അബുദബി : (gccnews.in ) ലോകമെമ്പാടുമുളള ഇസ്ലാം മത വിശ്വാസികള്‍ക്ക് നബിദിനാശംസകള്‍ നേര്‍ന്ന് യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്‍.
പ്രവാചകന്റെ കാരുണ്യത്തിന്റെയും നീതിയുടെയും സേവനത്തിന്റെയും സന്ദേശത്തിന്റെ പാരമ്പര്യം ഉയര്‍ത്തിപിടിക്കുന്നത് തുടരണമെന്ന് സമൂഹമാധ്യമമായ എക്‌സില്‍ പങ്കുവച്ച ആശംസാ സന്ദേശത്തില്‍ ഷെ്യ്ഖ് മുഹമ്മദ് പറഞ്ഞു.
സേവനത്തിന്റെ സാര്‍വത്രിക സന്ദേശത്തെക്കുറിച്ച് ചിന്തിക്കാന്‍ നബിയുടെ ജന്മദിന വാര്‍ഷികം അവസരമൊരുക്കുന്നുവെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
ഉപപ്രധാനമന്ത്രിയും പ്രസിഡന്‍ഷ്യല്‍ കോടതി മന്ത്രിയുമായ ഷെയ്ഖ് മന്‍സൂര്‍ ബിന്‍ സായിദും നബി ദിനാശംകള്‍ നേര്‍ന്നു. യുഎഇയിലെ ജനങ്ങള്‍ക്കും മുഴുവന്‍ ഇസ്ലാമിക രാഷ്ട്രങ്ങള്‍ക്കും ഹൃദയം ആശംസകള്‍ നേരുന്നതായി അദ്ദേഹം പറഞ്ഞു.
#uae | President of the UAE wishesMuslims all over the world