റിയാദ്: സൗദി അറേബ്യയില്‍ ദേശീയ കാലാവസ്ഥ കേന്ദ്രം കനത്ത മഴ പ്രവചിച്ച സാഹചര്യത്തില്‍ സ്കൂളുകള്‍ക്ക് അവധി നല്‍കി റിയാദ് അധികൃതര്‍. റിയാദ് മേഖലയിലെ വിദ്യാഭ്യാസ വകുപ്പാണ് എല്ലാ സ്കൂളുകള്‍ക്കും ഇന്ന് (ബുധന്‍) അവധി പ്രഖ്യാപിച്ചത്.
സ്കൂളുകള്‍ അടച്ചിടുമെങ്കിലും വിദ്യാര്‍ത്ഥികള്‍ക്ക് മദ്രസാതി, റാവ്ദതി പ്ലാറ്റ്ഫോമുകള്‍ ഉള്‍പ്പെടെയുള്ള അംഗീകൃത പ്ലാറ്റ്ഫോമുകളിലൂടെ വിദൂര പഠനം നടത്തും. മഴയുടെ സാഹചര്യത്തില്‍ സുരക്ഷ ഉറപ്പാക്കാന്‍ വേണ്ടിയാണ് വിദ്യാഭ്യാസ വകുപ്പിന്‍റെ ഈ തീരുമാനം.
വിദ്യാര്‍ത്ഥികള്‍ക്ക് പുറമെ മേഖലയിലെ വിദ്യാഭ്യാസ വകുപ്പിന് കീഴിലെ സ്കൂളുകളിലെ അധ്യാപകര്‍, അഡ്മിനിസ്ട്രേറ്റീവ് സ്റ്റാഫ് എന്നിവര്‍ക്കും തീരുമാനം ബാധകമാണെന്ന് അധികൃതര്‍ എക്സ് പ്ലാറ്റ്ഫോമിലൂടെ അറിയിച്ചു.
#holiday #announced #schools #riyadh #person #classes #suspended