മസ്കത്ത്: വിവിധ ഇടങ്ങളിലെ മോഷണവുമായി ബന്ധപ്പെട്ട് വിദേശികളെ റോയൽ ഒമാൻ പൊലീസ് അറസ്റ്റ് ചെയ്തു.
സഹമിലെ വിലായത്തിലെ അഞ്ച് വാണിജ്യ സ്റ്റോറുകളിലും മസ്കത്തിലെ മൂന്ന് വ്യത്യസ്ത സ്ഥലങ്ങളിലും മോഷണം നടത്തിയതിന് അറബ് പൗരത്വമുള്ള രണ്ടുപേരെ വടക്കൻ ബാത്തിന ഗവർണറേറ്റ് പൊലീസ് കമാൻഡാണ് പിടികൂടുന്നത്.
മസ്കത്ത് ഗവർണറേറ്റ് പൊലീസ് കമാൻഡിന്റെ സഹകരണത്തോടെയാണ് അറസ്റ്റ് ചെയ്യുന്നത്. നിയമനടപടികൾ പൂർത്തിയാക്കിയതായി റോയൽ ഒമാൻ പൊലീസ് അറിയിച്ചു.
#Theft #various #premises #Foreigners #custody