#OMAN | മൈനകളെയും കാക്കകളെയും തുരത്താനുള്ള രണ്ടാം ഘട്ട ക്യാമ്പയിൻ തിങ്കളാഴ്ച തുടങ്ങും

#OMAN | മൈനകളെയും കാക്കകളെയും തുരത്താനുള്ള രണ്ടാം ഘട്ട ക്യാമ്പയിൻ തിങ്കളാഴ്ച തുടങ്ങും
Sep 4, 2023 10:07 PM | By Vyshnavy Rajan

മസ്‌കറ്റ് : (gccnews.in ) ഒമാന്റെ പരിസ്ഥിതിക്കും കാര്‍ഷിക വിളകള്‍ക്കും ഭീഷണിയാകുന്ന മൈനകളെയും കാക്കകളെയും തുരത്താനുള്ള രണ്ടാം ഘട്ട ക്യാമ്പയിന്‍ ദോഫാര്‍ ഗവര്‍ണറേറ്റില്‍ തിങ്കളാഴ്ച തുടങ്ങും.

ആദ്യ ഘട്ടത്തില്‍ 60,320 മൈനകളെയും 43,753 ഇന്ത്യന്‍ കാക്കകളുമടക്കം 1,04,073 പക്ഷികളയാണ് ഇല്ലാതാക്കിയത്. സെപ്തംബര്‍ നാലു മുതല്‍ ഏഴു വരെ സദ, 10-15 വരെ മിര്‍ബാത്ത്, 17-28 വരെ താഖ എന്നീ പ്രദേശങ്ങളിലാണ് പക്ഷികളെ തുരത്താനുള്ള ശ്രമങ്ങള്‍ നടക്കുക.

രണ്ടാം ഘട്ട ക്യാമ്പയിനിന്റെ സമാപന പ്രവര്‍ത്തനങ്ങള്‍ ഒക്ടോബര്‍ ഒന്നു മുതല്‍ 26 വരെ സലാലയില്‍ നടക്കും. വരും മാസങ്ങളില്‍ മസ്‌കറ്റ്, വടക്കന്‍ ബാത്തിന എന്നിങ്ങനെ മറ്റ് ഗവര്‍ണറേറ്റുകളിലും അധിനിവേശ പക്ഷികളെ തുരത്താനുള്ള നടപടികള്‍ തുടരും.

പക്ഷികള്‍ കൂടുതലുള്ള സ്ഥലങ്ങളില്‍ കെണിവെച്ച് പിടിച്ചും എയര്‍ഗണ്‍ ഉപയോഗിച്ചുമാണ് ഇവയെ ഇല്ലാതാക്കാന്‍ ശ്രമം തുടരുന്നത്. മൈനകളും കാക്കകളും കൃഷികളും മറ്റും വ്യാപകമായി നശിപ്പിക്കാറുണ്ട്.

ഗോതമ്പ്, നെല്ല്, മുന്തിരി, ആപ്രിക്കോട്ട് എന്നിവയുള്‍പ്പെടെ ഈ പക്ഷികള്‍ നശിപ്പിക്കുന്നുണ്ട്. മൈനകളുടെയും കാക്കകളുടെയും ശല്യം വര്‍ധിച്ചതോടെയാണ് പരിസ്ഥിതി അതോറിറ്റി ഈ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം തേടിയത്.

ഒമാനില്‍ 1,60,000ലേറെ മൈനകളുണ്ടെന്നാണ് കണക്കാക്കുന്നത്. മറ്റ് പക്ഷികളുടെ മുട്ടകള്‍ മൈനകള്‍ നശിപ്പിക്കുന്നത് ജൈവവൈവിധ്യത്തിന് തന്നെ ഭീഷണിയാവുന്നുണ്ട്.

#OMAN #secondphase #campaign #drive #away #minnows #crows #begin #Monday

Next TV

Related Stories
വി​രു​ദ്ധ ചോ​ദ്യ​ങ്ങ​ൾ അ​ട​ങ്ങി​യ ചോ​ദ്യാ​വ​ലി വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് നൽകി; സ്വ​കാ​ര്യ സ്കൂ​ളി​നെ​തി​രെ അന്വേഷണം

May 9, 2025 07:50 AM

വി​രു​ദ്ധ ചോ​ദ്യ​ങ്ങ​ൾ അ​ട​ങ്ങി​യ ചോ​ദ്യാ​വ​ലി വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് നൽകി; സ്വ​കാ​ര്യ സ്കൂ​ളി​നെ​തി​രെ അന്വേഷണം

സ്വ​കാ​ര്യ സ്കൂ​ളി​നെ​തി​രെ അ​ന്വേ​ഷ​ണ​ത്തി​ന് ഉ​ത്ത​ര​വി​ട്ട് വി​ദ്യാ​ഭ്യാ​സ...

Read More >>
ഇനി അനുമതി നിർബന്ധം; കുവൈത്ത് ദേശീയ പതാക ഉപയോ​ഗത്തിൽ പുതിയ നിയമം

May 8, 2025 10:27 PM

ഇനി അനുമതി നിർബന്ധം; കുവൈത്ത് ദേശീയ പതാക ഉപയോ​ഗത്തിൽ പുതിയ നിയമം

കുവൈത്ത് ദേശീയ പതാക ഉപയോ​ഗത്തിൽ പുതിയ...

Read More >>
ഹൃദയാഘാതം; പ്രവാസി മലയാളി ജിദ്ദയിൽ മരിച്ചു

May 8, 2025 08:12 PM

ഹൃദയാഘാതം; പ്രവാസി മലയാളി ജിദ്ദയിൽ മരിച്ചു

പ്രവാസി മലയാളി ജിദ്ദയിൽ...

Read More >>
Top Stories