#abudabhi | ര​ണ്ടാ​മ​ത് ലി​വ ഈ​ത്ത​പ്പ​ഴ ഫെ​സ്റ്റി​വ​ലി​ന് തുടക്കമായി

#abudabhi | ര​ണ്ടാ​മ​ത് ലി​വ ഈ​ത്ത​പ്പ​ഴ ഫെ​സ്റ്റി​വ​ലി​ന് തുടക്കമായി
Sep 26, 2023 11:25 AM | By Priyaprakasan

അ​ബൂ​ദ​ബി:(gccnews.in) ര​ണ്ടാ​മ​ത് ലി​വ ഈ​ത്ത​പ്പ​ഴ ഫെ​സ്റ്റി​വ​ലി​ന് തു​ട​ക്ക​മാ​യി. ഭ​ര​ണാ​ധി​കാ​രി​യു​ടെ അ​ല്‍ ദ​ഫ്ര മേ​ഖ​ല​യി​ലെ പ്ര​തി​നി​ധി ശൈ​ഖ് ഹം​ദാ​ന്‍ ബി​ന്‍ സാ​യി​ദ് ആ​ൽ ന​ഹ്​​യാ​ന്‍റെ ര​ക്ഷാ​ക​ര്‍തൃ​ത്വ​ത്തി​ലാ​ണ് ലി​വ സി​റ്റി​യി​ല്‍ ഈ​ത്ത​പ്പ​ഴ​മേ​ള ന​ട​ക്കു​ന്ന​ത്.

അ​ബൂ​ദ​ബി ക​ൾ​ച​റ​ല്‍ പ്രോ​ഗ്രാം​സ് ആ​ന്‍ഡ് ഹെ​റി​റ്റേ​ജ് ഫെ​സ്റ്റി​വ​ല്‍സ് ക​മ്മി​റ്റി​യും അ​ബൂ​ദ​ബി ഹെ​റി​റ്റേ​ജ് ക്ല​ബും ചേർന്നാണ് മേ​ള സംഘടിപ്പിക്കുന്നത് .

വി​ള​വെ​ടു​പ്പ് കാ​ല​ത്തി​ന്‍റെ ആ​ഘോ​ഷം, ഈ​ത്ത​പ്പ​ന​യും അ​വ​യു​ടെ ഉ​ല്‍പ​ന്ന​ങ്ങ​ളും ദേ​ശീ​യ സ​മ്പ​ത്താ​ണെ​ന്നും സാം​സ്‌​കാ​രി​ക പൈ​തൃ​ക​ത്തി​ലെ അ​ഭി​വാ​ജ്യ ഘ​ട​ക​മാ​ണെ​ന്നും ഉയർത്തിക്കാട്ടാനാണ് മേ​ള​യു​ടെ ല​ക്ഷ്യം വയ്ക്കുന്നത് .

ഉ​ല്‍പാ​ദ​ക​രെ​യും വ്യാ​പാ​രി​ക​ളെ​യും നി​ക്ഷേ​പ​ക​രെ​യും ത​മ്മി​ല്‍ ബ​ന്ധി​പ്പി​ക്കാ​ന്‍ മേ​ള സ​ഹാ​യ​ക​മാ​വും. ഇ​മാ​റാ​ത്തി ഈ​ത്ത​പ്പ​ഴം വി​ൽ​പ​ന പ്രോ​ത്സാ​ഹി​പ്പി​ക്കാ​നും ക​ര്‍ഷ​ക​ര്‍ക്ക് ഇ​ത​ര രാ​ജ്യ​ങ്ങ​ളി​ലെ ക​ര്‍ഷ​ക​രു​മാ​യി സം​വ​ദി​ക്കാ​നും നൂ​ത​ന കൃ​ഷി​രീ​തി​ക​ള്‍ പ​ഠി​ക്കാ​നും അ​നു​ഭ​വ​ങ്ങ​ള്‍ പ​ങ്കു​വെ​ക്കാ​നും അ​വ​സ​ര​മൊ​രു​ക്കു​ക​യും ചെയ്യും.

