#death | ഒമാനിൽ മലയാളി സുഹൃത്തിന്റെ വീട്ടില്‍ നിന്നും വീണു മരിച്ചു

#death | ഒമാനിൽ മലയാളി സുഹൃത്തിന്റെ വീട്ടില്‍ നിന്നും വീണു മരിച്ചു
Jan 2, 2025 02:31 PM | By VIPIN P V

സലാല : (gcc.truevisionnews.com) കൊല്ലം സ്വദേശി ഒമാനിലെ സലാലയില്‍ അന്തരിച്ചു. വള്ളിക്കാവ് ക്ലാപ്പന വട്ടശ്ശേരിക്കളം വീട്ടില്‍ സ്റ്റാന്‍ലി തോമസ് (ബേബി, 55) ആണ് മരിച്ചത്.

കഴിഞ്ഞ ദിവസം രാത്രി സുഹൃത്തിന്റെ വീട്ടില്‍ നിന്നും വീഴുകയും തുടര്‍ന്ന് മരണം സംഭവിക്കുകയുമായിരുന്നു.

റോയല്‍ ഒമാന്‍ പൊലീസ് സംഭവ സ്ഥലത്തെത്തി നടപടികള്‍ പൂര്‍ത്തിയാക്കി മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി.

35 വര്‍ഷത്തിലധികമായി സലാലയില്‍ നിര്‍മാണ സ്ഥാപനം നടത്തിവരികയായിരുന്നു സ്റ്റാന്‍ലി തോമസ്. ഭാര്യ: ബീന. മക്കള്‍: സിബി, സ്‌നേഹ (രണ്ട് പേരും ഇന്ത്യയില്‍ ഉപരിപഠനം നടത്തുന്നു).

സുല്‍ത്താന്‍ ഖാബൂസ് സര്‍വ്വകലാശാലയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നടപടികള്‍ പൂര്‍ത്തിയാക്കി നാട്ടിലേക്ക് കൊണ്ടുപോകും.

#Malayali #felldown #friend #house #died #Oman

Next TV

Related Stories
#drug | സ‍ർക്കാർ ഉദ്യോഗസ്ഥരുൾപ്പെട്ട രണ്ട്  മയക്കുമരുന്ന് സംഘം പിടിയിൽ

Jan 4, 2025 07:20 AM

#drug | സ‍ർക്കാർ ഉദ്യോഗസ്ഥരുൾപ്പെട്ട രണ്ട് മയക്കുമരുന്ന് സംഘം പിടിയിൽ

റിയാദ് കിംഗ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളവും ജിസാനിലെ ഫറസാന്‍ ദ്വീപും വഴി മയക്കുമരുന്ന് കടത്തിയ സംഘങ്ങളില്‍ ആകെ 13...

Read More >>
#coalsmoke | കുവൈത്തിൽ കൽക്കരിപ്പുക ശ്വസിച്ചു മൂന്ന് ഏഷ്യക്കാർ മരിച്ചു

Jan 3, 2025 04:53 PM

#coalsmoke | കുവൈത്തിൽ കൽക്കരിപ്പുക ശ്വസിച്ചു മൂന്ന് ഏഷ്യക്കാർ മരിച്ചു

പാരാമെഡിക്കൽ സംഘമെത്തി മരണം സ്ഥിരീകരിച്ചു....

Read More >>
#death | നാട്ടിലേയ്ക്ക് വരാനുള്ള തയാറെടുപ്പിനിടെ മലയാളി റിയാദിൽ തളർന്നു വീണു മരിച്ചു

Jan 3, 2025 01:14 PM

#death | നാട്ടിലേയ്ക്ക് വരാനുള്ള തയാറെടുപ്പിനിടെ മലയാളി റിയാദിൽ തളർന്നു വീണു മരിച്ചു

ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല....

Read More >>
#visarules | പ്രതീക്ഷയുടെ പുതുപുലരിയെ വരവേറ്റ് യുഎഇ; ഗൾഫിൽ വീസ നിയമങ്ങളിൽ കർശന വ്യവസ്ഥ

Jan 2, 2025 11:04 PM

#visarules | പ്രതീക്ഷയുടെ പുതുപുലരിയെ വരവേറ്റ് യുഎഇ; ഗൾഫിൽ വീസ നിയമങ്ങളിൽ കർശന വ്യവസ്ഥ

സന്ദർശകനായാലും ടൂറിസ്റ്റായാലും അവർ എത്തുമ്പോൾ ഈ രാജ്യത്തിന് എന്തു നേട്ടമാണ് ഉണ്ടാകുന്നതെന്ന് ചിന്തിക്കാൻ ജിസിസി രാജ്യങ്ങൾ...

Read More >>
#sheikhmohammed | പ്രവാസികൾക്ക് കനത്ത തിരിച്ചടി: യുഎഇയിലെ സ്വകാര്യ മേഖലയിൽ സ്വദേശികളുടെ എണ്ണം 350 ശതമാനം വർധിച്ചു

Jan 2, 2025 10:58 PM

#sheikhmohammed | പ്രവാസികൾക്ക് കനത്ത തിരിച്ചടി: യുഎഇയിലെ സ്വകാര്യ മേഖലയിൽ സ്വദേശികളുടെ എണ്ണം 350 ശതമാനം വർധിച്ചു

യുഎഇ വൈസ് പ്രസിഡന്‍റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം 2025ലെ ആദ്യ കാബിനറ്റ് യോഗത്തിൽ 2024ലെ...

Read More >>
Top Stories