മസ്കത്ത്: നിർമാണത്തിലിരിക്കുന്ന വീട്ടിൽ നാശനഷ്ടങ്ങൾ വരുത്തുകയും ഇലക്ട്രിക് കേബിളുകൾ മോഷ്ടിക്കുകയും ചെയ്ത സംഭവത്തിൽ വിദേശിയെ റോയൽ ഒമാൻ പൊലീസ് അറസ്റ്റ് ചെയ്തു.
സുഹാറിലാണ് സംഭവം. ഏഷ്യൻ സ്വദേശിയെ വടക്കൻ ബാത്തിന ഗവർണറേറ്റ് പൊലീസ് കമാൻഡാണ് പിടികൂടിയത്.
ഇയാൾക്കെതിരായ നിയമനടപടികൾ പൂർത്തിയാക്കിയതായി അധികൃതർ അറിയിച്ചു.
#Damage #caused #house #under #construction #electric #cut #incident #theft #bills #expatriate #arrested