റിയാദ്∙: (www.truevisionnews.com) സൗദി ദേശീയ ഗെയിംസിൽ ബാഡ്മിന്റൺ പുരുഷ വിഭാഗം ഫൈനലിൽ റിയാദിലെ ന്യൂ മിഡിൽ ഈസ്റ്റ് ഇൻർനാഷനൽ ഇന്ത്യൻ സ്കൂളിലെ പ്ലസ്2 വിദ്യാർഥിയായ ഹൈദരാബാദ് സ്വദേശി ഷെയ്ഖ് മെഹദ് ഷാ ഇത്തവണയും ജേതാവായി. ഫൈനലിൽ ആലപ്പുഴ സ്വദേശി അൻസലിനെയാണ് പരാജയപ്പെടുത്തി സ്വർണമെഡലും 10 ലക്ഷം റിയാലും സമ്മാനം നേടിയത്.
രണ്ടാം സ്ഥാനക്കാരനായ അൻസൽ വെള്ളിയും ലൂസേഴ്സ് ഫൈനലിൽ വിജയിച്ച കോഴിക്കോട് സ്വദേശി ശാമിൽ വെങ്കലവും സ്വന്തമാക്കി ബാഡ്മിന്റൺ കോർട്ടിൽ അരങ്ങ് വാണതോടെ സൗദി ദേശീയ ഗെയിംസിൽ പുതു ചരിത്രം രചിക്കുകയായിരുന്നു ഇന്ത്യൻ താരങ്ങൾ.
സൗദിയിൽ ജനിച്ച വിദേശികൾക്കും ദേശീയ ഗെയിംസിൽ പങ്കെടുക്കാമെന്നുള്ള ആനുകൂല്യം ലഭിച്ചതോടെയാണ് ഇവിടെയുള്ള ഇന്ത്യൻ കായിക താരങ്ങൾക്കും നേട്ടങ്ങളുമായി വിക്ടറി സ്റ്റാൻഡിൽ അഭിമാനമുയർത്താൻ വഴിതെളിഞ്ഞത്.
വനിതകളുടെ ഫൈനലിൽ മലയാളിതാരം ഖദീജ നിസ കഴിഞ്ഞ തവണത്തെ തന്റെ തന്നെ വിജയം ആവർത്തിച്ച് സ്വർണ്ണം നേടി. ഇന്ന് ഉച്ചകഴിഞ്ഞ് റിയാദ് ഡിപ്ലോമാറ്റിക് ക്വാർട്ടറിന് സമീപമുള്ള മെഹ്ദി സ്റ്റേഡിയത്തിലാണ് മത്സരങ്ങൾ നടന്നത്. നാലുപേരും റിയാദ് ക്ലബിനെ പ്രതിനിധീകരിച്ചാണ് കോർട്ടിലിറങ്ങിയത്.
22 വർഷമായി റിയാദിലുള്ള റിയാദിൽ സ്വകാര്യ ഫർണിച്ചർ കമ്പനിയിൽ ജോലിചെയ്യുന്ന ഷാഹിദ് ഷെയ്ഖാണ് സ്വർണം നേടിയ ഷെയ്ഖ മെഹദ് ഷായുടെ പിതാവ്. കുട്ടിക്കാലം മുതൽ റിയാദിലുള്ള മെഹദ് എട്ടാം വയസു മുതൽ ബാഡ്മിന്റൺ പരിശീലിച്ചു തുടങ്ങി. സൗദി അറേബ്യക്ക് വേണ്ടി രാജ്യാന്തര മൽസരങ്ങളിൽ ഷെയ്ഖ മെഹദ് ഷാ കളത്തിലിറങ്ങിയിട്ടുണ്ട്.
#SaudiNationalGames #Malayalee #players #won #gold #badminton #men's #category