ദുബൈയിലെ സ്വകാര്യ സ്‍കൂളുകളിലെ പ്രവൃത്തി ദിനങ്ങളില്‍ മാറ്റം വരുമെന്ന് അറിയിപ്പ്

ദുബൈയിലെ സ്വകാര്യ സ്‍കൂളുകളിലെ പ്രവൃത്തി ദിനങ്ങളില്‍ മാറ്റം വരുമെന്ന് അറിയിപ്പ്
Dec 7, 2021 08:16 PM | By Kavya N

ദുബൈ: യുഎഇയിലെ (UAE) സര്‍ക്കാര്‍ മേഖലയില്‍ (Government sector) വാരാന്ത്യ അവധി ദിനങ്ങളില്‍ (Weekend) മാറ്റം വന്ന സാഹചര്യത്തില്‍ ദുബൈയിലെ സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ (Private Education Institutions) പ്രവൃത്തി ദിനങ്ങളിലും മാറ്റം വരുമെന്ന് അറിയിപ്പ്. നോളജ് ആന്റ് ഹ്യൂമണ്‍ ഡെലവപ്‍മെന്റ് അതോറിറ്റിയാണ് (Knowledge and Human Development Authority) ഇത് സംബന്ധിച്ച അറിയിപ്പ് ട്വീറ്റ് ചെയ്‍തത്.

പ്രവൃത്തി ദിനങ്ങള്‍ സംബന്ധിച്ച യുഎഇ സര്‍ക്കാറിന്റെ അറിയിപ്പിന് അനുസൃതമായി ദുബൈയിലെ സ്വകാര്യ വിദ്യാഭ്യാസ രംഗത്തും മാറ്റം വരുമെന്നാണ് അറിയിച്ചിട്ടുള്ളത്. ശനി, ഞായര്‍ ദിവസങ്ങള്‍ അവധിയും തിങ്കള്‍ മുതല്‍ വെള്ളിയാഴ്‍ച ഉച്ച വരെ പ്രവൃത്തി ദിനവുമാക്കി നിജപ്പെടുത്തിക്കൊണ്ടുള്ള അറിയിപ്പ് യുഎഇയിലെ ഫെഡറല്‍ സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്കാണ് ബാധകമാക്കിയതെങ്കിലും അബുദാബിയിലെയും ദുബൈയിലും സര്‍ക്കാര്‍ സ്ഥാപനങ്ങളും പുതിയ രീതിയിലേക്ക് മാറുമെന്ന് അതത് എമിറേറ്റുകള്‍ അറിയിച്ചിട്ടുണ്ട്.

ഇത് സംബന്ധിച്ച് ദുബൈ മീഡിയാ ഓഫീസ് പുറത്തിറക്കിയ അറിയിപ്പ് പങ്കുവെച്ചുകൊണ്ടാണ് സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങളിലും ഇതേ രീതി പിന്തുടരുമെന്ന് ദുബൈ നോളജ് ആന്റ് ഹ്യൂമണ്‍ ഡെലവപ്‍മെന്റ് അതോരിറ്റി ട്വീറ്റ് ചെയ്‍തത്. സുഗമമായ രീതിയില്‍ പുതിയ സംവിധാനത്തിലേക്ക് മാറാന്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കുമെന്നും അറിയിച്ചിട്ടുണ്ട്.

ആഴ്‍ചയില്‍ അഞ്ച് ദിവസത്തെ പ്രവൃത്തി ദിനങ്ങള്‍ക്ക് പകരം നാലര ദിവസത്തെ പ്രവൃത്തി ദിനങ്ങളും വെള്ളിയാഴ്‍ച ഉച്ചയ്‍ക്ക് ശേഷവും ശനി, ഞായര്‍ ദിവസങ്ങളിലും അവധിയും പ്രഖ്യാപിച്ചുകൊണ്ട് ചൊവ്വാഴ്‍ചയാണ് അധികൃതര്‍ അറിയിപ്പ് പുറപ്പെടുവിച്ചത്. തിങ്കള്‍ മുതല്‍ വ്യാഴം വരെ രാവിലെ 7.30 മുതല്‍ വൈകുന്നേരം 3.30 വരെയായിരിക്കും പുതിയ അറിയിപ്പ് അനുസരിച്ചുള്ള പ്രവൃത്തി ദിനങ്ങള്‍. വെള്ളിയാഴ്‍ച 12 മണിക്ക് സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ പ്രവര്‍ത്തനം അവസാനിപ്പിക്കും. വെള്ളിയാഴ്‍ചകളില്‍ വീട്ടില്‍ നിന്ന് ജോലി ചെയ്യാന്‍ അനുവദിക്കുന്ന തരത്തില്‍ സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ഇളവ് അനുവദിക്കുമെന്നും അറിയിച്ചിട്ടുണ്ട്.

