മസ്കത്ത്: (gccnews.com) മസ്കത്തിൽ അലക്ഷ്യമായി ഉപേക്ഷിച്ച ഖര മാലിന്യങ്ങൾ മസ്കത്ത് മുനിസിപ്പാലിറ്റി അധികൃതർ നീക്കംചെയ്തു. അമീറാത്ത് വിലായത്തിലെ വിവിധ പ്രദേശങ്ങളിലെ പാർപ്പിട പരിസരങ്ങളിൽനിന്നും പൊതു ചത്വരങ്ങളിൽനിന്നുമാണ് ഖരമാലിന്യങ്ങളും അവശിഷ്ടങ്ങളും മറ്റും നീക്കം ചെയ്തിരിക്കുന്നത് .
പലരും ഇത്തരം മാലിന്യങ്ങൾ തള്ളാൻ നിയുക്തമാക്കിയ സ്ഥലത്തല്ല കൊണ്ടുവന്നിടുന്നത്. നിയമനടപടികൾ ഒഴിവാക്കാൻ ഇത്തരം മാലിന്യങ്ങൾ നിയുക്തമായ സ്ഥലത്തുതന്നെ കൊണ്ടുവന്നിടണമെന്ന് മസ്കത്ത് മുനിസിപ്പാലിറ്റി പ്രസ്താവനയിൽ ആവശ്യപ്പെട്ടു.
#MuscatMunicipality #removing #solidwaste