അബുദാബി : (gccnews.in ) യുഎഇയില്‍ ഭക്ഷണം പാഴാക്കുന്ന വീടുകള്‍ക്ക് പിഴ ചുമത്തുന്ന കാര്യം പരിഗണനയില്‍.
ശരാശരി അറുപത് ശതമാനം ഭക്ഷണവും വലിച്ചെറിയുന്നത് കുടുംബങ്ങളാണെന്ന് കണ്ടെത്തിയ സാഹചര്യത്തിലാണ് ഈ നീക്കമെന്ന് യുഎഇയുടെ ഫുഡ് ലോസ് ആന്‍ഡ് വേസ്റ്റ് ഇനിഷ്യേറ്റീവ് 'നിഅ്മ'യുടെ തലവന്‍ ഖുലൂദ് ഹസന്‍ അല്‍ നുവൈസ് പറഞ്ഞു.
വര്‍ഷത്തില്‍ 600 കോടി ദിര്‍ഹത്തിന്റെ ഭക്ഷണം യുഎഇയില്‍ പാഴാക്കുന്നുണ്ടെന്നാണ് കണക്കുകള്‍. 2020ലെ ഭക്ഷ്യ സുസ്ഥിര സൂചിക അനുസരിച്ച് യുഎഇയില്‍ ഒരു വ്യക്തി വര്‍ഷത്തില്‍ ശരാശരി 224 കിലോ ഭക്ഷണം പാഴാക്കുന്നുണ്ട്.
യൂറോപ്പ്, നോര്‍ത്ത് അമേരിക്ക എന്നിവിടങ്ങളിലേക്കാള്‍ ഇരട്ടിയാണിത്. ഭക്ഷണം പാഴാക്കുന്നത് സംബന്ധിച്ച് രാജ്യവ്യാപകമായി ബോധവത്കരണവും നടത്തും.
2030ല്‍ ഭക്ഷണം പാഴാക്കുന്നത് 50 ശതമാനം കുറയ്ക്കുകയാണ് ലക്ഷ്യമിടുന്നത്. രാജ്യത്ത് ഭക്ഷണം പാഴാക്കുന്നത് കുറക്കുന്നതിന് ജൂണില്‍ എമിറേറ്റ്‌സ് റെഡ് ക്രസന്റുമായി കരാര്‍ ഒപ്പിട്ടിരുന്നു.
ഇത് അനുസരിച്ച് റെസ്റ്റോറന്റുകള്‍, ഭക്ഷണശാലകള്‍, ഹോസ്പിറ്റാലിറ്റി മേഖല എന്നിവിടങ്ങളില്‍ നിന്ന് ബാക്കിയുള്ള ഭക്ഷണം ശേഖരിച്ച് ആവശ്യക്കാര്‍ക്ക് നല്‍കുന്നുണ്ട്.
#UAE #UAE #considering #fines #food #waste #houses