Announcement that the working days of private schools in Dubai will change

Next TV

Related Stories
#drug |ര​ണ്ടു​കി​ലോ മ​യ​ക്കു​മ​രു​ന്ന് പി​ടി​ച്ചെ​ടു​ത്തു

Apr 23, 2024 11:56 AM

#drug |ര​ണ്ടു​കി​ലോ മ​യ​ക്കു​മ​രു​ന്ന് പി​ടി​ച്ചെ​ടു​ത്തു

അ​ന്താ​രാ​ഷ്ട്ര വി​പ​ണി​യി​ൽ ഇ​തി​ന് 25,000 ദീ​നാ​ർ വി​ല വ​രു​മെ​ന്നും അ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യം...

Read More >>
#death | ഹൃ​ദ​യാ​ഘാ​തം: പ്രവാസി മലയാളി അ​ൽ​ഐ​നി​ൽ അന്തരിച്ചു

Apr 23, 2024 10:14 AM

#death | ഹൃ​ദ​യാ​ഘാ​തം: പ്രവാസി മലയാളി അ​ൽ​ഐ​നി​ൽ അന്തരിച്ചു

​ട​പ​ടി​ക്ര​മ​ങ്ങ​ൾ പൂ​ർ​ത്തി​യാ​ക്കി മൃ​ത​ദേ​ഹം നാ​ട്ടി​ലേ​ക്ക് കൊ​ണ്ടു​പോ​യി ഖ​ബ​റ​ട​ക്കു​മെ​ന്ന് ബ​ന്ധു​ക്ക​ൾ...

Read More >>
#death |ഉംറ ത്വവാഫിനിടെ പ്രവാസി മലയാളി  ഹറമിൽ കുഴഞ്ഞുവീണ് മരിച്ചു

Apr 22, 2024 09:41 PM

#death |ഉംറ ത്വവാഫിനിടെ പ്രവാസി മലയാളി ഹറമിൽ കുഴഞ്ഞുവീണ് മരിച്ചു

ഉംറ നിർവഹിക്കുന്നതിനിടെ ഹറമിനകത്ത് മത്വാഫിൽ കുഴഞ്ഞുവീഴുകയും മരിക്കുകയുമായിരുന്നു...

Read More >>
#death | ഹൃദയാഘാതം: വടകര സ്വദേശി ഒമാനില്‍ അന്തരിച്ചു

Apr 22, 2024 08:00 PM

#death | ഹൃദയാഘാതം: വടകര സ്വദേശി ഒമാനില്‍ അന്തരിച്ചു

മൃതദേഹം നിസ്‌വ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരികയാണ്. തുടര്‍ നടപടികള്‍ നടന്നുവരുന്നതായി ബന്ധപ്പെട്ടവര്‍...

Read More >>
#RiyadhGenius2024 | റിയാദ് ജീനിയസ്-2024 കിരീടം നേടി കണ്ണൂർ സ്വദേശിനി നിവ്യ സിംനേഷ്

Apr 22, 2024 03:21 PM

#RiyadhGenius2024 | റിയാദ് ജീനിയസ്-2024 കിരീടം നേടി കണ്ണൂർ സ്വദേശിനി നിവ്യ സിംനേഷ്

ഓരോ റൗണ്ടുകൾ പിന്നിടുമ്പോഴും മത്സരാർത്ഥികൾ ഒപ്പത്തിനൊപ്പം നീങ്ങിയത് കാണികളെ...

Read More >>
#rain |കനത്ത മഴയും അസ്ഥിര കാലാവസ്ഥയും; എല്ലാ ട്രാഫിക് നിയമലംഘനങ്ങളും റദ്ദാക്കി ഷാര്‍ജ

Apr 22, 2024 01:36 PM

#rain |കനത്ത മഴയും അസ്ഥിര കാലാവസ്ഥയും; എല്ലാ ട്രാഫിക് നിയമലംഘനങ്ങളും റദ്ദാക്കി ഷാര്‍ജ

ഷാര്‍ പൊലീസിലെ കമാന്‍ഡര്‍ ഇന്‍ ചീഫ് മേജര്‍ ജനറല്‍ സെയ്ഫ് സാരി അല്‍ ഷംസിയാണ് ഇക്കാര്യം...

Read More >>
Top Stories