റിയാദ്: മക്കയിൽ നിന്ന് മദീന സന്ദർശിക്കാൻ എത്തിയ മലയാളി മരിച്ചു. മലപ്പുറം തിരൂരങ്ങാടി കുന്നുംപുറം കൊടക്കല്ല് കൊടുവാപറമ്പിൽ കോതേരി അബ്ദുൽ അസീസാണ് മരിച്ചത്.
മക്കയിൽ ജോലി ചെയ്യുന്ന ഇദ്ദേഹം പ്രവാചകൻറെ ഖബർ സിയാറത്തിനും പ്രാർഥനക്കും വേണ്ടിയാണ് മദീനയിൽ എത്തിയത്.
മദീനയിൽ വെച്ച് ഹൃദയാഘാതം സംഭവിച്ച അസീസിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായിരുന്നു. ആശുപത്രിയിൽ വെച്ച് മരണം സംഭവിച്ചു.
#Expatriate #Malayali #came #visit #Medina #died