റിയാദ്: (gcc.truevisionnews.com) സൗദിയിൽ മലയാളി ഉറക്കത്തിൽ മരിച്ചു. തിരുവനന്തപുരം നഗരൂർ പോസ്‌റ്റോഫിസ് പരിധിയിലെ കൊടുവഴന്നൂർ സ്വദേശി ശശിധരൻ ബിജു (53) ആണ് മരിച്ചത്.
രാത്രി ഉറങ്ങാൻ കിടന്ന ബിജു രാവിലെ ജോലിക്ക് പോകാൻ എഴുന്നേൽക്കാതായപ്പോൾ സഹതാമസക്കാർ വിളിച്ചുണർത്താൻ ശ്രമിച്ചു.
ചലനമറ്റ ശരീരംകണ്ട് കൂടെയുള്ളവർ പൊലീസിൽ വിവരം അറിയിക്കുകയും മരണം സ്ഥിരീകരിക്കുകയുമായിരുന്നു.
ഹൃദയസ്തംഭനമാണ് മരണ കാരണം.
ഭാര്യ: ചിന്നു. ഒരു കുട്ടിയുണ്ട്. മൃതദേഹം നാട്ടിൽ കൊണ്ടുപോകുന്നതിനുള്ള നടപടികൾ ആരംഭിച്ചിട്ടുണ്ട്.
#Malayali #died #sleep #Saudi