് തയാറാക്കിയ പട്ടികയിലാണ് യു.എ.ഇ ഒന്നാം സ്ഥാന​ത്തെത്തിയത്. രണ്ടാം സ്ഥാനം ചിലിയും മൂന്നാം സ്ഥാനം ഫിൻലൻഡും നേടി.

സമ്പൂർണ വാക്സിനേഷൻ ഉൾപ്പെടെ കോവിഡിനെ പ്രതിരോധിച്ച് തിരിച്ചുവരാൻ രാജ്യങ്ങൾ കൈകൊണ്ട നടപടികളെ ആധാരമാക്കിയാണ് ബ്ലൂംബെർഗ് കോവിഡ് റിസൈലൻസ് പട്ടിക തയാറാക്കിയത്. മുഴുവൻ മാനദണ്ഡങ്ങളിലും മികച്ച നിലവാരത്തിലാണ് യു.എ.ഇ ഒന്നാമതെത്തിയത്​. 100ൽ 203 ആണ് യു.എ.ഇയുടെ വാക്സിനേഷൻ നിരക്ക്.

ജനസംഖ്യയിൽ ഏതാണ്ട് മുഴുവൻ പേർക്കും രണ്ട് ഡോസ് വാക്സിനും നൽകാൻ യു.എ.ഇക്ക് കഴിഞ്ഞു. വാക്സിൻ സ്വീകരിച്ചവർക്ക് ഏറ്റവും കൂടുതൽ വിമാന റൂട്ടുകൾ തുറന്നു കൊടുത്ത രാജ്യങ്ങളുടെ പട്ടികയിലും യു.എ.ഇ ഒന്നാമതുണ്ട്. 406 വിമാന റൂട്ടുകൾ യു.എ.ഇ തുറന്നിട്ടുണ്ട്. ലോക്ഡൗൺ ആഘാതം ഏറ്റവും കുറഞ്ഞ രാജ്യങ്ങളുടെ പട്ടികയിലും യു.എ.ഇ മുൻനിരയിലുണ്ട്. പട്ടികയിലെ ആദ്യപത്തിലുള്ള ഏക ഗൾഫ് രാജ്യവും യു.എ.ഇയാണ്.

UAE tops covid liberation list

Next TV

Related Stories
സൗദിയില്‍ ഇനി അതിവേഗ ട്രെയിനുകള്‍ സ്ത്രീകള്‍ ഓടിക്കും

Aug 7, 2022 10:03 PM

സൗദിയില്‍ ഇനി അതിവേഗ ട്രെയിനുകള്‍ സ്ത്രീകള്‍ ഓടിക്കും

സൗദിയില്‍ ഇനി അതിവേഗ ട്രെയിനുകള്‍ സ്ത്രീകള്‍ ഓടിക്കും. 31 സ്വദേശി...

Read More >>
ഇന്ത്യയില്‍ നിന്നുള്ള മുഴുവന്‍ ഹജ്ജ് തീര്‍ഥാടകരും മക്കയിലെത്തി

Jul 4, 2022 07:30 PM

ഇന്ത്യയില്‍ നിന്നുള്ള മുഴുവന്‍ ഹജ്ജ് തീര്‍ഥാടകരും മക്കയിലെത്തി

ആദ്യ സംഘങ്ങളെല്ലാം മദീന വഴിയാണ് വന്നത്. ഇന്ത്യയില്‍ നിന്ന് നേരിട്ട് മദീനയില്‍ ഇറങ്ങി അവിടെ പ്രവാചകന്റെ പള്ളിയും ഖബറിടവും മറ്റ് ചരിത്രസ്ഥലങ്ങളും...

Read More >>
സ്‌കൂട്ടറിൽ ഗള്‍ഫ് സന്ദര്‍ശിക്കുന്ന മലയാളി യുവാക്കള്‍ക്ക് സ്വീകരണം

Jun 30, 2022 03:00 PM

സ്‌കൂട്ടറിൽ ഗള്‍ഫ് സന്ദര്‍ശിക്കുന്ന മലയാളി യുവാക്കള്‍ക്ക് സ്വീകരണം

ഇരുപത്തി രണ്ട് വർഷം പഴക്കമുള്ള ബജാജ് ചേതക്ക് സ്‌കൂട്ടറിൽ മിഡിൽ ഈസ്റ്റിൽ സന്ദർശനം നടത്തുന്ന കാസർകോട് സ്വദേശികളായ ബിലാൽ, അഫ്സൽ എന്നിവർക്ക് ഒമാനിലെ...

Read More >>
ഫുഡ് ഡെലിവറി ഇനി കാറിലാക്കാൻ നിർദേശം

Jun 26, 2022 02:06 PM

ഫുഡ് ഡെലിവറി ഇനി കാറിലാക്കാൻ നിർദേശം

ഫുഡ് ഡെലിവറി ആപ്ലിക്കേഷനുകൾ ഉപകാരപ്രദമാണെങ്കിലും ആരോഗ്യം, വ്യക്തിഗത ശുചിത്വം, ഡെലിവറി ജീവനക്കാരുടെ സേഫ്റ്റി എന്നിവ കൂടി...

Read More >>
മൂന്നര വർഷം മുമ്പ് സൗദി അറേബ്യയിൽ കാണാതായ  മലയാളി വനിതയെ നാട്ടിലെത്തിച്ചു

Jun 22, 2022 03:46 PM

മൂന്നര വർഷം മുമ്പ് സൗദി അറേബ്യയിൽ കാണാതായ മലയാളി വനിതയെ നാട്ടിലെത്തിച്ചു

സൗദി അറേബ്യയിൽ വീട്ടുജോലിക്ക് എത്തി കാണാതായ മലയാളി വനിതയെ സാമൂഹിക പ്രവർത്തകർ കണ്ടെത്തി നാട്ടിലേക്ക് അയച്ചു....

Read More >>
പോണ്‍ അഡിക്ഷന്‍ കുറയ്ക്കാൻ പുതിയ പദ്ധതിയുമായി സൗദി

Mar 1, 2022 09:26 PM

പോണ്‍ അഡിക്ഷന്‍ കുറയ്ക്കാൻ പുതിയ പദ്ധതിയുമായി സൗദി

നൂറ് ദിവസത്തിനുള്ളില്‍ പോണ്‍ അഡിക്ഷന്‍ കുറയ്ക്കാന്‍ പുതിയ പദ്ധതിക്ക് തുടക്കമിട്ട് സൗദി...

Read More >>
Top Stories