#planeticket | പ്രവാസികള്‍ക്ക് തിരിച്ചടി; വിമാന ടിക്കറ്റ് നിരക്കിൽ നിലപാട് അറിയിച്ച് കേന്ദ്രം

#planeticket | പ്രവാസികള്‍ക്ക് തിരിച്ചടി; വിമാന ടിക്കറ്റ് നിരക്കിൽ നിലപാട് അറിയിച്ച് കേന്ദ്രം
Aug 12, 2023 07:38 PM | By Vyshnavy Rajan

ന്യൂഡൽഹി : (gccnews.in ) ഗള്‍ഫ് നാടുകളിലേക്കും വിദേശ രാജ്യങ്ങളില്‍ നിന്നും കേരളത്തിലേക്കുമുള്ള വിമാന ടിക്കറ്റ് നിരക്ക് വര്‍ധിച്ച സാഹചര്യത്തില്‍ ദുരിതത്തിലായിരിക്കുകയാണ് പ്രവാസി മലയാളികള്‍. ടിക്കറ്റ് നിരക്ക് ഉയരുന്നത് പ്രവാസികള്‍ക്ക് തിരിച്ചടിയാകുകയാണ്.

ഇതിന്‍റെ പശ്ചാത്തലത്തില്‍ ഓണം സീസണിൽ വിദേശ രാജ്യങ്ങളിൽ നിന്നും കേരളത്തിലേക്കുള്ള വിമാന ടിക്കറ്റ് നിരക്ക് വർധനവ് നിയന്ത്രിക്കാൻ ഇടപെടണമെന്ന് കേരളം കേന്ദ്രത്തോട് ആവശ്യപ്പെട്ടെങ്കിലും കേന്ദ്ര സർക്കാർ ഇത് നിരസിച്ചു.

മുഖ്യമന്ത്രി പിണറായി വിജയൻ നൽകിയ കത്തിനുള്ള മറുപടിയിൽ സിവിൽ വ്യോമയാന മന്ത്രി ജ്യോതിരാദിത്യ സിന്ധ്യ ഇക്കാര്യം വിശദമാക്കി.

ടിക്കറ്റ് നിരക്ക് നിശ്ചയിക്കാനുള്ള അവകാശവും അധികാരവും വിമാനക്കമ്പനികൾക്കാണ്. ഓണസമയത്ത് മറ്റുള്ള സമയത്തേക്കാൾ 9.77 ശതമാനം വർദ്ധനവ് മാത്രമേയുള്ളൂ.

ഡൈനാമിക് പ്രൈസിംഗ് രീതിയായതിനാൽ യാത്രക്കാർ നേരത്തെ ടിക്കറ്റ് ബുക്ക് ചെയ്യുക മാത്രമേ മാർഗമുള്ളൂവെന്ന് സിന്ധ്യ മുഖ്യമന്ത്രിക്കുള്ള കത്തിൽ വ്യക്തമാക്കി.

ഓരോ അപേക്ഷയും പ്രത്യേകമായി പരിഗണിച്ചു കൊണ്ടാണ് ചാർട്ടർ വിമാനങ്ങൾ അനുവദിക്കുന്നതെന്നും വ്യോമയാന മന്ത്രി മറുപടിയിൽ വ്യക്തമാക്കി.

അമിത വിമാനയാത്രാ നിരക്ക് നിയന്ത്രിക്കണമെന്നും ചട്ടങ്ങൾക്കനുസരിച്ച് ചാർട്ടേഡ് വിമാനങ്ങൾ ഓപ്പറേറ്റ് ചെയ്യാൻ അനുവദിക്കണമെന്നും ആവശ്യപ്പെട്ട് മുഖ്യമന്ത്രി മാർച്ച് 30 ന് പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും കത്തയച്ചിരുന്നു.

#planeticket #Backlash #expatriates #Center #announced #stand #air #ticket #prices

Next TV

Related Stories
#death |ഹൃദയാഘാതം; പ്രവാസി മലയാളി  ബഹ്റൈനിൽ അന്തരിച്ചു

May 1, 2024 08:30 PM

#death |ഹൃദയാഘാതം; പ്രവാസി മലയാളി ബഹ്റൈനിൽ അന്തരിച്ചു

മൃതദേഹം കിങ് ഹമദ് ഹോസ്പിറ്റൽ...

