---
title: "ഒമാനില്‍ അനാശാസ്യ പ്രവര്‍ത്തനങ്ങളുടെ പേരില്‍ നാല് വിദേശ വനിതകളെ അറസ്റ്റ് ചെയ്‍തു "
english_title: "Four foreign women have been arrested in Oman for disorderly conduct"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/163/four-foreign-women-have-been-arrested-in-oman-for-disorderly-conduct"
published_at: "2021-09-22T19:39:00+05:30"
category: "Oman"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/614b391e18670_arrest.jpg"
keywords: []
---

# ഒമാനില്‍ അനാശാസ്യ പ്രവര്‍ത്തനങ്ങളുടെ പേരില്‍ നാല് വിദേശ വനിതകളെ അറസ്റ്റ് ചെയ്‍തു 

> **Lead Summary:** **മസ്‍കത്ത്:** ഒമാനില്‍ അനാശാസ്യ പ്രവര്‍ത്തനങ്ങളുടെ പേരില്‍ നാല് വിദേശ വനിതകളെ അറസ്റ്റ് ചെയ്‍തതായി റോയല്‍ ഒമാന്‍ പൊലീസ് അറിയിച്ചു. ബൌഷര്‍ വിലായത്തിലെ ഒരു അപ്പാര്‍ട്ട്മെന്റില്‍ വെച്ച് പൊതുമര്യാദകള്‍ക്ക് വിരുദ്ധമായി പ്രവര്‍ത്തിച്ചെന്നാരോപിച്ചാണ് അറസ്റ്റ്.

## Article Content

**മസ്‍കത്ത്:** ഒമാനില്‍ അനാശാസ്യ പ്രവര്‍ത്തനങ്ങളുടെ പേരില്‍ നാല് വിദേശ വനിതകളെ അറസ്റ്റ് ചെയ്‍തതായി റോയല്‍ ഒമാന്‍ പൊലീസ് അറിയിച്ചു. ബൌഷര്‍ വിലായത്തിലെ ഒരു അപ്പാര്‍ട്ട്മെന്റില്‍ വെച്ച് പൊതുമര്യാദകള്‍ക്ക് വിരുദ്ധമായി പ്രവര്‍ത്തിച്ചെന്നാരോപിച്ചാണ് അറസ്റ്റ്.

രാജ്യത്തെ താമസ, തൊഴില്‍ നിയമങ്ങളും ഇവര്‍ ലംഘിച്ചതായി കണ്ടെത്തിയിട്ടുണ്ട്. പിടിയിലായവര്‍ക്കെതിരെ നിയമപ്രകാരമുള്ള നടപടികള്‍ സ്വീകരിച്ചതായും റോയല്‍ ഒമാന്‍ പൊലീസ് പുറത്തിറക്കിയ അറിയിപ്പില്‍ പറയുന്നു.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/163/four-foreign-women-have-been-arrested-in-oman-for-disorderly-conduct)