#Yellowalert | യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു; യുഎഇയുടെ ഈ പ്രദേശങ്ങളിൽ താമസിക്കുന്നവർ അധിക ജാഗ്രത പുലര്‍ത്തണമെന്ന് നിർദ്ദേശം

#Yellowalert | യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു; യുഎഇയുടെ ഈ പ്രദേശങ്ങളിൽ താമസിക്കുന്നവർ അധിക ജാഗ്രത പുലര്‍ത്തണമെന്ന് നിർദ്ദേശം
Apr 30, 2024 04:43 PM | By VIPIN P V

അബുദാബി: (gccnews.com) മഴ പെയ്യാനുള്ള സാധ്യത കണക്കിലെടുത്ത് യുഎഇയുടെ ചില ഭാഗങ്ങളില്‍ യെല്ലോ അലര്‍ട്ട് പുറപ്പെടുവിച്ചു.

പ്രത്യേകിച്ച് റാസല്‍ഖൈമയുടെയും ഫുജൈറയുടെയും കിഴക്ക്, വടക്ക് പ്രദേശങ്ങളില്‍ താമസിക്കുന്ന ആളുകള്‍ ഇന്ന് ഉച്ച മുതല്‍ വൈകുന്നേരം വരെ വീടിന് പുറത്തിറങ്ങുമ്പോള്‍ അധിക ജാഗ്രത പുലര്‍ത്തണമെന്ന് അധികൃതര്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

മഴ മുന്നറിപ്പിന്‍റെ പശ്ചാത്തലത്തില്‍ ഇവിടങ്ങളില്‍ യെല്ലോ അലര്‍ട്ട് പുറപ്പെടുവിച്ചിട്ടുണ്ട്.

ഈ പ്രദേശങ്ങളില്‍ രാവിലെ 12.30 മുതല്‍ രാത്രി 8 മണി വരെ മേഘാവൃതമായ അന്തരീക്ഷമാണെന്ന് നാഷണല്‍ സെന്‍റര്‍ ഓഫ് മെറ്റീരിയോളജി അറിയിച്ചിട്ടുണ്ട്.

കിഴക്കന്‍ തീരത്ത് ശക്തമായ കാറ്റ് വീശാനും സാധ്യതയുണ്ട്. മണിക്കൂറില്‍ 40 കിലോമീറ്റര്‍ വരെ വേഗത്തില്‍ കാറ്റ് വീശിയേക്കാം. വരും ദിവസങ്ങളില്‍ രാജ്യത്ത് അസ്ഥിരമായ കാലാവസ്ഥ ആയിരിക്കുമെന്ന് അധികൃതര്‍ നേരത്തെ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

അതേസമയം യുഎഇയുടെ വിവിധ ഭാഗങ്ങളില്‍ തിങ്കളാഴ്ച ശക്തമായ മഴ ലഭിച്ചിരുന്നു. റാസല്‍ഖൈമ, ഫുജൈറ എമിറേറ്റുകളിലാണ് കനത്ത മഴ പെയ്തത്. അജ്മാന്‍, ഷാര്‍ജ എമിറേറ്റുകളിലെ വിവിധയിടങ്ങളിലും മഴ ലഭിച്ചു.

റാസല്‍ഖൈമയുടെ ചില പ്രദേശങ്ങളില്‍ തിങ്കളാഴ്ച ആലിപ്പഴ വര്‍ഷവുമുണ്ടായി. ഖോര്‍ഫക്കാന്‍, അല്‍ അരയ്ന്‍, മുവൈല, മെലിഹക്ക് സമീപ പ്രദേശങ്ങള്‍, ഷാര്‍ജ അന്താരാഷ്ട്ര വിമാനത്താവളം എന്നിവിടങ്ങളിലും വിവിധ തീവ്രതകളില്‍ മഴ ലഭിച്ചു.

ദുബൈയുടെ ചില ഉള്‍പ്രദേശങ്ങളായ അല്‍ ലിസൈ, ജബല്‍ അലി എന്നിവിടങ്ങളിലും മിതമായ തോതില്‍ മഴ പെയ്തു. പ​ര്‍വ്വത പ്ര​ദേ​ശ​ങ്ങ​ളി​ലും ദൈ​ദ്​ മേ​ഖ​ല​യി​ലും ക​ന​ത്ത മ​ഴ രേ​ഖ​പ്പെ​ടു​ത്തി.

