#sexualassult | നഴ്‌സിന് നേരെ ലൈംഗികാതിക്രമം; പ്രവാസി ഡോക്ടര്‍ പിടിയില്‍

#sexualassult  |  നഴ്‌സിന് നേരെ ലൈംഗികാതിക്രമം; പ്രവാസി ഡോക്ടര്‍ പിടിയില്‍
Oct 3, 2023 04:13 PM | By Kavya N

റിയാദ്: (gccnews.com) റിയാദിൽ ആശുപത്രിയില്‍ വെച്ച് നഴ്‌സിന് നേരെ ലൈംഗികാതിക്രമം നടത്തിയ സംഭവത്തിൽ ഡോക്ടര്‍ക്ക് അഞ്ചു വര്‍ഷം തടവുശിക്ഷ വിധിച്ച് സൗദി കോടതി. തെക്ക് പടിഞ്ഞാറന്‍ സൗദിയിലെ അസീറിലുള്ള അപ്പീല്‍ കോടതിയാണ് സിറയക്കാരനായ ഡോക്ടര്‍ക്ക് പരമാവധി ശിക്ഷ വിധിച്ചതെന്ന് റിപ്പോര്‍ട്ട് ചെയ്തു.

കൂടാതെ ഇയാളുടെ പേര് മാധ്യമങ്ങളില്‍ പ്രസിദ്ധീകരിക്കണമെന്നും കോടതി ഉത്തരവിട്ടു. ഫിലിപ്പീന്‍സ് സ്വദേശിയായ നഴ്‌സാണ് പരാതി നല്‍കിയിരിക്കുന്നത്. സ്വകാര്യ ആശുപത്രിയില്‍ പ്രതിയായ ഡോക്ടര്‍ക്കൊപ്പമാണ് നഴ്‌സും ജോലി ചെയ്തിരുന്നത്. ഇവിടെ വെച്ച് ഡോക്ടര്‍ നഴ്‌സിന്റെ സ്വകാര്യ ഭാഗങ്ങളില്‍ സ്പര്‍ശിച്ചെന്നും. പിന്നീട് ഡോക്ടര്‍ ടെക്സ്റ്റ് മെസേജ് അയച്ച് ക്ഷമാപണം നടത്തിയതായി പരാതിക്കാരി പറഞ്ഞു.

തമാശയ്ക്കാണ് താന്‍ ഇങ്ങനെ ചെയ്തതെന്നാണ് ഡോക്ടര്‍ സന്ദേശത്തില്‍ പറഞ്ഞത്. നേരത്തെയും ഡോക്ടര്‍ തന്നോട് അപമര്യാദയോടെ സംസാരിച്ചിരുന്നെന്നും അയാളോടൊപ്പം വീട്ടില്‍ രാത്രി കഴിഞ്ഞാല്‍ 1,000 റിയാല്‍ തരാമെന്ന് വാഗ്ദാനം ചെയ്തതായും നഴ്‌സ് പറഞ്ഞു . ഇത് വ്യക്തമാക്കുന്ന സന്ദേശത്തിന്റെ പകര്‍പ്പും പരാതിയോടൊപ്പം ചേര്‍ക്കുകയും ചെയ്തു .

എന്നാൽ നേരമ്പോക്കിന് വേണ്ടി തമാശയായി ചെയ്തതാണെന്നും ലൈംഗികാതിക്രമം നടത്തിയിട്ടില്ലെന്നുമാണ് ഡോക്ടറുടെ വാദം. ഇരുഭാഗത്തെയും വാദം കേട്ട കോടതി ആദ്യം ഡോക്ടര്‍ക്ക് ഒരു വര്‍ഷം തടവുശിക്ഷയും 5,000 റിയാല്‍ പിഴയുമാണ് വിധിച്ചത്. എന്നാല്‍ പ്രോസിക്യട്ടര്‍മാര്‍ വിധിയില്‍ അപ്പീല്‍ പോയതോടെ അപ്പീല്‍ കോടതിയാണ് ഡോക്ടറുടെ തടവുശിക്ഷ അഞ്ച് വര്‍ഷമാക്കി ഉയര്‍ത്തിയത്.

#Sexual #Assault #Nurse #Expatriate #doctor #arrested

Next TV

Related Stories
വി​രു​ദ്ധ ചോ​ദ്യ​ങ്ങ​ൾ അ​ട​ങ്ങി​യ ചോ​ദ്യാ​വ​ലി വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് നൽകി; സ്വ​കാ​ര്യ സ്കൂ​ളി​നെ​തി​രെ അന്വേഷണം

May 9, 2025 07:50 AM

വി​രു​ദ്ധ ചോ​ദ്യ​ങ്ങ​ൾ അ​ട​ങ്ങി​യ ചോ​ദ്യാ​വ​ലി വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് നൽകി; സ്വ​കാ​ര്യ സ്കൂ​ളി​നെ​തി​രെ അന്വേഷണം

സ്വ​കാ​ര്യ സ്കൂ​ളി​നെ​തി​രെ അ​ന്വേ​ഷ​ണ​ത്തി​ന് ഉ​ത്ത​ര​വി​ട്ട് വി​ദ്യാ​ഭ്യാ​സ...

Read More >>
ഇനി അനുമതി നിർബന്ധം; കുവൈത്ത് ദേശീയ പതാക ഉപയോ​ഗത്തിൽ പുതിയ നിയമം

May 8, 2025 10:27 PM

ഇനി അനുമതി നിർബന്ധം; കുവൈത്ത് ദേശീയ പതാക ഉപയോ​ഗത്തിൽ പുതിയ നിയമം

കുവൈത്ത് ദേശീയ പതാക ഉപയോ​ഗത്തിൽ പുതിയ...

Read More >>
ഹൃദയാഘാതം; പ്രവാസി മലയാളി ജിദ്ദയിൽ മരിച്ചു

May 8, 2025 08:12 PM

ഹൃദയാഘാതം; പ്രവാസി മലയാളി ജിദ്ദയിൽ മരിച്ചു

പ്രവാസി മലയാളി ജിദ്ദയിൽ...

Read More >>
വിശ്വസിച്ചയാൾ ചതിച്ചു, ഇനി സമാധാനത്തോടെ കിടന്നുറങ്ങാം; അപ്രതീക്ഷിതമായി കൈവന്നത് എട്ടരക്കോടിയുടെ ഭാഗ്യം

May 8, 2025 05:26 PM

വിശ്വസിച്ചയാൾ ചതിച്ചു, ഇനി സമാധാനത്തോടെ കിടന്നുറങ്ങാം; അപ്രതീക്ഷിതമായി കൈവന്നത് എട്ടരക്കോടിയുടെ ഭാഗ്യം

ദുബായ് ഡ്യൂട്ടിഫ്രീ നറുക്കെടുപ്പിൽ എട്ടര കോടിയോളം രൂപ നേടി കാസർകോട് സ്വദേശി വേണുഗോപാൽ...

Read More >>
Top Stories