ദേ​ശീ​യ​മേ​ള​യു​ടെ സം​സ്‌​കാ​ര​വും കാ​ര്‍ഷി​ക​പൈ​തൃ​ക​വും സം​ര​ക്ഷി​ക്കു​ക​യെ​ന്ന​തും മേ​ള​യു​ടെ ല​ക്ഷ്യ​മാ​ണ്. ഈ​ത്ത​പ്പ​ഴം, ഒ​ലി​വ് എ​ണ്ണ, പാ​ച​കം, ചി​ത്ര​ര​ച​ന, ഫോ​ട്ടോ​ഗ്ര​ഫി തു​ട​ങ്ങി​യ ഇ​ന​ങ്ങ​ളി​ല്‍ സ​ന്ദ​ര്‍ശ​ക​ര്‍ക്കാ​യി മ​ത്സ​ര​ങ്ങ​ളും ഒ​രു​ക്കി​യി​ട്ടു​ണ്ട്.

പൈ​തൃ​ക ഗ്രാ​മം, തേ​ന്‍ ഗ്രാ​മം, അ​ന്താ​രാ​ഷ്ട്ര ഈ​ത്ത​പ്പ​ഴ ഗ്രാ​മം തു​ട​ങ്ങി നി​ര​വ​ധി പൈ​തൃ​ക പ​രി​പാ​ടി​ക​ളും മേ​ള​യു​ടെ ഭാ​ഗ​മാ​യി അ​ര​ങ്ങേ​റും.

ഇ​മാ​റാ​ത്തി ക​ര​കൗ​ശ​ല​പ്ര​ക​ട​ന​ങ്ങ​ളും ത​ത്സ​മ​യം അ​ര​ങ്ങേ​റും. ഈ ​മാ​സം 30നാ​ണ് മേ​ള അ​വ​സാ​നി​ക്കു​ക.

#second #liwa #date #festival #begins

Next TV

Related Stories
വി​രു​ദ്ധ ചോ​ദ്യ​ങ്ങ​ൾ അ​ട​ങ്ങി​യ ചോ​ദ്യാ​വ​ലി വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് നൽകി; സ്വ​കാ​ര്യ സ്കൂ​ളി​നെ​തി​രെ അന്വേഷണം

May 9, 2025 07:50 AM

വി​രു​ദ്ധ ചോ​ദ്യ​ങ്ങ​ൾ അ​ട​ങ്ങി​യ ചോ​ദ്യാ​വ​ലി വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് നൽകി; സ്വ​കാ​ര്യ സ്കൂ​ളി​നെ​തി​രെ അന്വേഷണം

സ്വ​കാ​ര്യ സ്കൂ​ളി​നെ​തി​രെ അ​ന്വേ​ഷ​ണ​ത്തി​ന് ഉ​ത്ത​ര​വി​ട്ട് വി​ദ്യാ​ഭ്യാ​സ...

Read More >>
ഇനി അനുമതി നിർബന്ധം; കുവൈത്ത് ദേശീയ പതാക ഉപയോ​ഗത്തിൽ പുതിയ നിയമം

May 8, 2025 10:27 PM

ഇനി അനുമതി നിർബന്ധം; കുവൈത്ത് ദേശീയ പതാക ഉപയോ​ഗത്തിൽ പുതിയ നിയമം

കുവൈത്ത് ദേശീയ പതാക ഉപയോ​ഗത്തിൽ പുതിയ...

Read More >>
ഹൃദയാഘാതം; പ്രവാസി മലയാളി ജിദ്ദയിൽ മരിച്ചു

May 8, 2025 08:12 PM

ഹൃദയാഘാതം; പ്രവാസി മലയാളി ജിദ്ദയിൽ മരിച്ചു

പ്രവാസി മലയാളി ജിദ്ദയിൽ...

Read More >>
Top Stories