മ​ല​നി​ര​ക​ളോ​ടു​ചേ​ര്‍ന്ന താ​ഴ്വാ​ര​ങ്ങ​ളി​ല്‍ മ​ല​വെ​ള്ള​പ്പാ​ച്ചി​ലും റി​പ്പോ​ര്‍ട്ട് ചെ​യ്യ​പ്പെ​ട്ടു. അ​സ്ഥി​ര കാ​ലാ​വ​സ്ഥ പരിഗണിച്ച് റാ​സ​ല്‍ഖൈ​മ​യി​ലെ വി​ദ്യാ​ല​യ​ങ്ങ​ളെ​ല്ലാം ഉ​ച്ച​ക്ക് 12 മ​ണി​യോ​ടെ അ​ധ്യ​യ​നം അ​വ​സാ​നി​പ്പിച്ചിരുന്നു.

#Yellowalert #declared; #Residents #these #areas #UAE #advised #exercise #extra #caution

Next TV

Related Stories
#BahrainAirport | പ്ര​വാ​സി​ക​ൾ ശ്ര​ദ്ധി​ക്കു​ക; ബ​ഹ്റൈ​ൻ എ​യ​ർ​പോ​ർ​ട്ടി​ൽ ന​ട​പ​ടി​ക്ര​മ​ങ്ങ​ളി​ൽ മാ​റ്റം

Nov 27, 2024 09:02 PM

#BahrainAirport | പ്ര​വാ​സി​ക​ൾ ശ്ര​ദ്ധി​ക്കു​ക; ബ​ഹ്റൈ​ൻ എ​യ​ർ​പോ​ർ​ട്ടി​ൽ ന​ട​പ​ടി​ക്ര​മ​ങ്ങ​ളി​ൽ മാ​റ്റം

ചെ​റി​യ സാ​മ്പ​ത്തി​ക ബാ​ധ്യ​ത ആ​ണെ​ങ്കി​ൽ പോ​ലും അ​വ വ​രു​ത്തി​യി​ട്ടു​ള്ള​വ​ർ അ​ത​ട​ച്ച് തീ​ർ​ത്ത​തി​നു​ശേ​ഷം മാ​​ത്രം...

Read More >>
#farooqyusafalmoyadhu | മലയാളികൾക്ക്  അടക്കം ആയിരങ്ങൾക്ക് ജോലി നൽകിയ വ്യവസായി ഫറൂഖ് യൂസഫ് അൽമൊയായദ്  വിടവാങ്ങി

Nov 27, 2024 03:22 PM

#farooqyusafalmoyadhu | മലയാളികൾക്ക് അടക്കം ആയിരങ്ങൾക്ക് ജോലി നൽകിയ വ്യവസായി ഫറൂഖ് യൂസഫ് അൽമൊയായദ് വിടവാങ്ങി

മലയാളികൾക്ക് അടക്കം ആയിരങ്ങൾക്ക് ജോലി നൽകിയ ഫറൂഖ് യൂസഫ് അൽമൊയായദ് (80) അന്തരിച്ചു....

Read More >>
#arrest |  ഷോപ്പിങ് മാളിൽ കറങ്ങി നടക്കും, തിരക്കിൽ തനിസ്വരൂപം പുറത്തുവരും;  പരാതിക്ക് പിന്നാലെ പ്രവാസിയെ പൊക്കി കുവൈത്ത് പൊലീസ്

Nov 27, 2024 01:15 PM

#arrest | ഷോപ്പിങ് മാളിൽ കറങ്ങി നടക്കും, തിരക്കിൽ തനിസ്വരൂപം പുറത്തുവരും; പരാതിക്ക് പിന്നാലെ പ്രവാസിയെ പൊക്കി കുവൈത്ത് പൊലീസ്

മോശം ആംഗ്യങ്ങൾ കാണിച്ചതിന് സാല്‍വ ഡിറ്റക്ടീവുകള്‍ ശനിയാഴ്ചയാണ് അറബ് പ്രവാസിയെ അറസ്റ്റ്...

Read More >>
#busservice | ദുബായിൽ 29 മുതൽ മൂന്ന് പുതിയ ബസ് റൂട്ടുകൾ

Nov 26, 2024 08:59 PM

#busservice | ദുബായിൽ 29 മുതൽ മൂന്ന് പുതിയ ബസ് റൂട്ടുകൾ

റൂട്ട് 108 വെള്ളി, ശനി, ഞായർ, പൊതു അവധി ദിവസങ്ങളിലും പ്രത്യേക പരിപാടികളുള്ളപ്പോഴും...

Read More >>
Top Stories

News Roundup