Read More >>
#accident | റോഡരികിലൂടെ നടന്നപ്പോൾ പാഞ്ഞെത്തിയ കാർ ഇടിച്ചുതെറുപ്പിച്ചു; കൗമാരക്കാരന്‍റ അശ്രദ്ധ പ്രവാസിയുടെ ജീവനെടുത്തു

May 1, 2024 07:20 PM

#accident | റോഡരികിലൂടെ നടന്നപ്പോൾ പാഞ്ഞെത്തിയ കാർ ഇടിച്ചുതെറുപ്പിച്ചു; കൗമാരക്കാരന്‍റ അശ്രദ്ധ പ്രവാസിയുടെ ജീവനെടുത്തു

സ്വന്തമായി കാർപെന്റർ ജോലികൾ എടുത്തു ചെയ്തുകൊടുത്തു ജീവിയ്ക്കുന്ന അദ്ദേഹത്തിന്റെ മകനും, അനന്തിരവനും ജോലിയിൽ സഹായത്തിന്...

Read More >>
#arrest | തൊഴിൽ നിയമം ലംഘിച്ചു; ഒമാനിൽ പതിനാല് പ്രവാസികൾ അറസ്റ്റിൽ

May 1, 2024 07:12 PM

#arrest | തൊഴിൽ നിയമം ലംഘിച്ചു; ഒമാനിൽ പതിനാല് പ്രവാസികൾ അറസ്റ്റിൽ

പിടിയിലായ പതിനാലുപേർക്കുമെതിരെയുള്ള നിയമ നടപടികൾ സ്വീകരിച്ചതായും റോയൽ ഒമാൻ പൊലീസ് പുറത്തിറക്കിയിട്ടുള്ള പ്രസ്താവനയിൽ...

Read More >>
#heavyrain | നാളെ ഇടിയോട് കൂടിയ കനത്ത മഴയ്ക്കും ശക്തമായ കാറ്റിനും സാധ്യത; മുന്നറിയിപ്പ് നൽകി അധികൃതർ

May 1, 2024 05:32 PM

#heavyrain | നാളെ ഇടിയോട് കൂടിയ കനത്ത മഴയ്ക്കും ശക്തമായ കാറ്റിനും സാധ്യത; മുന്നറിയിപ്പ് നൽകി അധികൃതർ

കനത്ത മഴയുള്ളപ്പോള്‍ വാദികള്‍ മുറിച്ചു കടക്കരുതെന്നും താഴ്ന്ന പ്രദേശങ്ങളിലും മുന്നറിയിപ്പുള്ള സമയങ്ങളില്‍ കടലിലും ഇറങ്ങരുതെന്ന് അതോറിറ്റി...

Read More >>
#holiday | കാലാവസ്ഥ കേന്ദ്രത്തിന്‍റെ ജാഗ്രതാ മുന്നറിയിപ്പ്; എല്ലാ സ്കൂളുകള്‍ക്കും അവധി, പ്രഖ്യാപനവുമായി റിയാദ് അധികൃതര്‍

May 1, 2024 01:51 PM

#holiday | കാലാവസ്ഥ കേന്ദ്രത്തിന്‍റെ ജാഗ്രതാ മുന്നറിയിപ്പ്; എല്ലാ സ്കൂളുകള്‍ക്കും അവധി, പ്രഖ്യാപനവുമായി റിയാദ് അധികൃതര്‍

മഴയുടെ സാഹചര്യത്തില്‍ സുരക്ഷ ഉറപ്പാക്കാന്‍ വേണ്ടിയാണ് വിദ്യാഭ്യാസ വകുപ്പിന്‍റെ ഈ...

Read More >>
#rain | രാ​ജ്യ​ത്ത് വ്യാ​പ​ക​മാ​യ മ​ഴ​ക്കും ശ​ക്ത​മാ​യ കാ​റ്റി​നും സാ​ധ്യ​ത​യെ​ന്ന് കാ​ലാ​വ​സ്ഥ വകുപ്പ്

May 1, 2024 11:11 AM

#rain | രാ​ജ്യ​ത്ത് വ്യാ​പ​ക​മാ​യ മ​ഴ​ക്കും ശ​ക്ത​മാ​യ കാ​റ്റി​നും സാ​ധ്യ​ത​യെ​ന്ന് കാ​ലാ​വ​സ്ഥ വകുപ്പ്

പൊ​തു​ജ​ന​ങ്ങ​ൾ ജാ​ഗ്ര​ത പാ​ലി​ക്ക​ണ​മെ​ന്നും കാ​ലാ​വ​സ്ഥ പെ​ട്ടെ​ന്ന് മാ​റാ​ൻ സാ​ധ്യ​ത​യു​ള്ള​തി​നാ​ൽ വാ​ഹ​ന​മോ​ടി​ക്കു​ന്ന​വ​രും...

Read More >>
Top Stories