---
title: "#Muscat | ഇന്ത്യൻ എംബസി; ഓപൺ ഹൗസ്‌ 15 ന് "
english_title: "#Indian  #Embassy  #Open #House #15"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/146162/indian-embassy-open-house-15"
published_at: "2023-09-14T06:58:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65026473340d3_gcc_today.jpg"
keywords: []
---

# #Muscat | ഇന്ത്യൻ എംബസി; ഓപൺ ഹൗസ്‌ 15 ന് 

> **Lead Summary:** **​മ​സ്‌​ക​ത്ത്**:[ ഒ​മാ​നി​ലെ ഇന്ത്യൻ ജനതയുടെ പ്ര​ശ്ന​ങ്ങ​ൾ​ക്കും മ​റ്റും പ​രി​ഹാ​രം കാ​ണു​ന്ന​തി​നു​ള്ള എം​ബ​സി ഓ​പ​ണ്‍ ഹൗ​സ് വെ​ള്ളി​യാ​ഴ്ച ​ന​ട​ക്കും.

## Article Content

**​മ​സ്‌​ക​ത്ത്**:[ ഒ​മാ​നി​ലെ ഇന്ത്യൻ ജനതയുടെ പ്ര​ശ്ന​ങ്ങ​ൾ​ക്കും മ​റ്റും പ​രി​ഹാ​രം കാ​ണു​ന്ന​തി​നു​ള്ള എം​ബ​സി ഓ​പ​ണ്‍ ഹൗ​സ് വെ​ള്ളി​യാ​ഴ്ച ​ന​ട​ക്കും.

എം​ബ​സി അ​ങ്ക​ണ​ത്തി​ല്‍ നാ​ലു​മ​ണി വ​രെ ന​ട​ക്കു​ന്ന പ​രി​പാ​ടി​യി​ൽ ഇ​ന്ത്യ​ൻ സ്ഥാ​ന​പ​തി അ​മി​ത് നാ​ര​ങ്​ പങ്കെടുക്കും. സു​ൽ​ത്താ​നേ​റ്റി​ൽ താ​മ​സി​ക്കു​ന്ന ഇ​ന്ത്യ​ക്കാ​ർ​ക്ക്​ ത​ങ്ങ​ളു​ടെ പ​രാ​തി​ക​ളും സ​ഹാ​യ​ങ്ങ​ൾ ആ​വ​ശ്യ​മു​ള്ള കാ​ര്യ​ങ്ങ​ളും അ​ധി​കൃ​ത​രെ ബോ​ധി​പ്പി​ക്കാൻ സാധിക്കും.

നേ​രി​ട്ട്​ പ​​ങ്കെ​ടു​ക്കാ​ൻ ക​ഴി​യാ​ത്ത​വ​ർ​ക്ക്​ ഓ​പ​ൺ ഹൗ​സ്​ സ​മ​യ​ത്ത്​ 98282270 എ​ന്ന ന​മ്പ​റി​ൽ വി​ളി​ച്ച്​ കാ​ര്യ​ങ്ങ​ൾ ബോ​ധി​പ്പി​ക്കാ​മെ​ന്ന്​ എം​ബ​സി അ​ധി​കൃ​ത​ര്‍ അ​റി​യി​ച്ചു.​

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/146162/indian-embassy-open-house-15)